ETV Bharat / entertainment

Actor Shankar Is Back To Direction : നടൻ ശങ്കർ വീണ്ടും സംവിധാന രംഗത്തേക്ക് ; ഒരുക്കുന്നത് ഹൊറർ ത്രില്ലർ - The horror thriller film has been titled Eric

ശങ്കറിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ക്യു സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ക്യു സിനിമാസിന്‍റെ ഒഫീഷ്യൽ ലോഞ്ചിംഗ്, ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് ചടങ്ങുകൾ കൊച്ചിയിൽ നടന്നു

Actor Shankar is back in directing  Actor Shankar  നടൻ ശങ്കർ  നടൻ ശങ്കർ വീണ്ടും സംവിധാന രംഗത്തേക്ക്  ക്യു സിനിമാസ്  Que Cinemas  upcoming horror thriller  ക്യു സിനിമാസ് ഒഫീഷ്യൽ ലോഞ്ചിംഗ്  The horror thriller film has been titled Eric  Que Cinemas Official Launch and Title announcement
Actor Shankar is back in directing
author img

By ETV Bharat Kerala Team

Published : Sep 19, 2023, 10:44 PM IST

നടൻ ശങ്കർ വീണ്ടും സംവിധാന രംഗത്തേക്ക്

എറണാകുളം : നടൻ ശങ്കർ വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു (Actor Shankar Is Back To Direction). വിനുമോഹൻ നായകനായ കേരളോത്സവം എന്ന ചിത്രത്തിനുശേഷം നടൻ ശങ്കർ വീണ്ടും സംവിധായകനാവുകയാണ്. പൂർണമായും ബ്രിട്ടനിൽ ചിത്രീകരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന് എറിക് എന്ന് നാമകരണം ചെയ്‌തു (horror thriller film has been titled Eric). ശങ്കറിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ക്യു സിനിമാസ് (Que Cinemas) ആണ് ചിത്രം നിർമ്മിക്കുന്നത്.

എറിക് നിർമിച്ചുകൊണ്ട് തന്നെയാണ് ക്യു സിനിമാസ് മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. ക്യു സിനിമാസിന്‍റെ ഒഫീഷ്യൽ ലോഞ്ചിംഗ്, ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് ചടങ്ങുകൾ ഇന്നലെ കൊച്ചിയിൽ നടന്നു (Que Cinemas Official Launch and Title announcement). സിനിമാമേഖലയിലുള്ളവരും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. നടൻ വിജയ് ബാബു വിശിഷ്‌ടാതിഥിയായിരുന്നു, ചലച്ചിത്രനടൻ രാമു, നിഷ സാരംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നടൻ ശങ്കറിനെ കൂടാതെ ശശി നായർ, ബെന്നി മാത്യു മധുസൂദനൻ മാവേലിക്കര, റാംജി തുടങ്ങിയവരാണ് ക്യു സിനിമാസിന്‍റെ അമരക്കാർ. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ക്യു സിനിമാസിന്‍റെ ലോഗോ പ്രകാശനം ചെയ്‌തത്. മലയാളസിനിമയെ സംബന്ധിച്ച് തന്‍റെ കൈ ഭാഗ്യം ഉള്ളതാണെന്ന് വിജയ് ബാബു വേദിയിൽ പ്രതികരിച്ചു. അതുകൊണ്ടുതന്നെ ക്യു സിനിമാസിന്‍റെ ഭാവി ശോഭിക്കുക തന്നെ ചെയ്യും.
സ്ത്രീകളും പുരുഷന്മാരും അടക്കം ഒരുപാട് ആരാധകവൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു ശങ്കർ അതിന് ഇക്കാലത്തും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. താനും അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്നും വിജയ് ബാബു പറഞ്ഞു.

ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്ന് നിഷ സാരംഗ് അഭിപ്രായപ്പെട്ടു. ബ്രിട്ടനിൽ ചിത്രീകരിക്കുന്നതുകൊണ്ടുതന്നെ എറിക് എന്ന ചലച്ചിത്രത്തിന് ചെലവ് വളരെ കൂടുതലാണ്. വിഎഫ്എക്‌സിന് കൂടുതൽ മുൻതൂക്കം നൽകി പ്രേക്ഷകരെ പൂർണമായും ഭയപ്പെടുത്തുന്ന തരത്തിലായിരിക്കും ചിത്രീകരണ രീതി.

ചെലവേറിയ ചില ഭാഗങ്ങൾ കേരളത്തിലും ബാക്കി പൂർണമായും യുകെയിലും ആയിരിക്കും ചിത്രീകരണം നടക്കുകയെന്ന് ശങ്കർ പറഞ്ഞു. മുരളി രാമനന്‍റേതാണ് കഥ. തിരക്കഥയും സംവിധാനവും ശങ്കർ തന്നെ. ഹേമന്ത് മേനോൻ, മോഡലും ബോളിവുഡ് നടിയുമായ ദീപിക തിവാരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരും ചടങ്ങിൽ പങ്കെടുത്തു. ശ്രീജിത്ത് പച്ചെനി ഛായാഗ്രഹണവും ഗിരീഷ് കുട്ടൻ സംഗീതവും നിർവഹിക്കുന്നു.

ALSO READ: മോഹൻലാലും അജിത് കുമാറും ദുബായിൽ; പുതിയ സിനിമയുടെ സൂചനയോയെന്ന് ആരാധകർ

ALSO READ: 'ആർആർആറി'ന് ശേഷം 'മെയ്‌ഡ് ഇൻ ഇന്ത്യ', പുതിയ സിനിമ പ്രഖ്യാപിച്ച് എസ്എസ് രാജമൗലി

ALSO READ: കാത്തിരിപ്പിന് വിരാമം, ആ വലിയ പ്രഖ്യാപനം എത്തി; മലൈക്കോട്ടൈ വാലിബൻ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.