ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് ശക്തമായ സമരം നടത്തുന്ന ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്കും വിജയത്തിന്‍റെ നിറം നല്‍കിയ, രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തിപ്പിടിച്ച ഗുസ്‌തി താരങ്ങളാണ് അവരെന്നും എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ശക്തരായതുകൊണ്ട് അവര്‍ തഴയപ്പെട്ടുകൂടായെന്നും ടൊവിനോ പറഞ്ഞു.
സമൂഹ മാധ്യമത്തിലൂടെയാണ് രാജ്യം ഉറ്റുനോക്കുന്ന വിഷയത്തിൽ ടൊവിനോ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടായെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ താരം കുറിച്ചു.
ടൊവിനോയുടെ വാക്കുകൾ- ‘‘രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്കു വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട. പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ. എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ’’.
- " class="align-text-top noRightClick twitterSection" data="
">
പലരും മനഃപൂർവം പ്രതികരിക്കാതെ കണ്ണടച്ച വിഷയത്തില്‍ ആർജവപൂർവം ഇടപെടല്‍ നടത്തിയ ടൊവിനോയുടെ വാക്കുകൾ ചർച്ചയാവുകയാണ്. നേരത്തേ നടി അപര്‍ണ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു അപർണയുടെ പ്രതികരണം. വൈകിയ നീതി, അനീതി എന്ന ഹാഷ്‌ടാഗോടെ പങ്കുവച്ച സ്റ്റോറിയില്‍ നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നതു കാണുന്നത് ഹൃദയഭേദകമാണെന്നാണ് അപർണ കുറിച്ചത്. രാജ്യത്തിന്‍റെ മുന്‍നിര ഗുസ്‌തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു എന്നായിരുന്നു അഞ്ജലി മേനോന്‍റെ വാക്കുകൾ.
കൂടാതെ മലയാളി കായിക താരങ്ങളായ സി.കെ.വിനീതും ടോം ജോസഫും ഗുസ്‌തി താരങ്ങള്‍ക്കു പിന്തുണയുമായി രംഗത്തെത്തി. ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും ആയിരുന്നു മുന്‍ ഇന്ത്യന്‍ ഫുട്ബോളർ സി.കെ. വിനീത് പറഞ്ഞത്.
അതേസമയം ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അഞ്ച് ദിവസം സമയം അനുവദിച്ചിരിക്കുകയാണ് സമരക്കാർ. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടികായത്തുമായി ഗുസ്‌തി താരങ്ങള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളാണ് കഴിഞ്ഞ ദിവസം ടികായത്തുമായി കൂടിക്കാഴ്‌ച നടത്തിയത്.
സമരവും അതിനോടനുബന്ധിച്ച ഭാവി പ്രവര്‍ത്തനങ്ങളുമായിരുന്നു ഇവർ ചര്‍ച്ച ചെയ്‌തത്. നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കാതെ വന്നതോടെ ഗുസ്‌തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി താരങ്ങള്‍ ഹരിദ്വാറില്‍ ഹര്‍ കി പൗരിയില്‍ എത്തിയിരുന്നെങ്കിലും കര്‍ഷകര്‍ ഗുസ്‌തി താരങ്ങളെ തടയുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്‌തു. പിന്നാലെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറുകയായിരുന്നു.