ETV Bharat / entertainment

'ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി'; വിനായകന് എതിരെ അനീഷ് ജി മേനോന്‍

author img

By

Published : Jul 20, 2023, 3:24 PM IST

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പ്രിതകിരച്ച് നടന്‍ അനീഷ് ജി മേനോന്‍. വിനായകന്‍റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായി പോയെന്ന് അനീഷ്

Actor Aneesh G Menon against Vinayakan  Aneesh G Menon against Vinayakan  Aneesh G Menon  Vinayakan  വിനായകനെതിരെ പ്രിതകിരച്ച് നടന്‍ അനീഷ് ജി മേനോന്‍  വിനായകന്‍റെ പരാമര്‍ശം  അനീഷ് ജി മേനോന്‍  Oomen Chandy  Vinayakan  വിനായകന്‍  ഉമ്മന്‍ ചാണ്ടി  വിനായകന് എതിരെ അനീഷ് ജി മേനോന്‍
'ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി'; വിനായകന് എതിരെ അനീഷ് ജി മേനോന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ (Oomen Chandy) സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ (Vinayakan) പ്രിതകിരച്ച് നടന്‍ അനീഷ് ജി മേനോന്‍ (Aneesh G Menon). ജന മനസ്സുകളില്‍ ഉമ്മന്‍ചാണ്ടി നിങ്ങളിലും ഒരുപാട് മുകളിലാണെന്നും വിനായകന്‍റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായി പോയെന്നുമാണ് അനീഷ് പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

'മിസ്‌റ്റര്‍ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യാഥാർഥ്യമാണ്.

രാഷ്ട്രീയ കാഴ്‌ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞു നിന്നതും കഴിഞ്ഞ മൂന്നു ദിവസത്തെ കാഴ്‌ചകൾ താങ്കളെ ഇറിട്ടേറ്റ് ചെയ്‌തതും.

നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്‌ടം വെച്ചുകൊണ്ടു തന്നെ പറയട്ടെ... താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി!!' -ഇപ്രകാരമാണ് അനീഷ് ജി മേനോന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ അവധി, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം? എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാല്‍ നമുക്ക് അറിയില്ലേ, ഇയാള്‍ ആരൊക്കെയാണെന്ന്' - ഇങ്ങനെയായിരുന്നു ഫേസ്‌ബുക്ക് ലൈവിലെത്തിയ വിനായകന്‍റെ വാക്കുകള്‍.

വിനായകന്‍റെ പോസ്‌റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടനെതിരെ രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകന്‍ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ വിനായകന്‍ തന്‍റെ പോസ്‌റ്റ് പിന്‍വലിച്ചു. അധിക്ഷേപ പോസ്‌റ്റ് പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്‍റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്‌റ്റുകള്‍ക്ക് താഴെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് വിനായകന്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അതേസമയം വിനായകന്‍ തന്‍റെ ഫേസ്‌ബുക്ക് ലൈവ് പിന്‍വലിച്ചെങ്കിലും അഡ്വ. ശ്രീജിത്ത് പെരുമന വിനായകന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'പല്ല് പൊടിഞ്ഞവനെയും, പൊടിപ്പിക്കുന്നവനെയും കണ്ടെത്തിയിട്ടേ ബാക്കി കാര്യമുള്ളൂ. മലയാള സിനിമയിൽ സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞുപോകുന്ന പ്രമുഖ നടനെ അറിയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച ടിനി ടോം എന്ന നടനുമായി ബന്ധപ്പെട്ട പരാതിയിൽ എറണാകുളം എക്സൈസ് കമ്മിഷണറുമായി ഭക്ഷണം പോലും കഴിക്കാതെ നാല് മണിക്കൂർ ചർച്ച / മൊഴി നൽകി ദിവസങ്ങൾ കഴിഞ്ഞില്ല..

ഇതാ അതിലൊരു തേർഡ് റേറ്റ് സാംസ്‌കാരിയനായ അപ്പോസ്‌തലന്‍റെ ഇന്നത്തെ ഡയലോഗ്.. #വാൽ @: അരാഷ്ട്രീയവാദി ആകാനും, നിരീശ്വരവാദി ആകാനുമൊക്കെയുള്ളത് നമ്മുടെ ഭരണഘടന അവകാശമാണ്, സ്വബോധമില്ലാത്ത അത്തരം ജല്‍പ്പനങ്ങൾ നടത്തുന്നത് എത്ര വലിയ നടൻ അല്ല നായകൻ ആണെങ്കിലും അത് തിരുത്തിയിരിക്കും.

വിനായകൻ എന്ന നടനെതിരെ അമ്മ / ഫെഫ്‌ക / പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്ന് തുടങ്ങി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകുകയാണ്. സിൽമ മാത്രമല്ല ലോകം എന്ന് ഈ മനുഷ്യന്‍റെ അന്ത്യ യാത്രയിലൂടെയെങ്കിലും ന്യൂജെൻ വെട്ടുകിളികൾ തിരിച്ചറിയുക.., സഹ ജീവികളെ ബഹുമാനിക്കുന്ന രാഷ്ട്രീയമുള്ള മനുഷ്യരെ അപമാനിക്കുന്ന ഇമ്മാതിരി ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ല' -ഇപ്രകാരമാണ് അഡ്വ. ശ്രീജിത്ത്‌ പെരുമന ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: 'ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം' ; കടുത്ത അധിക്ഷേപവുമായി വിനായകന്‍, പ്രതിഷേധം കനക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.