മുംബൈ: കനത്ത മഴയിൽ നനഞ്ഞ് മകനൊപ്പം ഫുട്ബോൾ കളിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. മുംബൈ നഗരത്തിലെ കനത്ത മഴയിൽ മകൻ ആസാദ് റാവു ഖാനൊപ്പം ഫുട്ബോൾ കളിക്കുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
മക്കളോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടാറുള്ള ഒരു അവസരവും ആമിർ ഖാൻ പാഴാക്കാറില്ല. അതുകൊണ്ടുതന്നെ ബോളിവുഡിലെ മികച്ച അച്ഛന്മാരിൽ ഒരാളാണ് ആമിർ ഖാൻ എന്നാണ് പറയപ്പെടുന്നത്. ആസാദിനൊപ്പമുള്ള ആമിറിന്‍റെ പുതിയ വീഡിയോ നിരവധി ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്.