ETV Bharat / entertainment

'അവസാന നിമിഷത്തിലാണ് മണിരത്‌നം സര്‍ പറഞ്ഞത്, ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ സഹായിച്ചത് ഐശ്വര്യ റായ്': ഐശ്വര്യ ലക്ഷ്‌മി - സൈന്‍ ലാംഗ്വേജ്

പൊന്നിയിന്‍ സെല്‍വന് വേണ്ടി സൈന്‍ ലാംഗ്വേജ് പഠിക്കേണ്ടി വന്നതിനെ കുറിച്ച് പങ്കുവയ്‌ക്കുകയാണ് ഐശ്വര്യ ലക്ഷ്‌മി.

ഐശ്വര്യ ലക്ഷ്‌മി  ഐശ്വര്യ റായ്  സഹായിച്ചത് ഐശ്വര്യ റായ്  അവസാന നിമഷത്തിലാണ് മണി രത്നം സാര്‍ പറഞ്ഞത്  Aishwarya Lekshmi sharing her experience  Aishwarya Rai Bachchan in Ponnyin Selvan  Aishwarya Rai Bachchan  Ponnyin Selvan  Aishwarya Lekshmi  മണി രത്നം  പൊന്നിയിന്‍ സെന്‍വന്‍  പൊന്നിയിന്‍ സെന്‍വന്‍ 1  പൊന്നിയിന്‍ സെന്‍വന്‍ 2  പൊന്നിയിന്‍ സെന്‍വന്‍ ആദ്യ ഭാഗം  Ponnyin Selvan 1  Ponnyin Selvan 2  സൈന്‍ ലാംഗ്വേജ്  sign language
സൈന്‍ ലാംഗ്വേജ് പഠിക്കേണ്ടി വന്നതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്‌മി
author img

By

Published : Mar 31, 2023, 9:01 AM IST

Updated : Mar 31, 2023, 9:17 AM IST

മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെന്‍വനി'ല്‍ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്‌മി, ജയറാം എന്നിവരും 'പൊന്നിയിന്‍ സെല്‍വന്‍റെ' ഭാഗമായിരുന്നു. ഇപ്പോഴിത സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു അനുഭവം പങ്കിടുകയാണ് നടി ഐശ്വര്യ ലക്ഷ്‌മി.

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിക്കൊപ്പമുള്ള അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. 'പൊന്നിയില്‍ സെല്‍വന്‍റെ' ആദ്യ ഭാഗത്തില്‍ ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകളുണ്ട്. ഐശ്വര്യ റായിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടതിന്‍റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുകയാണിപ്പോള്‍ നടി ഐശ്വര്യ ലക്ഷ്‌മി.

'പൊന്നിയിന്‍ സെല്‍വന്' വേണ്ടി സൈന്‍ ലാംഗ്വേജ് പഠിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. സൈന്‍ ലാംഗ്വേജ് പഠിക്കാന്‍ താന്‍ ബുദ്ധിമുട്ടിയെന്നും എന്നാല്‍ ആ സമയത്ത് ഐശ്വര്യ റായിയാണ് തന്നെ സഹായിച്ചതെന്നും ഐശ്വര്യ ലക്ഷ്‌മി പറയുന്നു.

'ചിത്രത്തില്‍ 'കപ്പല്‍ വരുഗിറേന്‍' എന്നൊരു ഡയലോഗ് പറയണമായിരുന്നു. ഇത് സൈന്‍ ലാംഗ്വേജിലാണ് പറയേണ്ടത്. അതുവരെ ഡയലോഗായിരുന്നു. അങ്ങനെ ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴായിരുന്നു ഐശ്വര്യ റായ് എന്നെ സഹായിച്ചത്. അവസാന നിമഷത്തിലാണ് മണിരത്‌നം സര്‍ സൈന്‍ ലാംഗ്വേജ് യൂസ് ചെയ്യുന്ന കാര്യം പറഞ്ഞത്.

ഐശ്വര്യ റായ് മാം എപ്പോഴും നോട്ട് ബുക്കുമായാണ് വരുന്നത്. ഭാഷ അറിയില്ലല്ലോ. തമിഴ് അത്ര വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവര്‍ ഡയലോഗുകള്‍ എല്ലാം എഴുതിവച്ച് പ്രാക്‌ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഐശ്വര്യ ഊമ റാണി എന്നൊരു കഥാപാത്രം കൂടി ചെയ്യുന്നുണ്ട്. ഈ കഥാപാത്രത്തിനൊപ്പം എനിക്ക് സൈന്‍ ലാംഗ്വേജ് കൂടി യൂസ് ചെയ്യണം. ഇപ്പോഴത്തെ സൈന്‍ ലാംഗ്വേജ് അല്ല, പഴയ കാലത്തെ ലാംഗ്വേജ്' -ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.

ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ താരം അഭിനയിച്ച പൂങ്കുഴലി ഏറെ ശ്രദ്ധ നേടിയിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ 1ല്‍ ഐശ്വര്യ ലക്ഷ്‌മിക്ക് കാര്‍ത്തിക്ക് ഒപ്പമുള്ള ഏതാനും ചില രംഗങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ പുറത്തിറങ്ങിയത്. 'പൊന്നിയിന്‍ സെല്‍വന്‍ 1' അവസാനിച്ചിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ജയം രവി അവതരിപ്പിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ നന്ദിനി രാജ്ഞിയായ ഐശ്വര്യ റായ്‌ കടലിൽ ചാടി പൊന്നിയിന്‍ സെല്‍വനെ രക്ഷപ്പെടുത്തുന്നു.

ഇതോടെയാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നിട്ടുണ്ട്. 1950കളില്‍ പുറത്തിറങ്ങിയ എഴുത്തുക്കാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ തമിഴ്‌ നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍'. ചിയാൻ വിക്രം, കാർത്തി, ജയം രവി, പ്രഭു, വിക്രം പ്രഭു, തൃഷ, ലാൽ, ശോഭിത ധുലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read: ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഐശ്വര്യ; ആവേശമുയര്‍ത്തി പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍

Last Updated : Mar 31, 2023, 9:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.