ETV Bharat / entertainment

'സ്‌ത്രീകള്‍ക്ക് നഗ്ന ശരീരം കാണിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് എന്തുകൊണ്ട് കഴിയില്ല?': രൺവീറിനെ മോശം പറയുന്നത്‌ ഇഷ്‌ടമല്ലെന്ന് ആലിയ - Alia Bhatt on Ranveer Singh nude photoshoot

Ram Gopal Varma on Ranveer Singh Photoshoot: ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തുന്നതില്‍ പ്രശസ്‌തനാണ്‌ ആര്‍ജിവി എന്നറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മ്മ. രണ്‍വീറിന്‍റെ ധീരതയെ അഭിനന്ദിക്കുന്നുവെന്ന്‌ രാം ഗോപാല്‍ വര്‍മ്മ.

RGV defends Ranveer bold photoshoot  Ranveer Singh new photoshoot  Ranveer Singh controversial photoshoot  Ranveer Singh latest photoshoot  Ram Gopal Varma on Ranveer Singh Photoshoot  Celebs reaction on Ranveer Singh photoshoot  Alia Bhatt on Ranveer Singh nude photoshoot  Ram Gopal Varma praises Ranveer Singh Photoshoot
'സ്‌ത്രീകള്‍ക്ക് നഗ്ന ശരീരം കാണിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് എന്തുകൊണ്ട് കഴിയില്ല?'; രൺവീറിനെ മോശം പറയുന്നത്‌ ഇഷ്‌ടമല്ലെന്ന് ആലിയ
author img

By

Published : Jul 27, 2022, 2:51 PM IST

Ranveer Singh controversial photoshoot: ബോളിവുഡ്‌ താരം രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. താരത്തിന്‍റെ നഗ്ന ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. രണ്‍വീറിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് മുംബൈ പൊലീസ്‌ താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

Ram Gopal Varma praises Ranveer Singh Photoshoot: ഈ സാഹചര്യത്തില്‍ താരത്തെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തുന്നതില്‍ പ്രശസ്‌തനാണ്‌ ആര്‍ജിവി എന്നറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മ്മ. ഇൻസ്‌റ്റഗ്രാം പേജിലൂടെയാണ് രണ്‍വീറിനെ പിന്തുണച്ച് സംവിധായകന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്‍വീറിന്‍റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.

Ram Gopal Varma on Ranveer Singh Photoshoot: 'രണ്‍വീര്‍ സിംഗിനെ ഞാന്‍ വ്യക്തിപരമായി അഭിനന്ദിക്കുന്നു. ഭൂരിപക്ഷം പേരും രണ്‍വീറിന്‍റെ നവയുഗ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എല്ലാ കാര്യത്തിലും ഒരു ലിംഗ സമത്വം ഉണ്ടായിരിക്കണം. ലിംഗ സമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രണ്‍വീര്‍ പങ്കുവയ്‌ക്കുന്നത്. സ്‌ത്രീകളെ പോലെ തന്നെ അവന്‍റെ ശരീരം കാണിക്കാന്‍ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്‍മാരുടെ അവകാശത്തിന് വേണ്ടി പോരാടുന്നവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് രണ്‍വീര്‍.'-രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.

RGV defends Ranveer bold photoshoot: ഒരു മാധ്യമത്തോടും ഇതേകുറിച്ച് വര്‍മ്മ സംസാരിച്ചിരുന്നു. 'ലിംഗ സമത്വത്തിനായി നീതി ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ രീതിയാണെന്ന് ചിന്തിക്കുക. സ്‌ത്രീകള്‍ക്ക് അവരുടെ സെക്‌സി ബോഡി കാണിക്കാമെങ്കില്‍ എന്തുകൊണ്ട് പുരുഷന്‍മാര്‍ക്ക് കഴിയില്ല? വ്യത്യസ്‌ത മാനദണ്ഡമനുസരിച്ച് പുരുഷന്‍മാരെ വിലയിരുത്തുന്നത്‌ കാപട്യമാണ്. സ്‌ത്രീകളെ പോലെ തുല്യ നീതിക്കായുള്ള നിരവധി അവകാശങ്ങള്‍ പുരുഷന്‍മാര്‍ക്കും വേണം.'-രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

Alia Bhatt on Ranveer Singh nude photoshoot: കഴിഞ്ഞ ദിവസം ആലിയ ഭട്ടും രണ്‍വീറിന്‍റെ ഫോട്ടോഷൂട്ടില്‍ പ്രതികരിച്ചിരുന്നു. 'എന്‍റെ പ്രിയപ്പെട്ട രൺവീർ സിംഗിനെ കുറിച്ച് മോശമായി ഒന്നും പറയുന്നത് എനിക്ക് ഇഷ്‌ടമല്ല. ഈ ചോദ്യം എനിക്ക് സഹിക്കാൻ പോലും കഴിയില്ല. ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ യഥാർത്ഥത്തിൽ നമുക്കെല്ലാവർക്കും എന്നെന്നും പ്രിയപ്പെട്ടവനായിരിക്കും. രണ്‍വീറിന് സ്നേഹം മാത്രം നൽകുക.'- ആലിയ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

Celebs reaction on Ranveer Singh photoshoot: നേരത്തെ അർജുൻ കപൂർ, റിച്ച ചദ്ദ, അനുരാഗ് കശ്യപ്, സ്വര ഭാസ്‌കർ, രാഖി സാവന്ത്, പൂനം പാണ്ഡെ തുടങ്ങിയ താരങ്ങളും രണ്‍വീറിനെ പ്രശംസിച്ചിരുന്നു.

Also Read: 'നഗ്നനാവുന്നതില്‍ എനിക്ക് പ്രശ്‌നമില്ല'; പൂര്‍ണ നഗ്‌നനായി രണ്‍വീര്‍ സിങിന്‍റെ ഫോട്ടോഷൂട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.