ETV Bharat / entertainment

'വിഡ്ഢികളേ, ആളുകള്‍ രാത്രിയിലാണ് ഉറങ്ങുന്നത്' ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അക്ഷയ്‌ കുമാര്‍ - ഛത്രപതി ശിവാജി മഹാരാജ്

Akshay Kumar mass reply: ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചുട്ട മറുപടി നല്‍കി അക്ഷയ്‌ കുമാര്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ വര്‍ഷത്തില്‍ നാല് സിനിമകള്‍ ചെയ്യുമെന്നാണ് താരം പറയുന്നത്

Akshay Kumar mass reply  Akshay Kumar  Akshay Kumar is fed up of people criticizing  വിമര്‍ശനങ്ങളോട് പ്രതികരിച്ച് അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍  ചുട്ട മറുപടി നല്‍കി അക്ഷയ്‌ കുമാര്‍  Akshay Kumar in social media trolls  Akshay Kumar reacts on trolls  Akshay Kumar clarified his previous statement  Akshay Kumar about his work  Akshay Kumar latest movies  Producer criticized against Akshay Kumar  Akshay Kumar Marati debut  വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്ത്  അക്ഷയ്‌ കുമാരിന്‍റെ വരാനിരിക്കുന്ന പ്രോജക്‌ട്  മഹേഷ്‌ മഞ്ജരേക്കര്‍  ഛത്രപതി ശിവാജി മഹാരാജ്
'വിഡ്ഢികളെ, ആളുകള്‍ രാത്രിയിലാണ് ഉറങ്ങുന്നത്'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അക്ഷയ്‌ കുമാര്‍
author img

By

Published : Nov 13, 2022, 8:47 PM IST

Akshay Kumar in social media trolls : ബോളിവുഡ്‌ സൂപ്പര്‍ താരം അക്ഷയ്‌ കുമാറിന്‍റേതായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയത് അഞ്ച് സിനിമകളാണ്. ഓരോ ചിത്രങ്ങള്‍ക്കായും താരം നന്നായി കഠിനാധ്വാനം ചെയ്‌തെങ്കിലും ഈ ചിത്രങ്ങളെല്ലാം ബോക്‌സ്‌ ഓഫിസില്‍ പരാജയമായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Akshay Kumar reacts on trolls: പരാജയങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ താരത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. അക്ഷയ്‌ കുമാര്‍ വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ചെയ്യുന്നതാണ് ഇത്തരത്തില്‍ സിനിമകള്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് നിര്‍മാതാക്കളുടെ വാദം. ഇപ്പോഴിതാ തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ്‌ കുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു നടന്‍റെ പ്രതികരണം.

Akshay Kumar about his work: വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു ‍താരത്തിന്‍റെ പ്രതികരണം. 'വര്‍ഷത്തില്‍ നാല് സിനിമകള്‍ ഞാന്‍ ചെയ്യുന്നു. അതെ, ഞാനത് ചെയ്യും. ഉറപ്പായും ഞാന്‍ പരസ്യങ്ങളും ചെയ്യും. ഞാന്‍ എന്‍റെ ജോലി ചെയ്യുന്നു.

പക്ഷേ ഞാന്‍ ആരില്‍ നിന്നും ഒന്നും മോഷ്‌ടിക്കുന്നില്ല. എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ നേരത്തെ എഴുന്നേല്‍ക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് ചോദിക്കുന്നു. രാവിലെ ഉണരാനുള്ളതാണ്, ശരിയല്ലേ.. നിങ്ങള്‍ എന്തിനാണ് ഇത്ര നേരത്തെ ഉറങ്ങുന്നതെന്നും അവര്‍ എന്നോട് ചോദിക്കുന്നു. (വിഡ്ഢികളേ, ആളുകള്‍ രാത്രിയിലാണ് ഉറങ്ങുന്നത്)' - അക്ഷയ്‌ കുമാര്‍ പറഞ്ഞു.

Akshay Kumar clarified his previous statement: നാല്‍പത് ദിവസം കൊണ്ട് ഒരു സിനിമ പൂര്‍ത്തിയാക്കുമെന്ന തന്‍റെ മുന്‍ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും അക്ഷയ്‌ കുമാര്‍ വ്യക്തമാക്കി. '40 ദിവസങ്ങൾ എന്ന് പറയുമ്പോൾ ഞാൻ എന്‍റെ ഷൂട്ടിങ് ദിവസങ്ങളെ കുറിച്ചാണ് പറയുന്നത്. അല്ലെങ്കിൽ സിനിമകൾ ഒരുക്കാന്‍ കൂടുതൽ സമയമെടുക്കും. ശരാശരി 80-90 ദിവസങ്ങൾ' - അക്ഷയ്‌ കുമാര്‍ വ്യക്തമാക്കി.

Akshay Kumar latest movies: 'ബച്ചൻ പാണ്ഡേ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രക്ഷാ ബന്ധൻ', 'രാം സേതു', 'കട്ട്പുള്ളി' എന്നീ അഞ്ച് ചിത്രങ്ങളാണ് ഈ വര്‍ഷം അക്ഷയ്‌ കുമാറിന്‍റേതായി റിലീസ് ചെയ്‌തവ. 'കട്ട്‌പുള്ളി' ഒഴികെയുള്ള സിനിമകള്‍ തിയേറ്റര്‍ റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട്‌ ഒടിടി റിലീസായാണ് 'കട്ട്‌പുള്ളി' പ്രദര്‍ശനത്തിനെത്തിയത്.

Also Read: 'ഇത് സ്വപ്‌ന സാക്ഷാത്കാരം!' ഛത്രപതി ശിവാജിയായി അക്ഷയ്‌ കുമാര്‍; മറാഠി അരങ്ങേറ്റ ത്രില്ലില്‍ താരം

Producers criticise Akshay Kumar : താരത്തിന്‍റെ നാല് തിയേറ്റര്‍ റിലീസുകളും ബോക്‌സ്‌ ഓഫിസ് പരാജയമായിരുന്നു. 'സാമ്രാട്ട് പൃഥ്വിരാജി'ന്‍റെ പരാജയത്തോടെ സിനിമയുടെ നിര്‍മാതാവ് ആദിത്യ ചോപ്രയും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരേ സമയം മറ്റ് പ്രൊജക്‌ടുകളുടെ ഭാഗമായതിനാല്‍ 'പൃഥ്വിരാജി'ലെ കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന് മീശ പോലും വളര്‍ത്താന്‍ ആയില്ലെന്നായിരുന്നു താരത്തിനെതിരെയുള്ള പരിഹാസം.

Akshay Kumar Marati debut: മറാത്തി ചിത്രം 'വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്ത്' ആണ് അക്ഷയ്‌ കുമാറിന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ട്. ഈ സിനിമയിലൂടെ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരം. മഹേഷ്‌ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.