ETV Bharat / entertainment

അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും നേര്‍ക്കുനേര്‍; സെല്‍ഫി പുതിയ ട്രെയിലര്‍ ശ്രദ്ധേയം - അക്ഷയ് കുമാര്‍

സെല്‍ഫിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും കോമഡിയും എല്ലാം അടങ്ങുന്നതാണ് സെല്‍ഫിയുടെ രണ്ടാമത്തെ ട്രെയിലര്‍...

Selfiee features Akshay Kumar and Emraan Hashmi  Selfiee  Akshay Kumar and Emraan Hashmi  Akshay Kumar  Emraan Hashmi  Selfiee theatre release  Selfiee new trailer  Akshay Kumar shared Selfiee trailer  Emraan Hashmi shares Selfiee trailer  Selfiee story about super star and a super fan  Fight between Super Star and RTO Officer  Selfiee storyline  Driving License Hindi remake  അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും നേര്‍ക്കുനേര്‍  സെല്‍ഫി പുതിയ ട്രെയിലര്‍ ശ്രദ്ധേയം  സെല്‍ഫി പുതിയ ട്രെയിലര്‍  സെല്‍ഫിയുടെ രണ്ടാമത്തെ ട്രെയിലര്‍  അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും  അക്ഷയ് കുമാര്‍  ഇമ്രാന്‍ ഹാഷ്‌മി
അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും നേര്‍ക്കുനേര്‍
author img

By

Published : Feb 16, 2023, 12:53 PM IST

Selfiee features Akshay Kumar and Emraan Hashmi: അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും ഒന്നിച്ചെത്തുന്ന ചിത്രം 'സെല്‍ഫി' റിലീസിനൊരുങ്ങുകയാണ്. 'ജഗ് ജഗ് ജിയോ' സിനിമയ്‌ക്ക് ശേഷം സംവിധായകന്‍ രാജ് മേഹ്‌ത, പ്രേക്ഷകരെ മറ്റൊരു റൈഡിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരി 24നാണ് 'സെല്‍ഫി' തിയേറ്ററുകളിലെത്തുക.

Selfiee story about super star and a super fan: പ്രേക്ഷകരില്‍ നിന്നും ഏറെ സ്വീകാര്യത ലഭിച്ച ആദ്യ ട്രെയിലറിന് ശേഷം 'സെല്‍ഫി'യുടെ രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. അക്ഷയ്‌ കുമാര്‍ ഒരു സൂപ്പര്‍സ്‌റ്റാറായും ഇമ്രാന്‍ ഹാഷ്‌മി ഒരു ആര്‍ടിഒ ഓഫിസറായുമാണ് വേഷമിടുന്നത്.

Selfiee new trailer: ആക്ഷന്‍, കോമഡി, ഡ്രാമ തുടങ്ങി എല്ലാ ചേരുവകളും അടങ്ങുന്നതാണ് 'സെല്‍ഫി'യുടെ രണ്ടാമത്തെ ട്രെയിലര്‍. ഒരു മിനിറ്റ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ അക്ഷയ്‌ കുമാറിന്‍റെയും ഇമ്രാന്‍ ഹാഷ്‌മിയുടെയും കഥാപാത്രങ്ങള്‍ പരസ്‌പരം പോരടിക്കുന്നതാണ് ദൃശ്യമാവുക. അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയും ട്രെയിലര്‍ തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Akshay Kumar shared Selfiee trailer: 'സാധാരണക്കാരന്‍റെ കഥ നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്.. ഇനി വിജയ് കുമാറിന്‍റെ കഥ കേൾക്കൂ.. കാണൂ...' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് അക്ഷയ്‌ കുമാര്‍ ട്രെയിലര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'സെല്‍ഫി' രണ്ടാമത്തെ ട്രെയിലര്‍ കാണണമെന്നും, ഫെബ്രുവരി 24ന് 'സെല്‍ഫി' തിയേറ്ററുകളില്‍ പോയി കാണണമെന്നും താരം കുറിച്ചിട്ടുണ്ട്.

Emraan Hashmi shares Selfiee trailer: 'സൂപ്പര്‍സ്‌റ്റാറിനൊപ്പം' എന്ന അടിക്കുറിപ്പോടു കൂടി, കൂടുതല്‍ കഥ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ കാണുക എന്ന ഹാഷ്‌ടാഗോടു കൂടിയാണ് ഇമ്രാന്‍ ഹാഷ്‌മി 'സെല്‍ഫി' ട്രെയിലര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Fight between Super Star and RTO Officer: 'സെല്‍ഫി'യുടെ ആദ്യ ട്രെയിലറില്‍ ബോളിവുഡ് സൂപ്പര്‍സ്‌റ്റാര്‍ വിജയ്‌ കുമാറിനെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരുന്നു. വിജയ്‌ കുമാര്‍ ആയി അക്ഷയ്‌ കുമാറും വിജയ്‌ കുമാറിന്‍റെ കടുത്ത ആരാധകനായ ഓം പ്രകാശ് അഗര്‍വാള്‍ എന്ന ആര്‍ടിഒ ഉദ്യോഗസ്ഥനായി ഇമ്രാന്‍ ഹാഷ്‌മിയുമാണ് വേഷമിടുന്നത്. ആർടിഒ ഓഫിസറോടുള്ള പെരുമാറ്റത്തിന് തിരിച്ചടി നേരിടുന്ന അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണാനാവുക.

Selfiee storyline: വിജയ്‌ കുമാറില്‍ നിന്നും മകനൊപ്പം 'സെല്‍ഫി' ആഗ്രഹിക്കുന്ന ഓം പ്രകാശ് അഗര്‍വാള്‍. സെല്‍ഫി എന്ന ആഗ്രഹം നടക്കാതെ പോകുകയും അതേസമയം ഓം പ്രകാശില്‍ നിന്നും വിജയ്‌ കുമാറിന് പുതിയ ഡ്രൈവിങ് ലൈസന്‍സ് നേടേണ്ടതായും വരുന്നു. എന്നാല്‍ ഒരു തെറ്റിദ്ധാരണ ഇരുവരും തമ്മിലുള്ള വാക്‌പോരിലേയ്‌ക്കും ഒടുവില്‍ വൈരാഗ്യത്തിലേക്കും നയിക്കുന്നു. ട്രെയിലര്‍ അവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ച നല്‍കുമ്പോള്‍, ചിരിയും ആക്ഷനും ഒക്കെയായി മികച്ചൊരു വിരുന്നാണ് 'സെല്‍ഫി' ഉറപ്പു നല്‍കുന്നത്.

Driving License Hindi remake: ധർമ്മ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് സ്‌റ്റാര്‍ സ്‌റ്റുഡിയോസാണ് 'സെല്‍ഫി' അവതരിപ്പിക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, സുപ്രിയ മേനോൻ, കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അപൂർവ മേത്ത, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഡയാന പെന്‍റി, നുസ്രത്ത് ഭരൂച്ച എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 2019ല്‍ പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച മലയാളം ചിത്രം 'ഡ്രൈവിംഗ് ലൈസൻസ്' റീമേക്കാണ് സെല്‍ഫി.

Also Read: ഗ്ലാമറസ്സായി മൃണാള്‍ ഠാക്കൂര്‍, ആക്ഷനുമായി അക്ഷയ്‌ കുമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.