കൊച്ചി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ (Oommen Chandy) കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച് നടന്‍ വിനായകന്‍ Vinayakan. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിനായകന്‍റെ അധിക്ഷേപം.
'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ അവധി, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം? എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാല്‍ നമുക്ക് അറിയില്ലേ, ഇയാള്‍ ആരൊക്കെയാണെന്ന്' - ഇങ്ങനെയായിരുന്നു വിനായകന്‍റെ വാക്കുകള്‍.
വിനായകന്‍റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. ഇതേത്തുടര്‍ന്ന് വിനായകന്‍ തന്‍റെ പോസ്‌റ്റ് പിന്‍വലിച്ചു. നടന്‍റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്‌റ്റുകള്‍ക്ക് താഴെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് വിനായകന്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
- " class="align-text-top noRightClick twitterSection" data="">
വിനായകന്‍റെ ഫേസ്‌ബുക്ക് ലൈവിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വിനായകനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നടന്‍ തന്‍റെ ഫേസ്‌ബുക്ക് ലൈവ് പിന്‍വലിച്ചെങ്കിലും അഡ്വ. ശ്രീജിത്ത് പെരുമന വിനായകന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
'പല്ല് പൊടിഞ്ഞവനെയും, പൊടിപ്പിക്കുന്നവനെയും കണ്ടെത്തിയിട്ടേ ബാക്കി കാര്യമുള്ളൂ.മലയാള സിനിമയിൽ സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞുപോകുന്ന പ്രമുഖ നടനെ അറിയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച ടിനി ടോം എന്ന നടനുമായി ബന്ധപ്പെട്ട പരാതിയിൽ എറണാകുളം എക്സൈസ് കമ്മിഷണറുമായി ഭക്ഷണം പോലും കഴിക്കാതെ നാല് മണിക്കൂർ ചർച്ച / മൊഴി നൽകി ദിവസങ്ങൾ കഴിഞ്ഞില്ല..
ഇതാ അതിലൊരു തേർഡ് റേറ്റ് സാംസ്‌കാരിയനായ അപ്പോസ്‌തലന്‍റെ ഇന്നത്തെ ഡയലോഗ്.. #വാൽ @: ആരാഷ്ട്രീയവാദി ആകാനും, നിരീശ്വരവാദി ആകാനുമൊക്കെയുള്ളത് നമ്മുടെ ഭരണഘടനാ അവകാശമാണ് എന്നാൽ തന്തയില്ലായ്‌മ പറയാനോ, തെണ്ടിത്തരം പറയാനോ ഏത് കോത്താഴത്തിലെ സിൽമാ നടൻ ആയാലും അവകാശമില്ല എന്ന് മാത്രമല്ല, സ്വബോധമില്ലാത്ത അത്തരം ജല്‍പ്പനങ്ങൾ നടത്തുന്നത് എത്ര വലിയ നടൻ അല്ല നായകൻ ആണെങ്കിലും അത് തിരുത്തിയിരിക്കും.
വിനായകൻ എന്ന നടനെതിരെ അമ്മ / ഫെഫ്‌ക / പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്ന് തുടങ്ങി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകുകയാണ്. സിൽമ മാത്രമല്ല ലോകം എന്ന് ഈ മനുഷ്യന്‍റെ അന്ത്യ യാത്രയിലൂടെയെങ്കിലും ന്യൂജെൻ വെട്ടുകിളികൾ തിരിച്ചറിയുക.., സഹ ജീവികളെ ബഹുമാനിക്കുന്ന രാഷ്ട്രീയമുള്ള മനുഷ്യരെ അപമാനിക്കുന്ന ഇമ്മാതിരി ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ല' - അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കില്‍ കുറിച്ചു.