Hit The Second Case trailer: 'മേജര്‍' താരം അദിവി ശേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഹിറ്റ് ദി സെക്കന്‍ഡ് കേസ്'. റിലീസിനോടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ അദിവി ശേഷ്. ഇതിനിടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Hit The Second Case similarities with Delhi murder: അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൊലപാതകം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിദാരുണമായി കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ വാര്‍ത്ത. ഇതിന് പിന്നാലെയാണ് സമാന രീതിയില്‍ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ റിലീസാവുന്നത് എന്നതും ശ്രദ്ധേയം. അദിവി ശേഷും ഹിറ്റ് 2 ട്രെയിലര്‍ തന്‍റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
Adivi Sesh Hit The Second Case: ഒരു വർഷം മുമ്പ് എഴുതിയ ഒരു സിനിമ, ഭയാനകമായ യഥാർത്ഥ ജീവിത ദുരന്തത്തിന്‍റെ നേര്‍ക്കാഴ്‌ച ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഒരു സിനിമയുടെ ട്രെയിലറില്‍ ദൃശ്യമാകുമ്പോള്‍ തികച്ചും യാദൃശ്ചികവും ആകസ്‌മികവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. ഇത്തരം ഭയാനകമായ യഥാർഥ ജീവിത ദുരന്തത്തിന്‍റെ നേര്‍ക്കാഴ്‌ച, ഒരു വർഷം മുമ്പെഴുതിയ ഒരു സിനിമ, ആ സിനിമയുടെ ട്രെയിലറിലൂടെ ഒരാഴ്‌ചക്കകം ദൃശ്യമാകുമ്പോള്‍ തികച്ചും യാദൃശ്ചികവും ആകസ്‌മികവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്.
-
Rocket. Is. Launched. 🚀 #HIT2Trailer is here
— Adivi Sesh (@AdiviSesh) November 23, 2022 " class="align-text-top noRightClick twitterSection" data="
BOOM. 🔥🔥🔥https://t.co/5tL6mceNO8#HIT2 #HIT2onDec2@NameisNani @KolanuSailesh @tprashantii @Meenakshiioffl @Garrybh88 @maniDop @walpostercinema @saregamasouth pic.twitter.com/BIzb42oG1d
">Rocket. Is. Launched. 🚀 #HIT2Trailer is here
— Adivi Sesh (@AdiviSesh) November 23, 2022
BOOM. 🔥🔥🔥https://t.co/5tL6mceNO8#HIT2 #HIT2onDec2@NameisNani @KolanuSailesh @tprashantii @Meenakshiioffl @Garrybh88 @maniDop @walpostercinema @saregamasouth pic.twitter.com/BIzb42oG1dRocket. Is. Launched. 🚀 #HIT2Trailer is here
— Adivi Sesh (@AdiviSesh) November 23, 2022
BOOM. 🔥🔥🔥https://t.co/5tL6mceNO8#HIT2 #HIT2onDec2@NameisNani @KolanuSailesh @tprashantii @Meenakshiioffl @Garrybh88 @maniDop @walpostercinema @saregamasouth pic.twitter.com/BIzb42oG1d
Adivi Sesh as Police Officer: കൃഷ്‌ണ ദേവ് എന്ന പൊലീസുകാരന്‍റെ കുറ്റാന്വേഷണ യാത്രയിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടമാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. നഗരത്തെ ഒന്നടങ്കം നടുക്കിയ ദാരുണമായ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കാനുള്ള ഓട്ടത്തിലാണ് കൃഷ്‌ണ ദേവ് എന്ന പൊലീസുദ്യോഗസ്ഥന്‍. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീരഭാഗങ്ങൾ വെട്ടി മുറിക്കുന്ന സീരിയൽ കില്ലറെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആയാണ് ചിത്രത്തില്‍ അദിവി ശേഷ് പ്രത്യക്ഷപ്പെടുന്നത്. ഈ ക്രിമിനല്‍ കുറ്റവാളികളെ അദ്ദേഹം പക്ഷികളുടെ തലച്ചോറിനോടാണ് ഉപമിക്കുന്നത്.
Hit The Second Case actors: മീനാക്ഷി ചൗധരിയാണ് സിനിമയില്‍ നായിക കഥാപാത്രത്തിലെത്തുന്നത്. റാവോ രമേശ്, ശ്രീകാന്ത് മഗന്തി, കൊമാലീ പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സൂപ്പര്‍ താരം നാനിയാണ് സിനിമയുടെ അവതരണം. പ്രശാന്തി തിപിര്‍നേനിയാണ് സിനിമയുടെ നിര്‍മാണം.
Hit The Second Case release: ഡോക്‌ടര്‍ സൈലേഷ് കൊളാണുവിന്‍റെ 'ഹിറ്റ് വേഴ്‌സി'ന്‍റെ തുടര്‍ച്ചയാണ് 'ഹിറ്റ് 2'. സൈലേഷ് കൊളാണു തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധാനം. ഡിസംബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
Adivi Sesh latest movies: 'മേജര്‍' ആയിരുന്നു അദിവി ശേഷിന്‍റെ അരങ്ങേറ്റ ബോളിവുഡ് ചിത്രം. ബോക്‌സോഫിസ് വിജയമായ ചിത്രം 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെയും ഭാഗമായി. 'മേജറി'ന്‍റെ ഗംഭീര വിജയത്തിന് ശേഷം താരത്തിന്‍റെ അടുത്ത ബോളിവുഡ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ഹിറ്റ് 2' ഹിന്ദിയിലും റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ അഭ്യര്‍ഥന.
Also Read: 'ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തെ സ്‌പര്‍ശിക്കുന്ന സിനിമ'; വൈറലായി അല്ലു അര്‍ജുന്‍റെ ട്വീറ്റ്