ETV Bharat / entertainment

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ഐശ്വര്യയുടെ സ്‌നേഹ ചുംബനം - Abhishek Bachchan

Aaradhya Bachchan turns 11: ഐശ്വര്യ റായ്‌ ബച്ചന്‍ - അഭിഷേക് ബച്ചന്‍ താരദമ്പതികളുടെ മകള്‍ ആരാധ്യ ബച്ചന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ആരാധ്യക്ക് സ്‌നേഹ ചുംബനം നല്‍കി ഐശ്വര്യ.

Aaradhya Bachchan turns 11  Aishwarya Raiർ wishes love of her life  Aaradhya Bachchan birthday  Aishwarya Rai wishes  Aishwarya Rai  മകള്‍ക്ക് ഐശ്വര്യയുടെ സ്‌നേഹ ചുംബനം  ഐശ്വര്യ റായ്‌ ബച്ചന്‍  ഐശ്വര്യയുടെ സ്‌നേഹ ചുംബനം  ആരാധ്യ ബച്ചന്‍റെ 11ാം ജന്മദിനമാണ് ഇന്ന്  ആരാധ്യയ്‌ക്ക് പിറന്നാള്‍ ആശംസകള്‍  ആരാധ്യക്ക് സ്‌നേഹ ചുംബനം നല്‍കി ഐശ്വര്യ റായ്  പിറന്നാള്‍ ദിനത്തില്‍ ആരാധ്യ  Aishwarya Rai penned a note on Aaradhya  Aishwarya Rai Bachchan kissing Aaradhya  Aishwarya and Aaradhya kissed each other  Aishwarya Abhishek Bachchan wedding  Aishwarya latest movies  Aaradhya Bachchan in red outfit  Fans comments on Aishwarya Rai post  Abhishek Bachchan  ഐശ്വര്യ
പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ഐശ്വര്യയുടെ സ്‌നേഹ ചുംബനം
author img

By

Published : Nov 16, 2022, 12:54 PM IST

Aaradhya Bachchan birthday: ബോളിവുഡ്‌ താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍റെ മകള്‍ ആരാധ്യ ബച്ചന്‍റെ 11-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ മകളുടെ മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആരാധ്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഐശ്വര്യ. ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി രംഗത്തെത്തിയിരിക്കുന്നത്.

Aishwarya Rai Bachchan kissing Aaradhya: മകള്‍ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ഐശ്വര്യ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വര്‍ണാഭമായ പൂക്കളാല്‍ 11 എന്ന് അലങ്കരിച്ചിരിക്കുന്നതും ചിത്ര പശ്ചാത്തലത്തില്‍ കാണാം. ഒപ്പം ഒരു അടിക്കുറിപ്പും ഐശ്വര്യ കുറിച്ചിട്ടുണ്ട്.

Aishwarya Rai penned a note on Aaradhya: 'എന്‍റെ സ്‌നേഹം... എന്‍റെ ജീവിതം.. എന്‍റെ ആരാധ്യ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു', ഇപ്രകാരമാണ് ഐശ്വര്യ കുറിച്ചത്. ചുവന്ന ഹാര്‍ട്ട് ഇമോജികള്‍, ചുവന്ന ഇരട്ട ഹാര്‍ട്ട് ഇമോജികള്‍, ഹഗ്‌ ഇമോജികള്‍, ചുംബന ഇമോജികള്‍ തുടങ്ങി സ്‌നേഹം തുളുമ്പുന്ന നിരവധി ഇമോജികള്‍ക്കൊപ്പമാണ് ഐശ്വര്യ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Aaradhya Bachchan in red outfit: സ്‌റ്റൈലിഷായ ചുവന്ന നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ആരാധ്യ ബച്ചന്‍ ധരിച്ചിരിക്കുന്നത്. വസ്‌ത്രത്തിന് അനുയോജ്യമായ ചുവന്ന ബോ ക്ലിപ്പും തലമുടിയില്‍ ചൂടിയിട്ടുണ്ട്. അമ്മയും മകളും പരസ്‌പരം ചുംബിക്കുന്നതാണ് ചിത്രത്തില്‍ കാണാനാവുക.

Fans comments on Aishwarya Rai post: നിരവധി പേരാണ് ഐശ്വര്യയുടെ ഈ പോസ്‌റ്റിന് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 'മിനി ആഷിന് 11-ാം ജന്മദിനാശംസകള്‍', 'അമ്മയുടെ സ്‌നേഹത്തിന് അതിരുകളില്ല. ഈ ബന്ധം എന്നും മനോഹരമായിരിക്കാന്‍ പ്രാര്‍ഥിക്കുന്നു', 'എന്ത് മനോഹര നിമിഷമാണ് ഈ ചിത്രം', 'അമ്മയുടെയും മകളുടെയും മനോഹരമായൊരു ചിത്രം. 2022ലെ മികച്ച ചിത്രം', 'ഐശ്വര്യയേയും ആരാധ്യയേയും ദൈവം അനുഗ്രഹിക്കട്ടെ', തുടങ്ങി നിരവധി കമന്‍റുകളാണ് ഐശ്വര്യയുടെ കമന്‍റ്‌ ബോക്‌സില്‍ നിറഞ്ഞിരിക്കുന്നത്.

Aishwarya and Aaradhya kissed each other: ഇതാദ്യമായല്ല ആരാധ്യക്കൊപ്പമുള്ള ചിത്രം ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നത്. ഐശ്വര്യയ്‌ക്കൊപ്പം നിവരവധി വേദികള്‍ പങ്കിട്ട ആരാധ്യയുടെ ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. കുടുംബ സംഗമങ്ങള്‍, റെഡ്‌ കാര്‍പ്പറ്റ് ഇവന്‍റുകള്‍, സിനിമ ചിത്രീകരണങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഐശ്വര്യ മകളെയും കൂടെ കൂട്ടാറുണ്ട്.

Aishwarya Abhishek Bachchan wedding: 2007 ഏപ്രില്‍ 20നാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. അമിതാഭ്‌ ബച്ചന്‍റെ 'പ്രതീക്ഷ' ബംഗ്ലാവില്‍ വച്ചായിരുന്നു ഈ പ്രൗഡ ഗംഭീരമായ വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇരുവരും ഒന്നിച്ച് 'ഗുരു', 'ധൂം 2' തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു. വിവാഹം കഴിഞ്ഞ്‌ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 നവംബര്‍ 16നാണ് ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞ്‌ ആരാധ്യയെ വരവേറ്റത്. ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ഒരേയൊരു മകളാണ് ആരാധ്യ.

Aishwarya latest movies: മണിരത്‌നത്തിന്‍റെ പീരിഡ്‌ ഡ്രാമ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 1' ആയിരുന്നു ഐശ്വര്യയുടെ ഏറ്റവും ഒടുവിലായി റിലീസിനെത്തിയ ചിത്രം. രജനികാന്തിനൊപ്പമുള്ള 'ജയ്‌ലര്‍' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. രമ്യ കൃഷ്‌ണന്‍, പ്രിയങ്ക അരുള്‍ മോഹന്‍, ശിവ രാജ്‌കുമാര്‍ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Also Read: ഐശ്വര്യ റായിയുടെ മകള്‍ ഇത്രയും വളര്‍ന്നോ...! ; ആരാധ്യ ബച്ചന്‍റെ പുത്തന്‍ വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.