Aishwarya Bhaskar career: നടി ഐശ്വര്യ ഭാസ്‌കര്‍ മലയാളികള്‍ക്ക് മാത്രമല്ല, തെന്നിന്ത്യയിലെ മറ്റ് ഭാഷക്കാര്‍ക്കും സുപരിചിതയാണ്. തൊണ്ണൂറുകളില്‍ ബിഗ് സ്‌ക്രീനില്‍ സജീവമായ നടി, രജനീകാന്ത്, മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വേഷമിട്ട് അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. രജനീകാന്തിനൊപ്പം 'യജമാനന്‍', മോഹന്‍ലാലിനൊപ്പം 'നരസിംഹം', 'പ്രജ', 'ബട്ടര്‍ഫ്ലൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ ഐശ്വര്യ ഭാസ്‌കറിന് കഴിഞ്ഞു.
നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെയായി ഐശ്വര്യ വെള്ളിത്തിരയില്‍ സജീവമല്ല. കുറച്ച് കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. സിനിമയിലെ സ്ഥിര സാന്നിധ്യം നഷ്‌ടമായതോടെ കഷ്‌ടപ്പാടിലാണ് ഐശ്വര്യയുടെ ജീവിതം.
Aishwarya Bhaskar about her life: ജോലി ഇല്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് നടിയുടെ ഇപ്പോഴത്തെ ജീവിതം. നിലവിലെ ഈ ജീവിതത്തില്‍ തനിക്ക് തെല്ലും വിഷമം ഇല്ലെന്നും സന്തോഷം മാത്രമേ ഉള്ളുവെന്നും ഐശ്വര്യ പറയുന്നു. തനിക്ക് സിനിമകള്‍ ചെയ്യാന്‍ താത്‌പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടി പഞ്ഞു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഭാസ്‌കറിന്‍റെ ഈ വെളിപ്പെടുത്തല്‍.
'എനിക്ക് ജോലിയില്ല, പണമില്ല. തെരുവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്‍റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫിസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെ പോകും', ഐശ്വര്യ പറഞ്ഞു.
Also Read: 'ആ സ്‌ത്രീ ലാല്‍ സാറിന്‍റെ കരണക്കുറ്റിക്ക് അടിച്ചു, വേദന കൊണ്ട് അദ്ദേഹം പുളഞ്ഞു'