ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇറ ഖാന്‍റെ ദീര്‍ഘ കാല സുഹൃത്തും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖര്‍ ആണ് വരന്‍. വിവാഹ നിശ്ചയ വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
സെപ്‌റ്റംബറില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ നിശ്ചയം ഒരു ചടങ്ങായി നടത്തുക എന്നത് ആമിര്‍ ഖാന്‍റെ ഒരു ആഗ്രഹമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു നുപൂര്‍ ഇറയെ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്‍റെ വീഡിയോ ഇറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
മകളുടെ വിവാഹ നിശ്ചയം മുന്‍ ഭാര്യ കിരണ്‍ റാവുവുമൊത്താണ് ആമിര്‍ ആഘോഷിച്ചത്. വീഡിയോയില്‍ നര ബാധിച്ച ലുക്കിലാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിഥില പാല്‍കര്‍, സായ്‌ന്‍ ഖാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇറയുടെ മുത്തശ്ശി സീനത്ത് ഹുസൈന്‍, കസിന്‍ സഹോദരന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമായിരുന്നു.