ETV Bharat / entertainment

മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം അഭിനയിച്ച നായിക ; ഈ താരസുന്ദരിയെ അറിയാമോ - അദിഥി റാവു ഹൈദരി കുട്ടിക്കാല ചിത്രം

അഭിനേത്രി, നര്‍ത്തകി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് താരം

aditi rao hydari  aditi rao hydari childhood throwback picture  aditi rao hydari actress  aditi rao hydari latest news  അദിഥി റാവു ഹൈദരി  അദിഥി റാവു ഹൈദരി കുട്ടിക്കാല ചിത്രം  നടി അദിഥി റാവു ഹൈദരി
മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം അഭിനയിച്ച നായിക, ഈ താരസുന്ദരിയെ അറിയാമോ
author img

By

Published : May 11, 2022, 1:54 PM IST

താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവാറുണ്ട്. ചിലരുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടാല്‍ പലര്‍ക്കും അവരെ തിരിച്ചറിയാന്‍ കഴിയാറില്ല. സിനിമാ താരങ്ങള്‍ അവരുടെ ത്രോബാക്ക് ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ നടി അദിതി റാവു ഹൈദരി പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അദിതി അമ്മയ്‌ക്കൊപ്പമുളള കുട്ടിക്കാല ചിത്രമാണ് പുറത്തുവന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയാണ് നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രികളിലും തിളങ്ങിയിട്ടുണ്ട് താരം. ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായുളള ഹേയ് സിനാമിക എന്ന ചിത്രമാണ് അദിതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രജാപതി എന്ന ചിത്രത്തിലൂടെ നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ സാവിത്രി എന്ന കഥാപാത്രമായാണ് അദിതി എത്തുന്നത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. 2007ല്‍ ഇറങ്ങിയ സ്രിംഗാരം എന്ന തമിഴ് ചിത്രത്തിലെ ദേവദാസി എന്ന കഥാപാത്രം അദിതിക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു.

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ പദ്‌മാവത് എന്ന ചിത്രത്തിലെ മെഹറുന്നീസ എന്ന കഥാപാത്രവും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് അദിതിയും തിളങ്ങിയത്. വിജയ് സേതുപതി നായകനായ ഗാന്ധി ടോക്ക്‌സ് എന്ന നിശബ്ദ സിനിമയാണ് അദിതിയുടെ പുതിയ ചിത്രം.

വിവിധ സിനിമകളിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങളും നടി തന്‍റെ കരിയറില്‍ നേടി. അഭിനേത്രി, നര്‍ത്തകി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അദിതി റാവു ഹൈദരി. 2021ല്‍ ഇറങ്ങിയ ജയില്‍ എന്ന ചിത്രത്തില്‍ നടന്‍ ധനുഷിനൊപ്പം പാടിയിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസിലും എത്തുന്നുണ്ട് താരം. ആമസോണ്‍ പ്രൈമില്‍ വരുന്ന ജൂബിലി എന്ന സീരീസിലാണ് അദിതി വേഷമിട്ടത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാളികളുടെയും പ്രശംസ നേടിയിരുന്നു താരം. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്‌ത സിനിമയില്‍ ജയസൂര്യ, ദേവ് മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം അദിതി ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.