അക്ഷയ് കുമാര്‍ ( Akshay Kumar) നായകനായി 2012 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗം 'ഓ മൈ ഗോഡ് 2' (OMG: Oh My God!) സിനിമയുടെ ടീസർ പുറത്തുവന്നു. അക്ഷയ് കുമാര്‍, പങ്കജ് ത്രിപാഠി (Pankaj Tripathi) എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ കോമഡി ചിത്രത്തിന്‍റെ ടീസർ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇതിനിടെ ടീസറിനെതിരെ നെറ്റിചുളിച്ച് ഒരു വിഭാഗം കാണികൾ രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="">
അമിത് റായിയാണ് 'ഓ മൈ ഗോഡ് 2' തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. യാമി ഗൗതം ചിത്രത്തില്‍ നായികയായി എത്തുന്നു. ഏതായാലും തുടർ പരാജയങ്ങളിൽ ഉഴറുന്ന അക്ഷയ് കുമാർ മികച്ച തിരിച്ചുവരവാകും 'ഓ മൈ ഗോഡ് 2' വിലൂടെ നടത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഉമേഷ് ശുക്ല ആയിരുന്നു ഓ മൈ ഗോഡ് ആദ്യ ഭാഗം ഒരുക്കിയത്. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തിൽ അക്ഷയ് കുമാര്‍ ഭഗവാന്‍ കൃഷ്‍ണനായാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഭഗവാന്‍ ശിവന്‍റെ രൂപത്തിലാണ് സൂപ്പർതാരം രണ്ടാം ഭാഗത്തില്‍ എത്തുക. അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും.
-
#AkshayKumar's entry scene as Bhagwan Bholenath is absolutely chilling. #OMG2
— Atharva राज🚩 (@RajAtharva30) July 11, 2023 " class="align-text-top noRightClick twitterSection" data="
GOOSEBUMPS STUFF 💥 #OMG2Teaser pic.twitter.com/DI0lhCgsu3
">#AkshayKumar's entry scene as Bhagwan Bholenath is absolutely chilling. #OMG2
— Atharva राज🚩 (@RajAtharva30) July 11, 2023
GOOSEBUMPS STUFF 💥 #OMG2Teaser pic.twitter.com/DI0lhCgsu3#AkshayKumar's entry scene as Bhagwan Bholenath is absolutely chilling. #OMG2
— Atharva राज🚩 (@RajAtharva30) July 11, 2023
GOOSEBUMPS STUFF 💥 #OMG2Teaser pic.twitter.com/DI0lhCgsu3
അതേസമയം ടീസറിനെതിരെ ഒരുകൂട്ടം ആളുകൾ ട്വിറ്ററില്‍ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കകം ട്വിറ്റർ ട്രെൻഡുകളിൽ ടീസർ ആധിപത്യം സ്ഥാപിക്കുമ്പോഴും മൈക്രോ-ബ്ലോഗിങ് സൈറ്റിലെ പ്രതികരണം പരിശോധിക്കുമ്പോൾ ചിലർ നെറ്റി ചുളിക്കുന്നതായും കാണാം. ടീസറിലെ ഒരു പ്രത്യേക രംഗത്തിലാണ് ചിലർ അതൃപ്‌തി പ്രകടിപ്പിക്കുന്നത്.
അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഭഗവാൻ ശിവന്‍റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന ഒരു ഷോട്ടാണ് ചർച്ചാവിഷയം. ട്രെയിൻ കോച്ചുകളുടെ ടാങ്കിൽ നിന്നും അക്ഷയ് കുമാറിന്‍റെ തലയിലൂടെ വെള്ളം വീഴുന്നത് കാണാം. എന്നാല്‍ ഇത് "ഡ്രെയിനേജ്" വെള്ളമാണെന്ന ആശങ്കയാണ് ചിലർ ഉന്നയിക്കുന്നത്.
-
This is Drainage Water that comes out after flowing from the toilet flushes of all the trains and Apparently you who is playing “Shiva” in the movie is taking bath here.
— Vishwajit Patil (@_VishwajitPatil) July 11, 2023 " class="align-text-top noRightClick twitterSection" data="
When will you stop hurting our sentiments ?#OMG2 #OMG2Teaser @akshaykumar #AkshayKumar @yamigautam… pic.twitter.com/N86qGfQ3rO
">This is Drainage Water that comes out after flowing from the toilet flushes of all the trains and Apparently you who is playing “Shiva” in the movie is taking bath here.
— Vishwajit Patil (@_VishwajitPatil) July 11, 2023
When will you stop hurting our sentiments ?#OMG2 #OMG2Teaser @akshaykumar #AkshayKumar @yamigautam… pic.twitter.com/N86qGfQ3rOThis is Drainage Water that comes out after flowing from the toilet flushes of all the trains and Apparently you who is playing “Shiva” in the movie is taking bath here.
— Vishwajit Patil (@_VishwajitPatil) July 11, 2023
When will you stop hurting our sentiments ?#OMG2 #OMG2Teaser @akshaykumar #AkshayKumar @yamigautam… pic.twitter.com/N86qGfQ3rO
'ഒഎംജി 2 ടീസറിൽ മഹാദേവന് 'അഭിഷേകം' ചെയ്യാൻ ഡ്രെയിനേജ് വെള്ളവും ട്രെയിനിലെ മലിന ജലവുമാണ് ഉപയോഗിക്കുന്നത്. ഈ കനേഡിയൻ അയാൾ നേരിടുന്ന എല്ലാ അപമാനങ്ങളും അർഹിക്കുന്നുണ്ട്. വരാനിരിക്കുന്ന ഈ സിനിമയും നടന്‍റെ സമീപകാല പരാജയങ്ങളുടെ പട്ടികയിൽ ചേരും'- ട്വിറ്ററിൽ അക്ഷയ് കുമാറിനെ വിമർശിച്ച് ഒരു ഉപയോക്താവ് കുറിച്ചു.
ടീസർ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും വിമർശനം ഉയരുന്നുണ്ട്. "ഇത് എല്ലാ ട്രെയിനുകളിലെയും ടോയ്‌ലറ്റ് ഫ്ലഷുകളിൽ നിന്ന് ഒഴുകുന്ന ഡ്രെയിനേജ് വെള്ളമാണ്. പ്രത്യക്ഷത്തിൽ, സിനിമയിൽ 'ശിവ'നായി അഭിനയിക്കുന്ന നിങ്ങൾ ഇവിടെ കുളിക്കുകയാണ്"- മറ്റൊരു ഉപയോക്താവ് കുറിച്ചു.
-
So @akshaykumar is using drainage water, dirty water from the train to do the “abhishek” of Mahadev in #OMG2Teaser
— काली🚩 (@SRKsVampire_) July 11, 2023 " class="align-text-top noRightClick twitterSection" data="
This Canadian deserves all the insults he gets. No wonder why #OMG2 will be his back to back 8th disaster pic.twitter.com/VDtQ8kEPuW
">So @akshaykumar is using drainage water, dirty water from the train to do the “abhishek” of Mahadev in #OMG2Teaser
— काली🚩 (@SRKsVampire_) July 11, 2023
This Canadian deserves all the insults he gets. No wonder why #OMG2 will be his back to back 8th disaster pic.twitter.com/VDtQ8kEPuWSo @akshaykumar is using drainage water, dirty water from the train to do the “abhishek” of Mahadev in #OMG2Teaser
— काली🚩 (@SRKsVampire_) July 11, 2023
This Canadian deserves all the insults he gets. No wonder why #OMG2 will be his back to back 8th disaster pic.twitter.com/VDtQ8kEPuW
എന്നാല്‍ അതേ ഷോട്ടിൽ തന്നെ അക്ഷയ് കുമാറിന്‍റെ തലയ്‌ക്ക് മുകളിൽ ചന്ദ്രനെയും കാണാൻ കഴിയും. ശിവന്‍റെ തലയ്‌ക്ക് മുകളിൽ വെള്ളം വീഴുന്നതില്‍ ഗംഗയെ പ്രതീകപ്പെടുത്തുന്നതിനാൽ മറ്റ് ചിലർ ഈ രംഗത്തെ പ്രശംസിക്കുന്നുമുണ്ട്. ഒരു വശത്ത് ട്രോളുകൾ ഉയരുമ്പോഴും അക്ഷയ് കുമാറിന്‍റെ ആരാധകരിൽ നിന്ന് ടീസർ പ്രശംസ നേടുകയാണ്.