ETV Bharat / entertainment

മകന്‍റെ വിവാഹ തിരക്കില്‍ 43 വര്‍ഷം മുമ്പുള്ള ചിത്രവുമായി നീതു കപൂര്‍ - Alia Bhatt Ranbir Kapoor wedding

Neetu Kapoor shares throwback pic with Rishi Kapoor: മകന്‍ രണ്‍ബീറിന്‍റെ വിവാഹ തിരക്കില്‍ പഴയ ഓര്‍മകളുമായി അമ്മ നീതു കപൂര്‍. ഇന്‍സ്‌റ്റഗ്രാമിലൂടെ 43 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ പങ്കുവച്ച്‌ നീതു കപൂര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

Ranbir Alia wedding  Neetu Kapoor recalls getting engaged to Rishi Kapoor 43 years ago  3 വര്‍ഷം മുമ്പുള്ള ചിത്രവുമായി നീതു കപൂര്‍  Neetu Kapoor shares throwback pic with Rishi Kapoor  Alia Bhatt Ranbir Kapoor wedding  Neetu Kapoor Rishi Kapoor engagement pic
മകന്‍റെ വിവാഹ തിരക്കില്‍ 43 വര്‍ഷം മുമ്പുള്ള ചിത്രവുമായി നീതു കപൂര്‍
author img

By

Published : Apr 14, 2022, 2:09 PM IST

Neetu Kapoor shares throwback pic with Rishi Kapoor: ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ വിവാഹമാണ് ഇപ്പോള്‍ ബോളിവുഡ്‌ ലോകത്തെ ഏറ്റവും പുതിയ വിശേഷം. മകന്‍ രണ്‍ബീറിന്‍റെ വിവാഹ തിരക്കില്‍ പഴയ ഓര്‍മകളുമായി എത്തിയിരിക്കുകയാണ് അമ്മ നീതു കപൂര്‍. ഇന്‍സ്‌റ്റഗ്രാമിലൂടെ 43 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നീതു കപൂര്‍.

Neetu Kapoor Rishi Kapoor engagement pic: 43 വര്‍ഷം മുമ്പ്‌ ഋഷി കപൂറിനൊപ്പമുള്ള ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രമാണ് നീതു പങ്കുവച്ചിരിക്കുന്നത്‌. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രമാണിത്‌. ആ സവിശേഷ ദിനത്തെ ഓര്‍മകളെ നീതു കപൂര്‍ വളരെ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. നീതു കപൂറിന്‍റെ കൈയില്‍ മോതിരം അണിയിക്കുന്ന ഋഷി കപൂറാണ് ചിത്രത്തില്‍. 1979 ഏപ്രില്‍ 13നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

നീതു കപൂര്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേര്‍ ലൈക്കുകളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്‌. 'ഈ മനോഹരമായ ഓർമ്മ പങ്കിട്ടതിന് നന്ദി' -ഒരാള്‍ കുറിച്ചു. 'വളരെ മധുരമുള്ള ഓർമ്മകൾ, പക്ഷേ ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നു ചിന്തു ജി' -മറ്റൊരാൾ കുറിച്ചു. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രമായതിനാല്‍ ഏത്‌ നിറത്തിലുള്ള വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്‌ എന്നാണ് മറ്റൊരു ആരാധകന്‍റെ സംശയം. കാൻസറുമായി മല്ലിട്ട ഋഷി കപൂര്‍ 2020 ഏപ്രിൽ 30നാണ് അന്തരിച്ചത്‌.

Alia Bhatt Ranbir Kapoor wedding: രണ്‍ബീര്‍ ആലിയ വിവാഹത്തിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് താരങ്ങളും കുടുംബാംഗങ്ങളും. മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ച്‌ ഇന്നാണ് (14-4-2022) വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. റാലിയ എന്നാണ് ആരാധകര്‍ ഇവരെ സ്‌നേഹപൂര്‍വം വിളിക്കുന്നത്‌.

Also Read: രണ്‍ബീര്‍ ആലിയ വിവാഹം: കൃഷ്‌ണ രാജ്‌ ബംഗ്ലാവില്‍ നിന്നും വാസ്‌തുവിലേക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.