ETV Bharat / entertainment

കണ്ണുകളില്‍ ഭയം ; 'ചൊവ്വാഴ്‌ച' ടീസര്‍ പുറത്ത്

ചൊവ്വാഴ്‌ചയുടെ ടീസര്‍ പുറത്തിറങ്ങി. തെലുഗു ചിത്രം 'ആര്‍എക്‌സ്‌ 100'ന് ശേഷമുള്ള അജയ്‌ ഭൂപതി ചിത്രമാണ് ചൊവ്വാഴ്‌ച

Chovvazhcha teaser  Chovvazhcha  Ajay Bhupathi movie  Ajay Bhupathi  Payal Rajput movie  Payal Rajput  ചൊവ്വാഴ്‌ച ടീസര്‍  ചൊവ്വാഴ്‌ച  ചൊവ്വാഴ്‌ചയുടെ ടീസര്‍  ആര്‍എക്‌സ്‌ 100  അജയ്‌ ഭൂപതി  ഹൊറർ ചിത്രം  മംഗളവാരം  മംഗളവാരം ടീസര്‍  ചെവ്വൈകിഴമൈ
കണ്ണുകളില്‍ ഭയം പരത്തി ചൊവ്വാഴ്‌ച ടീസര്‍
author img

By

Published : Jul 6, 2023, 9:45 PM IST

സംവിധായകന്‍ അജയ് ഭൂപതി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്‌ച'യുടെ (മംഗളവാരം) ടീസര്‍ റിലീസ് ചെയ്‌തു. തെലുഗു ചിത്രം 'ആര്‍എക്‌സ്‌ 100'ന് ശേഷം അജയ്‌ ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ചൊവ്വാഴ്‌ച'.

കണ്ണിലെ ഭയം എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറങ്ങിയത്. ഭയവും നിഗൂഢതയും നിറച്ച 1.18 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍, സിനിമയിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തെയാണ് ദൃശ്യവത്‌കരിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ നടക്കുന്ന വില്ലേജ് - ആക്ഷന്‍ ത്രില്ലറായാണ് 'ചൊവ്വാഴ്‌ച' ഒരുങ്ങുന്നത്. തെലുഗു ചിത്രം 'മംഗളവാര'ത്തിന്‍റെ മലയാളം റീമേക്കാണ് 'ചൊവ്വാഴ്‌ച'. തമിഴില്‍ 'ചെവ്വൈകിഴമൈ' എന്ന പേരിലും ചിത്രം റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

നടി പായല്‍ രജ്‌പുത് ആണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ശൈലജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പായല്‍ അവതരിപ്പിക്കുന്നത്. 'ആര്‍എക്‌സ്‌ 100'ന് ശേഷം പായല്‍ രജ്‌പുത്തും സംവിധായകന്‍ അജയ് ഭൂപതിയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

അജയ് ഭൂപതി തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൂടാതെ അജയ് ഭൂപതിയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. പ്രധാനമായും തെലുഗുവില്‍ ഒരുങ്ങുന്ന ചിത്രം, മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് റിലീസിനെത്തുന്നത്.

മുദ്ര മീഡിയ വർക്‌സ്, എ ക്രിയേറ്റീവ് വർക്‌സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. 'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. അജനീഷ് ലോക്‌നാഥ് തന്നെയാണ് പശ്ചാത്തല സംഗീതവും. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. 'ചൊവ്വാഴ്‌ച'യുടെ ഫസ്‌റ്റ് ലുക്ക് ആരാധകരില്‍ ആകാംക്ഷ നിറച്ചിരുന്നു. റിലീസിനെത്തും മുമ്പേ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്.

ഞങ്ങളുടെ മംഗളവാരം ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള അപൂർവ ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സംവിധായകന്‍ അജയ് ഭൂപതി പറയുന്നത്. 'ഗ്രാമീണമായ വിഷ്വലുകളും വികാരങ്ങളും ഉപയോഗിച്ച് ഇത് നമ്മുടെ പ്രദേശവുമായി ചേര്‍ന്നുനില്‍ക്കുന്നു. 30 കഥാപാത്രങ്ങള്‍ ഉണ്ട്. ഓരോ കഥാപാത്രത്തിനും സിനിമയുടെ വലിയ സ്‌കീമിൽ ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്' -സംവിധായകന്‍ പറഞ്ഞു.

സിനിമയിലെ അജയ് ഭൂപതിയുടെ കാഴ്‌ചപ്പാട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. അജയ് ഭൂപതി ഒരു മികച്ച ചലച്ചിത്രകാരനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നാണ് നിർമാതാക്കളായ സ്വാതി റെഡ്ഡി ഗുണുപതിയും സുരേഷ് വർമയും പറഞ്ഞത്.

'മികച്ച ഉള്ളടക്കമുള്ള ഒരു വാണിജ്യ സിനിമയാണ് അദ്ദേഹം നിർമിച്ചത്. ഇത് തെലുഗുവില്‍ നിന്നുള്ള അടുത്ത ലെവൽ ചിത്രമായിരിക്കും. ട്രെൻഡിംഗ് ടീസർ ഒരു നോട്ടം മാത്രമാണ്. ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി, പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിലാക്കുന്നു. കൂടുതൽ ആവേശകരമായ അപ്‌ഡേറ്റുകൾ വരാൻ പോകുന്നു' - ചൊവ്വാഴ്‌ചയുടെ നിര്‍മാതാക്കള്‍ പറഞ്ഞു.

പായൽ രജ്‌പുത്തിനെ കൂടാതെ അജയ് ഘോഷ്, ചൈതന്യ കൃഷ്‌ണ, ലക്ഷ്‌മൺ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ദാശരധി ശിവേന്ദ്രയാണ് സിനിമയുടെ ഛായാഗ്രഹണം. മാധവ് കുമാർ ഗുല്ലപ്പള്ളി എഡിറ്റിംഗും നിര്‍വഹിക്കും.

Also Read: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന തമിഴില്‍ ; നിഗൂഢതകളോടെ 'ദി ഡോര്‍' സെക്കന്‍റ് ലുക്ക്

കലാസംവിധാനം - മോഹൻ തല്ലൂരി, പ്രൊഡക്ഷൻ ഡിസൈനർ - രഘു കുൽക്കർണി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി - രാജ കൃഷ്‌ണൻ (ദേശീയ അവാർഡ് ജേതാവ്), സംഭാഷണ രചന - താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്; എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്‌റ്റർ - റിയൽ സതീഷ്, പൃഥ്വി; കൊറിയോഗ്രാഫർ - ഭാനു, കോസ്റ്റ്യൂം ഡിസൈനർ - മുദാസർ മുഹമ്മദ്, പിആർഒ - പി ശിവപ്രസാദ്, പുളകം ചിന്നരായ; ഡിജിറ്റൽ മാർക്കറ്റിങ് - ട്രെൻഡി ടോളി (തനയ് സൂര്യ), ടോക്ക് സ്‌കൂപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.