ETV Bharat / entertainment

'പൈസയോടല്ല പ്രോഗ്രാമിനോടാണ് ആര്‍ത്തി, എന്‍റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്'; സുബിയുടെ വീഡിയോ വീണ്ടും വൈറല്‍ - Subi Suresh about her treatment

മറ്റുള്ളവര്‍ക്കായുള്ള സുബിയുടെ കരുതല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില്‍ സുബി മറ്റുള്ളവര്‍ക്ക് ഉപദേശവും നല്‍കുന്നുണ്ട്...

അടുക്കും ചിട്ടയും ഇല്ലാത്തവര്‍ക്കായി സുബി അന്ന്  സുബി സുരേഷ്  Subi Suresh  സുബിയുടെ കരുതല്‍ വീഡിയോ  Actress Subi Suresh about her health updates  Subi Suresh about her health updates  സുബി അന്ന് പറഞ്ഞിരുന്നു  Subi Suresh about her bad eating habits  Subi Suresh about her hospital days  Subi Suresh about her treatment  Subi Suresh instructions to public
മറ്റുള്ളവര്‍ക്കായുള്ള സുബിയുടെ കരുതല്‍ വീഡിയോ
author img

By

Published : Feb 22, 2023, 4:40 PM IST

Subi Suresh about her health updates: സിനിമ സീരിയല്‍ നടി സുബി സുരേഷിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാളക്കര. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തില്‍ തന്‍റെ രോഗത്തെ കുറിച്ചും ആരോഗ്യാവസ്ഥയെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പുള്ള സുബിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സുബി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതെ പോയതാണ് തന്‍റെ ആരോഗ്യാവസ്ഥ വഷളാക്കിയതെന്നാണ് സുബി പറഞ്ഞത്. ഏറെ നാളായി പരിപാടികളും ഷോകളും ഒന്നും ഇല്ലാതിരുന്നിട്ട്, ഒടുവില്‍ തിരക്കായപ്പോള്‍ താന്‍ ആരോഗ്യം ശ്രദ്ധിക്കാതെ പോയതാണ് തന്‍റെ മോശം ആരോഗ്യത്തിന് കാരണമായതെന്നും നടി പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

Subi Suresh shares heath updation on her Youtube Channel: 'അമ്മയുടെ പിറന്നാളും എന്‍റെ ആശുപത്രി വാസവും' എന്ന അടിക്കുറിപ്പിലാണ് സുബി വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനൊന്ന് വര്‍ക്ക്‌ ഷോപ്പില്‍ കയറിയിരിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുബി തന്‍റെ ആരോഗ്യാവസ്ഥയിലേയ്‌ക്ക് കടക്കുന്നത്.

സുബി സുരേഷിന്‍റെ വാക്കുകളിലേയ്‌ക്ക്: 'കഴിഞ്ഞ കുറച്ചു നാളായി വിഡിയോകളൊന്നും ഇടാത്തതിനു കാരണം, എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ഒന്നു വര്‍ക്ക്‌ ഷോപ്പില്‍ കയറിയിരിക്കുകയായിരുന്നു. എന്‍റെ കയ്യിലിരുപ്പ് കൂടി കുറച്ചു നന്നാകണമല്ലോ. വേറൊന്നുമല്ല സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തത്‌ കൊണ്ട് എല്ലാം കൂടി ഒരുമിച്ചു വന്നു. ഒരു ഷൂട്ടിന്‌ പോകേണ്ടതിന്‍റെ തലേ ദിവസം മുതല്‍ ഒട്ടും വയ്യാതെയായി.

ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നം, ആഹാരമൊന്നും കഴിക്കാന്‍ പറ്റിയില്ല. വല്ലാത്ത ഛര്‍ദിയും ഉണ്ടായിരുന്നു. ഒരു കരിക്കിന്‍ വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദിക്കുമായിരുന്നു. രണ്ട് ദിവസം ആഹാരം കഴിക്കാതെ ഇരുന്നാല്‍ എന്‍റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളര്‍ന്നു പോയി. ഗ്യാസ്ട്രിക് പ്രോബ്ലം ഒക്കെ വന്നപ്പോള്‍ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന ആയിരുന്നു. എനിക്ക് വല്ലാതെ ടെന്‍ഷനായി. ഷോള്‍ഡറിന് വേദന വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നും ഇസിജി എടുത്തു നോക്കി.

Subi Suresh suffered too much health problems: മനുഷ്യന്‍റെ കാര്യമല്ലേ? അതില്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് നേരത്തെ എന്നെ ചികിത്സിച്ചിരുന്ന രാജഗിരിയിലെ ഡോക്‌ടറും പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞിട്ടും ഞാന്‍ മരുന്നൊന്നും കൃത്യമായിട്ട് കഴിച്ചില്ല. ഷൂട്ടും യാത്രയും ഒക്കെയായി നടന്നു. എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. എന്നാല്‍ അങ്ങനെയല്ല. കുറേ നാളായി പ്രോഗ്രാം ഒന്നുമില്ലാതിരുന്നിട്ട് ഒരു പ്രോഗ്രാം കിട്ടുമ്പോള്‍ വീട്ടിലിരിക്കാന്‍ ഇഷ്‌ടമില്ലാതെ പ്രോഗ്രാമിനായി പോകും. ഒരു പ്രോഗ്രാം ചെയ്യാനായി ആര്‍ത്തിയുള്ള ഒരാളാണ്. പൈസയോടല്ല, എനിക്ക് വര്‍ക്ക് ചെയ്യാനായി ക്രെയ്‌സ് ആണ്.

Subi Suresh about her bad eating habits: കൂടെ കട്ടക്ക് നില്‍ക്കാനായി കുടുംബവുമുണ്ട്. യാത്ര ചെയ്യാന്‍ അനിയനും ഉണ്ട്. അപ്പോള്‍ ജോളിയായിട്ട് അങ്ങ്‌ പോകാമല്ലോ എന്നു വിചാരിച്ച് ഒന്നും ശ്രദ്ധിക്കാതെ നടന്നു. സമയത്ത് ആഹാരം കഴിക്കാത്തതിന്‍റെ പേരില്‍ അനിയനും അമ്മയുമൊക്കെ എന്നെ വഴക്കു പറയും. ആഗ്രഹമുള്ള എന്തു സാധനം വേണമെങ്കിലും മേടിച്ചു തരാന്‍ അനിയനും അമ്മയുമൊക്കെ തയാറാണ്. പക്ഷേ എനിക്ക് കഴിക്കാനായുള്ള മനസ്സ് വരില്ല. വിശന്നാല്‍ കഴിക്കണം എന്നല്ല, കഴിക്കണമെന്ന് എനിക്ക് തോന്നണം. എന്നാലേ ആഹാരം കഴിക്കൂ. അതൊക്കെ എന്‍റെ ദുശ്ശീലമാണ്. അതെല്ലാവരും മനസ്സിലാക്കണം.

Subi Suresh about her hospital days: എനിക്കു പറ്റിയത് ആഹാരം കഴിക്കാതെ ഇരുന്ന് ഛര്‍ദി മാത്രമായി. ഒരു ആഹാരവും ശരീരത്തിലേക്ക് ചെല്ലാതെ ഗ്യാസ്ട്രിക് പ്രശ്‌നം ഉണ്ടായി ഗ്യാസ്‌ട്രോളജിസ്‌റ്റിനെ കാണേണ്ടി വന്നു. പാന്‍ക്രിയാസില്‍ ഒരു സ്‌റ്റോണ്‍ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിന്‌ മരുന്ന് കഴിച്ച് 10 ദിവസത്തോളം ഞാന്‍ ആശുപത്രിയിലായിരുന്നു. ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാന്‍ക്രിയാസിലെ സ്‌റ്റോണ്‍ 10 ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കില്‍ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ.

കൂടാതെ മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്‍റെ ശരീരത്തില്‍ കുറവാണ്. മഗ്‌നീഷ്യം കുറഞ്ഞപ്പോള്‍ കൈയും കാലും കോച്ചിപ്പിടിക്കുക, മസില്‍ കയറുക തുടങ്ങി ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോള്‍ പലതരത്തിലുള്ള മേജര്‍ അസുഖങ്ങള്‍ വരുമെന്ന് പറയുന്നു. എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു. മഗ്‌നീഷ്യം കയറ്റിയപ്പോള്‍ വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോള്‍ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു.

Subi Suresh about her treatment: നമ്മുടെ കൈയിലിരുപ്പ്‌ കൊണ്ടാണല്ലോ എന്നോര്‍ത്ത് അതൊക്കെയങ്ങ് സഹിച്ചു. ആഹാരമൊക്കെ ബാലന്‍സ് ചെയ്‌തു. മൂന്നു നേരം ആഹാരം കൃത്യമായി കഴിച്ചു. ഈ അടുത്ത വര്‍ഷങ്ങളില്‍ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഓര്‍ക്കുന്നില്ല. കുറച്ചൊക്കെ എന്‍റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്. ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടില്‍ വന്നു കിടന്നാല്‍ വൈകുന്നേരം നാലിനും അഞ്ചു മണിക്കും ഒക്കെയാണ് എഴുന്നേല്‍ക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാല്‍ തന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്‍റെ ഏറ്റവും വലിയ പ്രശ്‌നം.

ദിവസത്തില്‍ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുക. അങ്ങനെയാണ് ഒരു വീഡിയോ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ 10 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. ആശുപത്രിയില്‍ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോള്‍ രണ്ട്‌ മൂന്നു കിലോയൊക്കെ കൂടി. ഇപ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. ആര്‍ട്ടിസ്‌റ്റുകള്‍ എന്നല്ല, അല്ലാതെ സാധാരണക്കാര്‍ ആണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാന്‍ പറ്റുന്നത് ഇഷ്‌ടമുള്ളത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക.

ഇഷ്‌ടമുള്ള എന്താണെങ്കിലും നട്‌സോ ഫ്രൂട്ട്‌സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്‌ടര്‍ പറയുന്നത്. ഇതൊക്കെ അനുഭവസ്ഥ എന്ന നിലയില്‍ നിങ്ങളോട് ഷെയര്‍ ചെയ്‌തുവെന്നേ ഉള്ളൂ. ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ. ഞാന്‍ ആശുപത്രിയിലായി എന്ന്‌ അറിയിക്കാനല്ല കേട്ടോ ഈ വീഡിയോ, എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവര്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുന്‍പോട്ട് പോകാന്‍ പറ്റും എന്ന ഒരു അറിവ് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഞാന്‍ തൈറോയ്‌ഡിനുള്ള ഗുളിക കൃത്യമായിട്ട് കഴിക്കുന്നുണ്ടായിരുന്നില്ല. തൈറോയിഡിന്‍റെ ഗുളിക കഴിച്ച്‌ തുടങ്ങിയാല്‍ 90 ശതമാനം അത് നിര്‍ത്താന്‍ പറ്റില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്. ഒരിടയ്ക്ക് എന്നോട് നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞത്‌ കൊണ്ട് ഗുളിക നിര്‍ത്തിയിരുന്നു. പിന്നെയും എനിക്ക് തൈറോയ്‌ഡിന്‍റെ പ്രശ്‌നം വന്നിരുന്നു. തൈറോയിഡിന്‍റെ ഗുളികള്‍ കഴിക്കുന്നവര്‍ അത് കൃത്യമായി കഴിക്കുക.

Subi Suresh instructions to public: അപ്പോള്‍ വേറൊന്നുമില്ല പറയാന്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഉറങ്ങേണ്ട സമയം നന്നായി സ്വസ്‌തമായി ഉറങ്ങുക. ശരീരം നന്നായി ശ്രദ്ധിക്കുക. മരുന്നുകള്‍ കൃത്യമായി കഴിച്ചില്ലെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ വരും. ഇപ്പോള്‍ നല്ല കുട്ടിയായിട്ടുണ്ട്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വളരെ സന്തോഷകരമാണ്' -സുബി സുരേഷ് പറഞ്ഞു.

Also Read: 'നഷ്‌ടപ്പെട്ടത്‌ ഏറെ ഭാവിയുള്ള ഒരു കലാകാരിയെ'; സുബിക്ക് മലയാള സിനിമ രാഷ്‌ട്രീയ മേഖലയുടെ ആദരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.