ETV Bharat / entertainment

ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം; ആഘോഷങ്ങള്‍ തുടങ്ങി - Alia Bhatt Ranbir Kapoor affair

Alia Bhatt Ranbir Kapoor wedding: പ്രേക്ഷകര്‍ കാത്തിരുന്ന ആ താരം വിവാഹം ഇങ്ങെത്തി. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം കപൂര്‍-ഭട്ട്‌ കുടുംബങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്‌.

Alia Bhatt Ranbir Kapoor wedding  ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍  Alia Ranbir wedding date  Celebrities in Alia Ranbir wedding  Alia Bhatt wedding dress  Alia Bhatt Ranbir Kapoor affair  Alia Ranbir in Bhrahmastra shoot
ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം; ആഘോഷങ്ങള്‍ തുടങ്ങി
author img

By

Published : Apr 7, 2022, 2:10 PM IST

Alia Bhatt Ranbir Kapoor wedding: നാളേറെയായി ആരാധകര്‍ കാത്തിരുന്ന ആ താര വിവാഹം എത്തി. ബോളിവുഡ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വര്‍ഷങ്ങളായുള്ള ഇരുവരുടെയും പ്രണയം ഏവര്‍ക്കും സുപരിചിതമാണ്. വിവാഹ തീയതി മാത്രമെ ആരാധകര്‍ക്ക്‌ അറിയേണ്ടതുള്ളു.

Alia Ranbir wedding date: പ്രേക്ഷകര്‍ കാത്തിരുന്ന ആ തീയതിയും എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 13നും 18നും ഇടയ്‌ക്കാകും ഇരുവരുടെയും വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം കപൂര്‍-ഭട്ട്‌ കുടുംബങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Celebrities in Alia Ranbir wedding: ചേംബൂരിലെ ആര്‍കെ ബംഗ്ലാവിലാണ് വിവാഹം എന്നാണ്‌ സൂചന. ഇവിടെ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. പഞ്ചാബി രീതില്‍ നാല്‌ ദിവസമായാകും വിവാഹാഘോഷങ്ങള്‍. 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് സൂചന. ഷാരൂഖ്‌ ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍, സഞ്‌ജയ്‌ ലീല ബന്‍സാലി തുടങ്ങീ ബോളിവുഡ്‌ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കും.

Alia Bhatt wedding dress: ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്കും വിവാഹ വസ്‌ത്രങ്ങള്‍ ഒരുക്കുക. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്‌ഫ്‌ എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത്‌ സഭ്യ സാച്ചി തയ്യാറാക്കിയ വസ്‌ത്രമായിരുന്നു. ലെഹങ്ക ആയിരിക്കും വിവാഹ ദിനത്തിലെ ആലിയയുടെ വേഷം. അതേസമയം ലഹങ്കയുടെ നിറം വ്യക്തമല്ല. സംഗീത്‌, മെഹന്ദി ചടങ്ങുകള്‍ക്ക്‌ മനീഷ്‌ മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Alia Bhatt Ranbir Kapoor affair:2005ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്‌' എന്ന സിനിമയ്‌ക്കായുള്ളു ഓഡിഷനിടെയാണ്‌ രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത്‌. ആ സമയത്ത്‌ സഞ്ജയ്‌ ലീല ബന്‍സാലിയുടെ അസിസ്‌റ്റന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്‍ബീര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച്‌ സിനിമയില്‍ പ്രവര്‍ത്തിച്ചു.

Alia Ranbir in Bhrahmastra shoot: 2017ല്‍ രണ്‍ബീറിനെയും ആലിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം അവസാനം ചിത്രം സ്‌ക്രീനുകളിലെത്തും. 'ബ്രഹ്‌മാസ്‌ത്ര'യുടെ ചിത്രീകരണത്തിനിടെയാണ്‌ ഇരുവരുടെയും പ്രണയം മൊട്ടിട്ട്‌ വളര്‍ന്നത്‌. ബള്‍ഗേറിയയിലെ ചിത്രീകരണ വേളയിലാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്‌.

തുടര്‍ന്ന്‌ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. 2018ല്‍ സോനം കപൂറിന്‍റെ വിവാഹത്തിന് രണ്‍ബീറും ആലിയയും ഒന്നിച്ചെത്തിയതോടെ ഇരുവരുടെയും രഹസ്യ പ്രണയം പരസ്യമായി. 2018ലാണ് ആലിയയും രണ്‍ബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്‌.

ബോളിവുഡ്‌ ഇതിഹാസം ഋഷി കപൂറിന്‍റെ മകനാണ് രണ്‍ബീര്‍ കപൂര്‍. മറ്റൊരു ബോളിവുഡ്‌ ഇതിഹാസം രാജ്‌ കപൂറിന്‍റെ മകനാണ് ഋഷി കപൂര്‍. സംവിധായകന്‍ മഹേഷ്‌ ഭട്ടിന്‍റെയും നടി സോണി റസ്‌ദാന്‍റെയും മകളാണ്‌ ആലിയ ഭട്ട്‌.

Also Read: ആലിയ രണ്‍ബീര്‍ വിവാഹം ഏപ്രിലില്‍ ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.