മുംബൈ (മഹാരാഷ്‌ട്ര): പാകിസ്ഥാനി നടി മഹിറ ഖാൻ വിവാഹിതയായി. കാമുകന്‍ സലിം കരീമിനെയാണ് നടി ജീവിത പങ്കാളിയാക്കിയത്. (Pakistani actress Mahira Khan marries her long-time boyfriend Salim Karim) വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
കറുത്ത ഷെർവാണിയും നീല തലപ്പാവും അണിഞ്ഞ് സലിം തിളങ്ങിയപ്പോൾ മഹിറ പാസ്‌തൽ ലെഹങ്കയില്‍ സുന്ദരിയായി കാണപ്പെട്ടു. ഒരുങ്ങിയെത്തിയ മഹിറയെ, സലിം കെട്ടിപ്പുണര്‍ന്നത് സദസിന്‍റെ ശ്രദ്ധ കവര്‍ന്നു (Actress Mahira Khan Got Married).
-
Congratulations Raees Actress #MahiraKhan I wish the lovely couple a happy and fabulous wedding. Have a wonderful life together @TheMahiraKhan pic.twitter.com/Vs8FjjQ0Mi
— . (@AamirsABD) October 2, 2023 " class="align-text-top noRightClick twitterSection" data="
">Congratulations Raees Actress #MahiraKhan I wish the lovely couple a happy and fabulous wedding. Have a wonderful life together @TheMahiraKhan pic.twitter.com/Vs8FjjQ0Mi
— . (@AamirsABD) October 2, 2023Congratulations Raees Actress #MahiraKhan I wish the lovely couple a happy and fabulous wedding. Have a wonderful life together @TheMahiraKhan pic.twitter.com/Vs8FjjQ0Mi
— . (@AamirsABD) October 2, 2023
മഹിറയുടെ ടാലന്‍റ് മാനേജർ അനുഷയ് തൽഹ ഖാൻ വിവാഹ വീഡീയോകൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനി നടി മഹിറ ഖാന്‍റെ രണ്ടാം വിവാഹമാണിത്. 2007ൽ അലി അസ്‌കാരിയെ വിവാഹം കഴിച്ച ഇവർക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
2015ൽ ദമ്പതികൾ വേർപിരിഞ്ഞു. സലിം കരീമുമായുള്ള താരത്തിന്‍റെ ബന്ധം സംബന്ധിച്ച് കുറച്ചുകാലമായി ഗോസിപ്പുകളുണ്ടായിരുന്നു. നടിയുടെ വിവാഹത്തോടെ ഇതിന് പര്യവസാനമായി.
ഈയിടെ മഹിറ തന്‍റെ പഴയ വിവാഹ ബന്ധത്തെ കുറിച്ചും മകനോടുള്ള സ്‌നേഹത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകന്‍ വന്ന ശേഷം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ പറ്റിയും താൻ താണ്ടിയ വഴികളെക്കുറിച്ചുമായിരുന്നു നടി പറഞ്ഞത്. തകർന്നുപോയ പഴയ വിവാഹ ബന്ധത്തെ കുറിച്ചും, തന്‍റെ പരാജയങ്ങളെപ്പറ്റിയും ആഘോഷമാക്കിയ വിജയങ്ങളെക്കുറിച്ചും മകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് താരം കുറിച്ചിരുന്നു.
"എനിക്കൊപ്പം നിന്ന എല്ലാവരെയും ഞാൻ ഓർക്കുന്നു. അവരില്ലാതെ ഞാനില്ല. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇൻഷാ അല്ലാഹ് ഇതെഴുതുമ്പോൾ ഞാനിപ്പോൾ 35 വയസുള്ള സ്‌ത്രീയാണ്, എനിക്ക് 10 വയസുള്ള മകനുണ്ട്. നിങ്ങളുടെ ആശംസകൾക്ക് നന്ദി' - മഹിറ കുറിച്ചു.
റിയാലിറ്റി ഷോകളിൽ അവതാരകയായി കരിയർ ആരംഭിച്ച നടി ബോൾ, ബിൻ റോയ്, മാന്‍റോ തുടങ്ങിയ പാകിസ്ഥാനി സിനിമകളിൽ വേഷമിട്ടു. ഷാരൂഖ് ഖാനൊപ്പം റയീസ് എന്ന ഹിന്ദി സിനിമയിലും മഹിറ അഭിനയിച്ചിട്ടുണ്ട്.