ETV Bharat / entertainment

സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയുമായി രക്ഷാ ബന്ധന്‍ ; ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍ - സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയുമായി രക്ഷാ ബന്ധന്‍

Raksha Bandhan trailer trending: സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയാണ് 'രക്ഷാ ബന്ധന്‍' ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌. ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചു

Raksha Bandhan trailer  Akshay Kumar starrer Raksha Bandhan  വൃക്കയും വില്‍ക്കുമെന്ന് അക്ഷയ്‌  Raksha Bandhan trailer in trending  Aanand L Rai with Akshay Kumar  Raksha Bandhan release  Akshay Kumar about Raksha Bandhan  Raksha Bandhan theme  കട വിറ്റ് അക്ഷയ്‌ കുമാര്‍
Raksha Bandhan trailer Akshay Kumar starrer Raksha Bandhan Raksha Bandhan trailer in trending Aanand L Rai with Akshay Kumar Raksha Bandhan release Akshay Kumar about Raksha Bandhan Raksha Bandhan theme സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയുമായി രക്ഷാ ബന്ധന്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍
author img

By

Published : Jun 22, 2022, 3:56 PM IST

Updated : Jun 22, 2022, 4:19 PM IST

Raksha Bandhan trailer : അക്ഷയ്‌ കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ്‌ എല്‍.റായ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രക്ഷാ ബന്ധന്‍'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'രക്ഷാ ബന്ധന്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Raksha Bandhan trailer trending : സഹോദര സ്‌നേഹത്തിന്‍റെ നേര്‍ക്കാഴ്‌ചയാണ് 'രക്ഷാ ബന്ധന്‍' ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌. ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ്‌ ട്രെന്‍ഡിങ്ങില്‍ 14-ാം സ്ഥാനത്താണ് രക്ഷാ ബന്ധന്‍ ട്രെയ്‌ലര്‍.

Raksha Bandhan theme: നാല്‌ സഹോദരിമാരുടെ സഹോദരനായാണ് സിനിമയില്‍ അക്ഷയ്‌ കുമാര്‍ എത്തുന്നത്. സഹോദരിമാരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാല സഖിയുമായുള്ള തന്‍റെ വിവാഹം നടത്തൂവെന്ന തീരുമാനത്തിലാണ് ചിത്രത്തില്‍ അക്ഷയ്‌യുടെ കഥാപാത്രം. ഈ കുടുംബത്തിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സിനിമയില്‍ കാണിക്കുന്നു.

Akshay Kumar about Raksha Bandhan: 'രക്ഷാ ബന്ധന്‍' സിനിമയുടെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ്‌ ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ്‌ പറഞ്ഞിരുന്നു. ഭൂമി പട്‌നേക്കര്‍ ആണ് സിനിമയില്‍ അക്ഷയ്‌ കുമാറിന്‍റെ നായിക.

Raksha Bandhan release: സംവിധായകന്‍ ആനന്ദ് എല്‍. റായും അക്ഷയ്‌ കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ്‌ നിര്‍മാണം. ആഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആമിര്‍ ഖാന്‍റെ ലാല്‍ സിങ്‌ ഛദ്ദയും ഇതേ ദിവസമാണ് റിലീസിന് എത്തുന്നത്.

Aanand L Rai with Akshay Kumar: 'തനു വെഡ്‌സ്‌ മനു', 'സീറോ', രാഞ്ചന തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ആനന്ദ്‌ എല്‍.റായ്‌. ആനന്ദ്‌ എല്‍.റായിയുടെ 'അത്രംഗി രേ'യിലും അക്ഷയ്‌ കുമാര്‍ പ്രധാന റോളില്‍ അഭിനയിച്ചു. അക്ഷയ്‌ക്കൊപ്പം ധനുഷ്, സാറ അലി ഖാന്‍ എന്നീ താരങ്ങളും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.

Also Read: 'അക്ഷയ്‌ കുമാറിനെ കാണുന്നത്‌ നൊസ്‌റ്റാള്‍ജിക് അനുഭവം' ; അതിഥി വേഷം ഉറപ്പിച്ച് സൂര്യ

Last Updated : Jun 22, 2022, 4:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.