Shamshera first look poster: ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനെ പിന്തുണയ്‌ക്കുന്നതിലോ സ്‌നേഹം വര്‍ഷിക്കുന്നതിലോ ആലിയ ഭട്ട് ഒരിക്കലും മടി കാണിക്കാറില്ല. രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഷംഷേര'. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
Alia Bhatt reacts to Ranbir new avatar: ആലിയയും രണ്‍ബീറും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 'ഇപ്പോള്‍ ഇതൊരു ചൂടുള്ള പ്രഭാതമാണ്..അതായത് മികച്ച പ്രഭാതം', ഷംഷേര പോസ്‌റ്റര്‍ പങ്കുവച്ച് ആലിയ കുറിച്ചു. ഒപ്പം ഒരു ഹേര്‍ട്ട് ഐ ഇമോജിയും നടി പോസ്‌റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="
">
Ranbir Kapoor makeover in Shamshera: വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഷംഷേരയുടെ പോസ്‌റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഗംഭീര മേക്കോവറിലാണ് പോസ്‌റ്ററില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യില്‍ ഒരു ആയുധവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
Ranbir Kapoor Shamshera: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രങ്ങളിലൊന്നാണ് 'ഷംഷേര'. 'ഷംഷേര'യിലെ താരത്തിന്‍റെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചു. പോസ്‌റ്റര്‍ പുറത്തിറങ്ങിയതോടെ സൂപ്പര്‍താര ചിത്രം തിയേറ്ററുകളിലെത്തുന്നതും കാത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍.
Sanjay Dutt as Ranbir Kapoor enemy: രണ്‍ബീറിനെ കൂടാതെ വാണി കപൂര്‍, സഞ്‌ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. രണ്‍ബീറിന്‍റെ ബദ്ധവൈരിയായാണ് സിനിമയില്‍ സഞ്‌ജയ് ദത്ത് പ്രത്യക്ഷപ്പെടുക. നിര്‍ദയനായ, കരുണയില്ലാത്ത വില്ലന്‍റെ വേഷമാണ് ചിത്രത്തില്‍ സഞ്‌ജയ് ദത്തിന്. രണ്‍ബീറും സഞ്‌ജയ് ദത്തും പരസ്‌പരം ക്രൂരമായാകും ഷംഷേരയില്‍ ഏറ്റുമുട്ടുക.
Shamshera release: യഷ് രാജ് ഫിലിംസാണ് നിര്‍മാണം. ജൂലൈ 22ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. റിലീസ് അടുത്തിട്ടും അണിയറ പ്രവര്‍ത്തകര്‍ ഇനിയും സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചിട്ടില്ല.
Also Read: 'പരിഭ്രമം തോന്നുന്നു'! പുതുമുഖത്തെ പോലെ ആലിയ ഭട്ട്