Vishak Nair got married: 'ആനന്ദം' എന്ന ഹിറ്റ് സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയ നായര്‍ ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിശാഖിന്‍റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Vishak Nair career: 'ആനന്ദ'ത്തിലെ വിശാഖിന്‍റെ 'കുപ്പി' (Kuppi) എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ആനന്ദത്തിലൂടെ അഭിനയരംഗത്തെത്തിയ വിശാഖ് പിന്നീട് നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയനായി മാറിയിരുന്നു. ചങ്ക്‌സ്, പുത്തന്‍പണം, ചെമ്പരത്തിപ്പൂ എന്നിവയാണ് വിശാഖിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയത്തിലാണ് വിശാഖ് ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ഒരു ഹിന്ദി ആല്‍ബത്തിലും നടന്‍ അഭിനയിച്ചിരുന്നു.
Vishak Nair engagement: വിവാഹ നിശ്ചയത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് വിശാഖ് തന്‍റെ വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നേരത്തെ തന്നെ വിശാഖ് വധുവിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും തന്‍റെ നവവധുവിനെ പരിചയപ്പെടുത്തുന്നുവെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമായിരുന്നു അന്ന് വിശാല്‍ കുറിച്ചത്.
Also Read: വന്‍ താരനിര അണിനിരന്ന താര വിവാഹം; രണ്ടാമത്തെ ചിത്രവും പുറത്ത്