ETV Bharat / entertainment

രംഗങ്ങള്‍ നീക്കം ചെയ്‌തതില്‍ അസംതൃപ്‌തി, രാജമൗലിയുമായി വഴക്കിട്ടു; പ്രതികരിച്ച്‌ ആലിയ - പ്രതികരിച്ച്‌ ആലിയ

Alia Bhatt reacts to rumours with RRR team: 'ആര്‍ആര്‍ആറി'ല്‍ ആലിയയുടെ കഥാപാത്രത്തിന്‍റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്‌തുവെന്നും രാജമൗലിയുമായി ഇക്കാര്യം പറഞ്ഞ്‌ താരം വഴക്കിട്ടെന്നും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ച്‌ ആലിയ രംഗത്തെത്തിയിരിക്കുകയാണ്.

Alia Bhatt reacts to rumours with RRR team  രാജമൗലിയുമായി വഴക്കിട്ടു  പ്രതികരിച്ച്‌ ആലിയ  Alia Bhatt Instagram story
രംഗങ്ങള്‍ നീക്കം ചെയ്‌തതില്‍ അസംതൃപ്‌തി, രാജമൗലിയുമായി വഴക്കിട്ടു; പ്രതികരിച്ച്‌ ആലിയ
author img

By

Published : Apr 1, 2022, 12:44 PM IST

Alia Bhatt reacts to rumours with RRR team: ബോളിവുഡ്‌ താര സുന്ദരി ആലിയ ഭട്ടിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് എസ്‌.എസ്‌.രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ലോക വ്യാപകമായി മാര്‍ച്ച്‌ 25നാണ് ചിത്രം റിലീസിനെത്തിയത്‌. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷമിട്ടൊരുക്കിയ ചിത്രത്തിന്‍റെ വരുമാനം 700 കോടി കടന്ന്‌ ജൈത്രയാത്ര തുടരുകയാണ്.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ്‌ ദേവ്‌ഗണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ആലിയയും സുപ്രധാന വേഷത്തിലെത്തിയിരുന്നു. സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിച്ചത്‌. അടുത്തിടെ 'ആര്‍ആര്‍ആറു'മായി ബന്ധപ്പട്ട ചിത്രങ്ങള്‍ ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്‌തിരുന്നു.

ചിത്രത്തില്‍ ആലിയയുടെ കഥാപാത്രത്തിന്‍റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്‌തുവെന്നും അതില്‍ അസംതൃപ്‌തി ആയതിനെ തുടര്‍ന്നായിരുന്നായിരുന്നു ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്‌തിരുന്നതെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജമൗലിയുമായി ഇക്കാര്യം പറഞ്ഞ്‌ ആലിയ വഴക്കിട്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ആലിയ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്‌.

Alia Bhatt Instagram story: 'ആര്‍ആര്‍ആര്‍ ടീമിനോട്‌ മാനസികമായി എതിര്‍പ്പുള്ളത്‌ കാരണമാണ് ഞാന്‍ എന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ നിന്ന്‌ ചിത്രവുമായി ബന്ധപ്പെട്ട പോസ്‌റ്റുകള്‍ ഡിലീറ്റ്‌ ചെയ്‌തത്‌ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാനിടയായി. ഇന്‍സ്‌റ്റഗ്രാം പോലെ അവിശ്വസനീയമായ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ അടിസ്ഥാനമാക്കി അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്ന്‌ ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു.

എന്‍റെ ഇന്‍സ്‌റ്റഗ്രാം ഗ്രിഡില്‍ നിന്നും പഴയ വീഡിയോ പോസ്‌റ്റുകള്‍ ഞാന്‍ ഇടയ്‌ക്കിടെ നീക്കം ചെയ്യാറുണ്ട്‌. എന്‍റെ പ്രൊഫൈല്‍ അടുക്കും ചിട്ടയുമായി വയ്‌ക്കാന്‍ വേണ്ടിയാണ് പഴയ പോസ്‌റ്റുകള്‍ മാറ്റുന്നത്‌. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. സീത ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. രാജമൗലി സാറിന്‍റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണ്.

താരകിന്‍റെയും ചരണിന്‍റെയും കൂടെ പ്രവര്‍ത്തിച്ചത്‌ ഏറെ ഇഷ്‌ടത്തോടെയാണ്. ഈ സിനിമയോടൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. രാജമൗലി സാറിന്‍റെയും അദ്ദേഹത്തിന്‍റെ ടീമിന്‍റെയും വര്‍ഷങ്ങളായുള്ള തീവ്ര പരിശ്രമത്താല്‍ ജീവന്‍ കൊടുത്ത ഈ മനോഹര ചിത്രത്തെ ചുറ്റിപറ്റി തെറ്റായ വിവരങ്ങളും ഊഹോപോഹങ്ങളും പ്രചരിക്കുന്നത്‌ എനിക്കും ഒട്ടും താത്‌പര്യമില്ലാത്ത കാര്യമായതിനാലാണ് ഞാന്‍ ഇങ്ങനെ ഒരു വിശദീകരണം നടത്താന്‍ തീരുമാനിച്ചത്‌.' -ആലിയ ഭട്ട്‌ കുറിച്ചു.

Also Read: മൂട്ടിലിട്ട്‌ കത്തിക്കുക എന്ന്‌ പറയില്ലേ..? അത് തന്നെ! ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ഥമെന്ന് സംവിധായകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.