ETV Bharat / entertainment

Pulimada| റിലീസിനൊരുങ്ങി 'പുലിമട'; ജോജുവിനൊപ്പം മുഖ്യ വേഷത്തിൽ ഐശ്വര്യ രാജേഷും - ഐശ്വര്യ രാജേഷ്

പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി കാമറ ചലിപ്പിക്കുന്നത്.

p  A K Sajan  Joju George  Aishwarya Rajesh  AK Sajan Pulimada movie  Joju George Pulimada movie  Aishwarya Rajesh Pulimada movie  movie  Pulimada movie  new malayalam movie  റിലീസിനൊരുങ്ങി പുലിമട  ജോജുവിനൊപ്പം ഐശ്വര്യ രാജേഷും  ജോജു ജോർജിനെ നായകനാക്കി എ കെ സാജൻ  ജോജു ജോർജ്  എ കെ സാജൻ  തമിഴ് നടി ഐശ്വര്യ രാജേഷ്  ഐശ്വര്യ രാജേഷ്  പുലിമട
Pulimada| റിലീസിനൊരുങ്ങി 'പുലിമട'; ജോജുവിനൊപ്പം മുഖ്യ വേഷത്തിൽ ഐശ്വര്യ രാജേഷും
author img

By

Published : Jul 3, 2023, 1:41 PM IST

പ്രേക്ഷക പ്രിയ താരം ജോജു ജോർജിനെ (Joju George) നായകനാക്കി എ കെ സാജൻ (A. K. Sajan) സംവിധാനം ചെയ്യുന്ന ചിത്രം 'പുലിമട' (Pulimada) റിലീസിനൊരുങ്ങുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നതും എ കെ സാജൻ തന്നെയാണ്. തമിഴ് നടി ഐശ്വര്യ രാജേഷും (Aishwarya Rajesh) ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി കാമറ കൈകാര്യം ചെയ്യുന്നത് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വേണു ഒരു ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. ഇങ്ക്‌‌ലാബ് സിനിമാസിന്‍റെ ബാനറിൽ ഡിക്‌സൺ പൊടുത്താസും സുരാജ് പി എസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം.

ജോജു ജോർജിനും ഐശ്വര്യ രാജേഷിനും പുറമെ 'ജയ് ഭീം' ചിത്രത്തിലൂടെ സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന ലിജോ മോളും 'പുലിമട'യിൽ പ്രധാന വേഷത്തിലുണ്ട്. ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്‍റണി, കൃഷ്‌ണ പ്രഭ, സോന നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സ്റ്റോപ് വയലൻസ്, ലങ്ക, അസുരവിത്ത്, പുതിയ നിയമം, നീയും ഞാനും എന്നിവയാണ് എ കെ സാജൻ മുന്‍പ് സംവിധാനം ചെയ്‌ത സിനിമകൾ. കൂടാതെ 'ധ്രുവം, ബട്ടർഫ്ലൈസ്, കാശ്‌മീരം, മീനത്തില്‍ താലികെട്ട്, അപരിചിതൻ, ചിന്താമണി കൊലക്കേസ്' തുടങ്ങി ഒട്ടനവധി സിനിമകളുടെ രചയിതാവ് കൂടിയാണ് എ കെ സാജൻ. വേണു കൂടി ചേരുന്നതോടെ മികച്ച ഒരു ചിത്രം തന്നെയാണ് ഈ ടീമില്‍ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഇഷാൻ ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. അനിൽ ജോൺസൻ ആണ് പശ്ചാത്തല സംഗീതം. മാർക്കറ്റിങ് ഒബ്സ്ക്യുറയും നിർവഹിക്കുന്നു.

അതേസമയം മലയാളത്തില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫി (Raffi) - ദിലീപ് (Dileep) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥൻ' (Voice Of Sathyanathan) എന്ന ചിത്രമാണ് ജോജുവിന്‍റെതായി തിയേറ്ററിലേക്ക് എത്തുന്ന മറ്റൊരു ചിത്രം. ദിലീപ് നായകനാകുന്ന സിനിമയില്‍ ജോജുവും പ്രധാന വേഷത്തിലുണ്ട്. ചിത്രം ജൂലായ് 14 ന് പ്രദർശനത്തിനെത്തും.

റാഫി തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും. ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റേയും പെൻ ആൻഡ് പേപർ ക്രിയേഷൻസിന്‍റെയും ബാനറില്‍ എന്‍. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനുപം ഖേര്‍, മകരന്ദ് ദേശ്‌പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, വിക്രം ഫെയിം ജാഫര്‍ സാദിഖ്, സിദ്ദിഖ്, ജോണി ആന്‍റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്‌മിനു സിജോ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ അതിഥി താരമായും ചിത്രത്തില്‍ എത്തുന്നുണ്ട്.

READ ALSO: 'ആന്‍റണി' ലോഡിങ്; മേക്കോവറില്‍ ഞെട്ടിച്ച് ജോജു ജോർജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.