ETV Bharat / entertainment

മാത്യു പെറിയുടെ മരണകാരണം 'കെറ്റാമൈൻ'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Friends actor Matthew Perry death cause : കെറ്റാമൈനിന്‍റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് മാത്യു പെറിയുടെ മരണകാരണമെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട്

Actor Matthew Perry Autopsy report  Actor Matthew Perry Autopsy  Actor Matthew Perry Died Of Ketamine Overdose  Actor Matthew Perry Accidental Ketamine Overdose  Actor Matthew Perry death cause  Actor Matthew Perry death  Actor Matthew Perry  Friends actor Matthew Perry  Friends sitcom  Matthew Perrys cause of death  മാത്യു പെറിയുടെ മരണകാരണം  മാത്യു പെറി  മാത്യു പെറി അന്തരിച്ചു  മാത്യു പെറിയുടെ മരണകാരണം കെറ്റാമൈൻ  മാത്യു പെറിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  Friends star Matthew Perry Found Dead  മാത്യു പെറി പോസ്റ്റ്‌മോര്‍ട്ടം  മാത്യു പെറി മരണംട  മാത്യു പെറി കെറ്റാമൈൻ അമിത ഉപയോഗം
Actor Matthew Perry Autopsy
author img

By ETV Bharat Kerala Team

Published : Dec 16, 2023, 1:26 PM IST

ലോസ് ഏഞ്ചൽസ്: 'ഫ്രണ്ട്‌സ്' എന്ന ഹോളിവുഡ് ജനപ്രിയ സിറ്റ്‌കോമിലൂടെ ലോക പ്രശസ്‌തനായി മാറിയ നടൻ മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആകസ്‌മികമായി കെറ്റാമൈൻ അമിതമായി കഴിച്ചതാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും മെഡിക്കൽ എക്‌സാമിനർമാർ അറിയിച്ചു.

കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് ആരാധകരെ തീരാദുഃഖത്തിലാഴ്‌ത്തി മാത്യു പെറിയുടെ മരണ വാർത്ത പുറത്തുവന്നത്. 54 വയസുകാരനായ നടനെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ മരണവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും ഉണ്ടായി.

എന്നാൽ മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്‍റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാല്‍ അദ്ദേഹം അബോധാവസ്ഥയിലാവുകയും ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയുമായിരുന്നു. "കെറ്റാമൈൻ വളരെ അപകടകാരിയാണ്.

READ MORE: Remembering Matthew Perry : 'ചാൻഡ്‌ലർ, നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും'; മാത്യു പെറി ഓർമയാകുമ്പോൾ

ഇത് നിയമവിരുദ്ധമായി, ലഹരിയ്‌ക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ സാധാരണ ഡോക്‌ടർമാർ അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകരും ഇത് ഉപയോഗപ്പെടുത്താറുണ്ട്' - പ്രസ്‌താവനയിൽ പറയുന്നു.

ലഹരിക്ക് അടിമയായിരുന്ന മാത്യു പെറി കെറ്റാമൈൻ ഉപയോഗിച്ചിരിക്കാം എന്നാണ് അനുമാനം. കെറ്റാമൈൻ ഉൾപ്പടെയുള്ള മയക്കുമരുന്നിന് അടിമയായും ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായും പതിറ്റാണ്ടുകളായി അദ്ദേഹം പോരാടിയിരുന്നു. എന്നാൽ മരിക്കുന്നതിന് മുമ്പ് 19 മാസത്തോളം അദ്ദേഹം ലഹരി ഉപയോഗിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ മാത്യു പെറി തന്‍റെ ഓർമ്മക്കുറിപ്പുകളിൽ ലഹരി ആസക്തിക്കെതിരായ പോരാട്ടങ്ങളിൽ ദിവസേന കെറ്റാമൈൻ ഉപയോഗിക്കുന്നതിനെ കുറിച്ച് എഴുതിയിരുന്നു. ഈ മരുന്ന് തന്‍റെ വേദന കുറയ്‌ക്കുകയും വിഷാദരോഗത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞിരുന്നു. വളരെക്കാലമായി മദ്യത്തിനും അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്.

സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന്‍ സെന്‍ററില്‍ താരം ചികില്‍സ തേടിയിരുന്നു. മദ്യത്തിനോടുള്ള ആസക്തിയെ ചെറുക്കുന്നതിന് അദ്ദേഹം ഒന്നിലധികം ഡി അഡിക്ഷന്‍ ക്ലിനിക്കുകളിൽ പങ്കെടുത്തിരുന്നു. 2018-ൽ മയക്കുമരുന്ന് ഉപയോഗം അദ്ദേഹത്തിന്‍റെ വൻകുടലിനെ സാരമായി ബാധിക്കുകയും തുടർന്ന് ഒന്നിലധികം ശസ്‌ത്രക്രിയകൾക്ക് വിധേയനാകുകയും ചെയ്‌തിരുന്നു.

അതേസമയം പെറി കെറ്റാമൈൻ എന്ന മാരകമായ ഡോസ് എങ്ങനെ, എപ്പോൾ കഴിച്ചുവെന്ന് എക്‌സാമിനറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. എന്നാൽ താരത്തിന്‍റെ വയറ്റിൽ കെറ്റാമൈൻ അംശം കണ്ടെത്തിയതായും, വീട്ടിൽ കുറിപ്പടി മരുന്നുകളും ഗുളികകളും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പെറിയുടെ രക്തത്തിലെ കെറ്റാമിന്‍റെ അളവ് ശസ്ത്രക്രിയകളിൽ ജനറൽ അനസ്തെറ്റിക് ആയി ഉപയോഗിക്കുന്ന ഉയർന്ന അളവുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും ഇത് ഹൃദയത്തിന്‍റെ അമിതമായ ഉത്തേജനത്തിനും ശ്വസന പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും എക്‌സാമിനറുടെ റിപ്പോർട്ട് പറയുന്നു.

ഫ്രണ്ട്സ് പരമ്പരയിൽ അഭിനയിക്കുന്ന കാലത്തും ആന്‍സൈറ്റി പ്രശ്‌നം ഇദ്ദേഹത്തെ അലട്ടിയിരുന്നു. 1994-2004 കാലഘട്ടത്തിൽ സംപ്രേഷണം ചെയ്‌ത ഹിറ്റ് ടിവി സിറ്റ്‌കോമിൽ ചാൻഡലർ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാത്യു പെറി ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.

READ MORE: Friends star Matthew Perry Found Dead: ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.