ETV Bharat / entertainment

'മൂസയെന്നെ ചേര്‍ത്ത് നിര്‍ത്തി'; ഒരിക്കലും മറക്കാത്ത നാളുകളെന്ന് കണ്ണന്‍ സാഗര്‍ - സുരേഷ്‌ ഗോപി സിനിമ

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ് മേ ഹൂം മൂസയിലൂടെ തനിക്ക് ലഭിച്ചതെന്ന് കണ്ണന്‍ സാഗര്‍

actor kannan sagar  mei hoom moosa  kannan sagar about mei hoom moosa  കണ്ണന്‍ സാഗര്‍  മേ ഹൂം മൂസ  മൂസ  സുരേഷ്‌ഗോപി  മലയാള സിനിമ  പുതിയ മലയാള സിനിമ  കണ്ണന്‍ സാഗര്‍ സിനിമ  സുരേഷ്‌ ഗോപി സിനിമ  suresh gopi cinima
മൂസയെന്നെ ചേര്‍ത്ത് നിര്‍ത്തി; 'മേം ഹൂം മൂസ'; ഒരിക്കലും മറക്കാത്ത നാളുകള്‍; കണ്ണന്‍ സാഗര്‍
author img

By

Published : Oct 5, 2022, 1:58 PM IST

മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌ സ്ക്രീനിലെത്തി താരമായിരിക്കുകയാണ് മിമിക്രി കലാകാരനും നടനുമായ കണ്ണന്‍ സാഗര്‍. സുരേഷ്‌ ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‌ത 'മേ ഹൂം മൂസ' യില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരമിപ്പോള്‍. ഗ്രാമപ്രദേശത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ആളായാണ് കണ്ണന്‍ സാഗറെത്തുന്നത്.

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരുപാട് നിമിഷങ്ങളിലൂടെ കടന്ന് പോവാന്‍ മേ ഹൂം മൂസ കാരണമായെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു. കുടുംബസമേതമാണ് താരം സിനിമ കാണാന്‍ തിയറ്ററിലെത്തിയത്. തനിക്കൊപ്പം കുടുംബവും സിനിമ ആസ്വദിച്ച് കണ്ടെന്നും കണ്ണന്‍ സാഗര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പതിനായിരകണക്കിന് പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്ന് ആയിരം പേരെ തെരഞ്ഞെടുത്തു. അതില്‍ നിന്ന് വീണ്ടും അഞ്ഞൂറോളം പേരെ വീണ്ടും സെലക്‌ട് ചെയ്യുകയുണ്ടായി. തെരഞ്ഞെടുത്തവര്‍ക്കെല്ലാം ഓരോ വേഷങ്ങള്‍ നല്‍കി ഗ്രാമത്തിലെയും മറ്റ് സ്ഥലങ്ങളിലെയും കഥാപാത്രങ്ങളാക്കി. ചിത്രത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയായ പൊന്നാനിക്കാരനുമായാണ് സുരേഷ്‌ ഗോപിയെത്തുന്നത്.

താടിയും മുടിയും വളര്‍ത്തിയ മൂസയുടെ കോലം എന്നില്‍ കൂടി മിന്നിമറയുന്നുണ്ട്. എന്നാല്‍ തന്‍റെ ഷോപ്പിലെത്തി തിരിച്ചിറങ്ങുന്ന സുന്ദരനായ മൂസയുടെ മുഖം കാണുന്ന ഗ്രാമീണര്‍ ആരവം മുഴക്കുന്നു. കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍. മൂസയെന്നെ ചേര്‍ത്ത് നിര്‍ത്തി. ഈയൊരു നിമിഷം എന്‍റെ കഥാപാത്രമല്ല കണ്ണന്‍ സാഗര്‍ എന്ന ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.

സംവിധായകന്‍ ജിബു ജേക്കബ് ചെയ്‌ത സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമാകാനായതില്‍ വളരെ സന്തോഷമുണ്ടെന്നും സാഗര്‍ കുറിപ്പില്‍ പറയുന്നു. ചിത്രത്തിലെ വിഷ്‌ണു നമ്പൂതിരിയുടെ ഛായാഗ്രഹണം അത്ഭുതപ്പെടുത്തുന്നതാണ്. മാത്രമല്ല മലയാളത്തില്‍ ഇന്ന് വരെ പറഞ്ഞിട്ടില്ലാത്ത കഥയും തിരക്കഥയുമാണ് രൂപേഷ് സിനിമക്ക് സമ്മാനിച്ചത്.

തോമസ് തിരുവല്ലയും, കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ് എംഡി ശ്രീ ഡോ. റോയിയും ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നു. ഡയറക്‌ടര്‍ ജിബു ജേക്കബ് സര്‍ പറഞ്ഞ ഒരു വാക്കുകൂടി എഴുതി ചേര്‍ക്കട്ടെ, ‘ഈ സിനിമ കണ്ടിറങ്ങിയാല്‍ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടില്‍ കൊണ്ടുപോകും’ കാരണം മൂസ നിങ്ങളുടെ മനസ്സില്‍ നിന്നും മാറില്ല തീര്‍ച്ച.

സിനിമ കാണാനിറങ്ങിയപ്പോള്‍ ചിത്രത്തിലെ എന്‍റെ രംഗ പ്രവേശനം ഭാര്യയും മക്കളും എങ്ങനെ ഏറ്റെടുക്കും എന്ന ആശങ്ക മനസില്‍ നിഴലിച്ചിരുന്നു. കാരണം ജീവിതത്തില്‍ ഞാന്‍ വഹിക്കുന്ന വിവിധ റോളുകള്‍ക്ക് സാക്ഷികളാവുന്ന കുടുംബത്തിന് മാത്രമെ അതിന് വിലയിടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ സിനിമയും തന്‍റെ റോളും നന്നായി ആസ്വദിക്കാനായെന്നുള്ള കുടുംബത്തിന്‍റെ മറുപടി ഏറെ സന്തോഷം നല്‍കിയെന്നും താരം പറയുന്നു.

ഞാന്‍ ചെയ്യുന്ന മറ്റ് ജോലികളെ കുറിച്ച് അവരോട് അഭിപ്രായം ചോദിക്കാറില്ല. അവര്‍ ഹാപ്പിയാണ്. എന്നില്‍ നല്ല പ്രതീക്ഷയുമുണ്ട്. എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് വേണ്ടത് കുടുംബത്തില്‍ നിന്നാണ്.

ഒത്തിരി ആര്‍ഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓർക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരിപ്പുകൾ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രം മതി അത് വന്നുചേരാൻ, എന്‍റെ കുഞ്ഞു കുടുംബം എല്ലാവർക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവർ. കുടുംബസമേതം കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണിത്. തിയറ്ററില്‍ തന്നെപ്പോയി കാണണമെന്നുമായിരുന്നു കണ്ണൻ സാഗറിന്‍റെ കുറിപ്പ്.

സെപ്‌റ്റംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമയില്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയായ പൊന്നാനിക്കാരനുമായാണ് സുരേഷ്‌ഗോപിയെത്തുന്നത്. എല്ലാം ശരിയാവും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്‌ത സിനിമയാണിത്. മൂസയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇതിവൃത്തം. ചില യഥാര്‍ഥ സംഭവങ്ങളെ കൂടി ആസ്‌പദമാക്കിയുള്ള സിനിമയില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകളും വരച്ച് കാട്ടുന്നുണ്ട്.

1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ നായിക വേഷം അണിയുന്നത് പൂനം ബജ്‌വയാണ്. ഒപ്പം സൈജു കുറുപ്പ്, ഹരീഷ്‌ കണാരന്‍ എന്നിവരും വേഷമിടുന്നുണ്ട്. സുരേഷ്‌ ഗോപിയുടെ 253ആം സിനിമയാണിത്. കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

രചന രൂപേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്‌ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്തെറ്റിക് കുഞ്ഞമ്മ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.