ETV Bharat / entertainment

Prithviraj| സിനിമ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

ഇടുക്കിയിലെ മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Actor Prithviraj will undergo surgery today  Actor Prithviraj  Prithviraj surgery  Prithviraj accident  Actor Prithviraj injured during the shooting  Prithviraj sukumaran  vilayath buddha  vilayath buddha movie  നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ  നടൻ പൃഥ്വിരാജിന് ശസ്ത്രക്രിയ  നടൻ പൃഥ്വിരാജ്  പൃഥ്വിരാജ്  നടൻ പൃഥ്വിരാജ് അപകടം  വിലായത്ത് ബുദ്ധ  ചിത്രീകരണത്തിനിടെ അപകടം
സിനിമ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ
author img

By

Published : Jun 26, 2023, 10:14 AM IST

കൊച്ചി/ഇടുക്കി: സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്‌ത്രക്രിയ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ശസ്‌ത്രക്രിയ നടക്കുക. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മറയൂരിൽ വച്ച് 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

കെഎസ്‌ആർടിസി ബസിൽ സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തെന്നി വീണായിരുന്നു അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മറയൂരിലെ ആശുപത്രിയിൽ വച്ച് എക്‌സ്‌-റേയും സ്‌കാനിങ്ങും എടുത്ത്‌ വൈകിട്ടോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ പരിക്ക്‌ ഗുരുതരമല്ലെന്നാണ്‌ സൂചന.

അതേസമയം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ജി.ആർ. ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആധാരമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ 'അയ്യപ്പനും കോശിയും' സിനിമയുടെ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു ജയൻ നമ്പ്യാർ. സച്ചി സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം കൂടിയായിരുന്നു 'വിലായത്ത് ബുദ്ധ'.

ജി. ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിൽ, പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. ഏറ്റവും മൂല്യമുള്ള ചന്ദന മരത്തിനായി ഗുരുവിനും ശിഷ്യനും ഇടയിൽ ഉടലെടുക്കുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.

ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് 'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരനായാണ് ചിത്രത്തില്‍ താരം എത്തുക. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകൾ തന്നെയാണ് 'വിലായത്ത് ബുദ്ധ'യുടെ ഹൈലൈറ്റ്. നേരത്തെ പുറത്തുവന്ന 'വിലായത്ത് ബുദ്ധ'യിലെ മേക്കിങ് വീഡിയോ വൈറലായിരുന്നു. ഒരു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ പൃഥ്വിരാജ് തന്നെയാണ് തന്‍റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

പ്രിയംവദ ആണ് സിനിമയില്‍ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അനു മോഹന്‍, ടി ജെ അരുണാചലം, കോട്ടയം രമേഷ്‌, രാജശ്രീ നായര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ അനീഷ് എം തോമസ്, സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാന്താര', '777 ചാര്‍ലി' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ് ആണ് 'വിലായത്ത് ബുദ്ധ'യ്‌ക്കായി കാമറ ചലിപ്പിക്കുന്നത്. ശ്രീജിത്ത് സാരംഗ് എഡിറ്റിങും അര്‍ജുന്‍ കലാസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്.

സഹസംവിധാനം - ആദിത്യന്‍ മാധധവ്, ജിഷ്‌ണു വേണുഗോപാല്‍, ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ്‌ ഈ കുര്യന്‍, പ്രൊജക്‌ട് ഡിസൈനര്‍ - മനു ആലുക്കല്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - സുജിത് സുധാകരന്‍, മേക്കപ്പ് - മനുമോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: വിലായത്ത് ബുദ്ധ മേക്കിംഗ് വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.