ETV Bharat / entertainment

പൊങ്കല്‍ കളറാക്കാന്‍ അജിത്ത്, കൂടെ മഞ്ജു വാര്യര്‍, തരംഗമായി തുനിവ് ട്രെയിലര്‍ - എച്ച് വിനോദ്

പൊങ്കലിന് ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. കാത്തിരിപ്പിനൊടുവില്‍ അജിത്ത് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

ajith manju warrier movie thunivu trailer  ajith kumar  ajith thunivu trailer  thunivu trailer  thunivu official trailer  manju warrier  ak  h vinod  boney kapoor  അജിത്ത്  മഞ്ജു വാര്യര്‍  തുനിവ്  തുനിവ് ട്രെയിലര്‍  തുനിവ് റിലീസ്  അജിത്ത് മഞ്ജു വാര്യര്‍  എച്ച് വിനോദ്  ബോണി കപൂര്‍
പൊങ്കല്‍ കളറാക്കാന്‍ അജിത്ത്, കൂടെ മഞ്ജു വാര്യര്‍, തരംഗമായി തുനിവ് ട്രെയിലര്‍
author img

By

Published : Jan 1, 2023, 8:12 AM IST

Updated : Jan 1, 2023, 8:43 AM IST

ജിത്തിന്‍റെ പൊങ്കല്‍ റിലീസ് ചിത്രം തുനിവ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ട്രെയിലറിന് ഇതിനോടകം ഒരു കോടിയിലധികം വ്യൂസാണ് ലഭിച്ചത്. 1.51 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ അജിത്തിനൊപ്പം മഞ്ജു വാര്യരും തിളങ്ങുന്നുണ്ട്.

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടുമൊന്നിച്ച ചിത്രമാണ് തുനിവ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന അജിത്ത് ചിത്രം പൊങ്കലിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അസുരന്‍ എന്ന ചിത്രത്തിന് ശേഷം മഞ്ജു അഭിനയിച്ച രണ്ടാമത്തെ തമിഴ് സിനിമയാണ് ഇത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തില്‍ അജിത്തിന്‍റെ പ്രതിനായകന്‍ കെജിഎഫ്‌, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തുനിവിന്‍റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ഗിബ്രാന്‍ സംഗീതമൊരുക്കിയ 'ചില്ല ചില്ല', 'കാസേതാന്‍ കടവുളെടാ' എന്നീ രണ്ട് പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

ബോണി കപൂറിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങിയ തുനിവ് പാന്‍ ഇന്ത്യന്‍ റിലീസായി ലോകമെമ്പാടുമുളള തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും ചിത്രത്തിന്‍റെ റിലീസ്, നീരവ് ഷായാണ് ഛായാഗ്രഹണം. ആക്ഷന്‍ സുപ്രീം സുന്ദര്‍. ജനുവരി 13ന് തുനിവ് തിയേറ്ററുകളിലെത്തും.

Last Updated : Jan 1, 2023, 8:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.