ETV Bharat / entertainment

അജിത്തും ശാലിനിയും ക്രൂസിൽ; പ്രണയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് താരപത്‌നി - thala ajith

ക്രൂസ് ബോട്ടിൽ വച്ചുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച്, സൂപ്പർസ്റ്റാർ അജിത്തിൻ്റെ ഭാര്യയും മുൻകാല തെന്നിന്ത്യൻ താരവുമായ ശാലിനി അജിത്ത് കുമാർ.

Ajith and Shalini romance in Cruise  Ajith and Shalini romance  Ajith and Shalini pics  Ajith and Shalini  Ajith and Shalini romantic moments in Cruise  ക്രൂസിൽ അജിത്തും ശാലിനിയും  പ്രണയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ശാലിനി  ശാലിനി അജിത്ത്  ക്രൂസ് ബോട്ടിൽ  ശാലിനി അജിത്ത് കുമാർ  ക്രൂസ് ബോട്ടിൽ അജിത്തും ശാലിനിയും  ചെന്നൈ
ക്രൂസിൽ അജിത്തും ശാലിനിയും; പ്രണയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ശാലിനി
author img

By

Published : Mar 21, 2023, 1:57 PM IST

ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ അത്ര ആക്‌ടീവല്ലാത്ത താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് കുമാർ. അതുകൊണ്ട് തന്നെ അജിത്തിനെ പറ്റിയും അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയുമുള്ള വിവരങ്ങളൊന്നും അധികം പുറത്തുവരാറില്ല. ഈയിടെയായി അജിത്ത് ആരാധകർക്ക് അൽപ്പമെങ്കിലും ആശ്വാസമായി നടൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് ഭാര്യയും മുൻകാല തെന്നിന്ത്യൻ സൂപ്പർ നായികയുമായിരുന്ന ശാലിനിയാണ്.

നിറം, അനിയത്തി പ്രാവ്, സുന്ദരക്കില്ലാടി, കളിയൂഞ്ഞാൽ, എന്നിങ്ങനെ ഒരുപാട് മലയാള സിനിമകളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. ഇതിൽ അനിയത്തിപ്രാവ്, നിറം എന്നീ സിനിമകളിലെ കൂഞ്ചാക്കോ ബോബൻ്റെ നായികയായുള്ള ശാലിനിയുടെ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പിന്നീട് തമിഴ് സിനിമകളിലും സജീവമായ ശാലിനി അജിത്തുമായി വിവാഹിതയാകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ശാലിനി ഇൻസ്റ്റഗ്രാമിൽ ഈയടുത്താണ് അക്കൗണ്ട് തുടങ്ങിയത്.

ക്രൂസ് ബോട്ടിൽ വച്ചുള്ള പ്രണയ നിമിഷങ്ങൾ: അജിത്തുമായുള്ള തൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശാലിനി ഇപ്പോൾ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചത്. താര ദമ്പതികൾ ഒരു ക്രൂസ് ബോട്ടിൽ യാത്രചെയ്യുന്ന ചിത്രങ്ങളാണ് കാണാൻ സാധിക്കുക. അഴിച്ചിട്ട മുടിയുമായി ഒരു വെളുത്ത ഫ്രോക്കണിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞെങ്കിലും തൻ്റെ സൗന്ദര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നു തെളിയിക്കുന്ന തരത്തിലാണ് ശാലിനിയെ ചിത്രത്തിൽ കാണാൻ സാധിക്കുക. തൊട്ടടുത്ത് ഇരിക്കുന്ന അജിത്ത് കടലിൻ്റെ ഭംഗി ആസ്വദിക്കുന്നതാണ് ആദ്യത്തെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. തൻ്റെ ഷർട്ടിൻ്റെ ബട്ടൺസ് തുറന്നിട്ട് , വെളുത്ത മുടി കാറ്റിൽ പാറികൊണ്ട് ഒരു കൂളിങ്ങ് ഗ്‌ളാസും ധരിച്ച് വളരെ ശാന്തനായാണ് അജിത്തിനെ ആദ്യത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.

രണ്ടാമത്തെ ചിത്രത്തിൽ ശാലിനിയെ നെഞ്ചോടു ചേർത്തു പിടിച്ച് ക്യാമറക്ക് അഭിമുഖമായി ഇരിക്കുന്ന അജിത്തിനെ കാണാൻ സാധിക്കും. അജിത്തിൻ്റെ നെഞ്ചിൽ കൈവച്ച് ക്യാമറയിൽ നോക്കി ചിരിക്കുന്ന ശാലിനിയും ചിത്രത്തെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കുന്നു. ‘അഭിനയം , ഡ്രൈവിംഗ്, പിസ്റ്റൾ ഷൂട്ടിംഗ്, എയറോമോഡൽ, മെക്കാനിക്, ഫോട്ടോഗ്രഫി, കാമുകൻ, ഭർത്താവ്, അച്ഛൻ, വ്യക്തിജീവിതം എല്ലാത്തിലും മികവ് തെളിയിച്ച അജിത് കുമാർ’, എന്നായിരുന്നു ഒരു ആരാധകൻ്റെ കമൻ്റ്. ‘ലോകത്തിൽ വച്ച് ഏറ്റവും ഭംഗിയുള്ള ദമ്പതികൾ’ എന്നതായിരുന്നു മറ്റൊരു കമൻ്റ്. തങ്ങളുടെ അവധി ആഘോഷത്തിൻ്റെ ചിത്രങ്ങളെക്കൂടാതെ തന്നെ ഒരുപാട് ചിത്രങ്ങൾ ശാലിനി തൻ്റെ പുതിയ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

also read: 'അല്ലു അർജുനും ഫഹദ് ഫാസിലും കൊമ്പ് കോര്‍ക്കുക ബെംഗളൂരുവിൽ', പുഷ്‌പ 2 അടുത്ത ഷെഡ്യൂള്‍ ഉടന്‍

അമർക്കളം: 1999ൽ ‘അമർക്കളം’ എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ശാലിനിയും അജിത്തും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും 2001 ഏപ്രിലിൽ വിവാഹിതരാവുകയായിരുന്നു. മലയാളത്തിലെ ലേഡി ‘സൂപ്പർ സ്റ്റാർ’ ആയ മഞ്‌ജു വാര്യരും, അജിത്തും ഒരുമിച്ചെത്തിയ ‘തുനിവ്’ ആയിരുന്നു അജിത്തിൻ്റെതായി ഏറ്റവും അവസാനം തിയറ്ററിൽ എത്തിയ സിനിമ. പൊങ്കൽ റിലീസായി എത്തിയ ചിത്രം 200 കോടിയോളമാണ് കലക്ഷൻ നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.