എറണാകുളം: നടനും സംവിധായകനുമായ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. നടന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നും വെന്‍റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Sreenivasan hospitilised: നടന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 30നാണ് അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളിൽ തടസ്സമുള്ളതായി കണ്ടെത്തുകയും തുടർന്ന് അദ്ദേഹത്തെ ബൈപാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തിരുന്നു.
Also Read: ശ്രീനിവാസന്‍റെ ഫാമിന്‍റെ പേരില്‍ വ്യാജന്മാര്‍, മുന്നറിയിപ്പ് നല്‍കി താരത്തിന്‍റെ കുറിപ്പ്