ETV Bharat / entertainment

'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസ്'; രണ്ടാം സീസൺ ട്രെയ്‌ലർ പുറത്തുവിട്ട് അഭിഷേക് ബച്ചൻ - ആമസോൺ സൈക്കോളജിക്കൽ ത്രില്ലർ സീരീസ്

ആമസോൺ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് 'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസ്' രണ്ടാം സീസൺ നവംബർ 9നാണ് റിലീസ് ചെയ്യുക.

Abhishek Bachchan  Breathe Into the shadows 2  official trailer  Bollywood  Nithya Menon  Amit Sadh  Saiyami Kher  Naveen Kasturia  Amazon Prime Video  ബ്രീത്ത് ഇന്‍ടൂ ദി ഷാഡോസ്  ബ്രീത്ത് ഇന്‍ടൂ ദി ഷാഡോസ് സീസൺ 2  അഭിഷേക് ബച്ചൻ  അഭിഷേക് ബച്ചൻ വെബ് സീരീസ്  ആമസോൺ സൈക്കോളജിക്കൽ ത്രില്ലർ സീരീസ്  amazon psychological thriller series
'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസ്'; രണ്ടാം സീസൺ ട്രെയ്‌ലർ പുറത്തുവിട്ട് അഭിഷേക് ബച്ചൻ
author img

By

Published : Oct 27, 2022, 4:48 PM IST

ആമസോൺ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് 'ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസ്' രണ്ടാം സീസണിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ട് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. 'നിഴലുകളുടെ കളി തുടങ്ങിയിട്ടേയുള്ളൂ' എന്ന ക്യാപ്‌ഷനോടു കൂടിയാണ് അഭിഷേക് ബച്ചൻ ട്രെയ്‌ലർ പുറത്തുവിട്ടത്. മായങ്ക് ശർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വെബ് സീരീസിൽ അഭിഷേക് ബച്ചൻ, നിത്യ മേനൻ, അമിത് സാദ്, സയാമി ഖേർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നവംബർ 9നാണ് സീരീസിന്‍റെ രണ്ടാം സീസൺ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീസൺ 1ൽ തുടങ്ങിയ വേട്ട സീസൺ 2ൽ കൂടുതൽ ക്രൂരമായ പാതയിലേക്ക് നീങ്ങുന്നു. എല്ലാ കഥാപാത്രങ്ങളും കൂടുതൽ സങ്കീർണതയിലേക്ക് പോകുന്നത് സീസൺ 2ൽ കാണാം. തുടർഭാഗത്തിനായി രണ്ട് വർഷമാണ് പ്രേക്ഷകർ കാത്തിരുന്നത്. സീസൺ 2 ലോകമെമ്പാടുമുള്ള കാഴ്‌ചക്കാർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു.

പുതിയ സീസണിലെ തന്‍റെ കഥാപാത്രം ആദ്യ സീസണിൽ നിന്ന് വളരെ വ്യത്യസ്‌തമാണെന്ന് ആഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിത്യ മോനൻ പറഞ്ഞു. ആഭ എന്ന കഥാപാത്രത്തെ കുറിച്ചുള്ള പ്രക്ഷകരുടെ പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിത്യ മോനൻ കൂട്ടിച്ചേർത്തു.

അർഷദ് സയ്യിദ്, വിക്രം തുലി, പ്രിയ സാഗ്ഗി, അഭിജിത്ത് ദേശ്‌പാണ്ഡെ എന്നിവർക്കൊപ്പം സംവിധായകൻ മായങ്ക് ശർമയും ചേർന്നാണ് സീരീസിന്‍റെ പുതിയ സീസണിന്‍റെ രചന നിർവഹിച്ചത്. അബണ്ടന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് നിർമാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.