Aishwarya Bhaskaran about her personal life: നടി ഐശ്വര്യ ഭാസ്‌കരന്‍ കുറച്ച് ദിവസമായി വാര്‍ത്താതലക്കെട്ടുകളില്‍ നിറയുകയാണ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ തന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസുതുറന്നിരുന്നു. സിനിമയും സീരിയലും സമ്പാദ്യമൊന്നും ഇല്ലാതെ നിലവില്‍ സോപ്പ് വിറ്റാണ് ഉപജീവനം നടത്തുന്നതെന്ന ഐശ്വര്യയുടെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടി.
ആരുടെയും മനസ് അലിയിക്കുന്ന ഐശ്വര്യയുടെ കദന കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍ അമ്മ ലക്ഷ്‌മിയുമായുള്ള ഐശ്വര്യയുടെ പിണക്കത്തെ കുറിച്ചാണ് ചര്‍ച്ചയാകുന്നത്. ലക്ഷ്‌മിയുമായി ഐശ്വര്യ വര്‍ഷങ്ങളായി പിണക്കത്തിലാണ്. ചെറിയ പ്രായത്തില്‍ തന്നെ അമ്മയുടെ വീട്ടില്‍ നിന്നും താന്‍ ഇറങ്ങി പോയിരുന്നുവെന്ന് നടി പറയുന്നു. അക്കാലത്ത് തന്നെ നോക്കിയതെല്ലാം അമ്മൂമ്മയാണെന്നും ഐശ്വര്യ പറഞ്ഞു.
Aishwarya against her mother: അമ്മ തന്‍റെ കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ലെന്നും ഐശ്വര്യ പറയുന്നു. ഭാസ്‌കര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് ലക്ഷ്‌മി ആദ്യം വിവാഹം കഴിച്ചത്. ഐശ്വര്യയുടെ ജനന ശേഷം ഭാസ്‌കറുമായി വേര്‍പിരിഞ്ഞ ലക്ഷ്‌മി പിന്നാലെ നടന്‍ മോഹന്‍ ശര്‍മയെ വിവാഹം കഴിച്ചു. ഈ ബന്ധവും ഉപേക്ഷിച്ച് നടന്‍ ശിവ ചന്ദ്രനെയും ലക്ഷ്‌മി വിവാഹം കഴിച്ചിരുന്നു.
Aishwarya about Lakshmi: അമ്മ മറ്റ് വിവാഹങ്ങളിലേയ്‌ക്ക് പോയപ്പോള്‍ ഐശ്വര്യ സ്വന്തം അച്ഛനെ തേടി പോയി. തനിക്ക് അച്ഛന്‍ എല്ലാമെല്ലാം ആയിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 'എന്നാല്‍ തന്‍റെ മകളുടെ വിവാഹത്തിന് പോലും അമ്മ വന്നില്ല. കൊച്ചുമകളെ ആശീര്‍വദിക്കാന്‍ വന്നില്ല. മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാന്‍ വീട്ടില്‍ പോയെങ്കിലും വാതില്‍ പോലും തുറന്നില്ല. അന്ന് കൊവിഡിന്‍റെ ഭയം ആണെന്ന് പറഞ്ഞു. സ്‌ക്രീനില്‍ കാണുന്നത് പോലെ എല്ലാം സത്യമാണെന്ന് വിശ്വസിക്കരുത്. അതായിരിക്കില്ല സത്യം. റീല്‍ ലൈഫല്ല, റിയല്‍ ലൈഫില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും', നടി വ്യക്തമാക്കി.
Also Read: 'വിവാഹ മോചന സമയത്ത് വല്ലാത്ത പ്രശ്‌നങ്ങളായിരുന്നു; മംഗള കാര്യങ്ങളിലൊന്നും എന്നെ പങ്കെടുപ്പിച്ചില്ല'