ETV Bharat / entertainment

വിസ്‌മയമാകാൻ പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' ; വമ്പൻ അപ്‌ഡേറ്റ് ഇന്ന് വൈകീട്ട് - ആടുജീവിതം പോസ്റ്റർ

Prabhas will release Aadujeevitham first look : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് തെലുഗു സൂപ്പർ സ്റ്റാർ പ്രഭാസ് പുറത്തുവിടും

Aadujeevitham first look  ബ്ലെസിയുടെ ആടുജീവിതം  ആടുജീവിതം പോസ്റ്റർ  Prithvirajs The Goat Life
Aadujeevitham
author img

By ETV Bharat Kerala Team

Published : Jan 10, 2024, 1:42 PM IST

ലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ വരവിനായി ചലച്ചിത്രലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ 'ആടുജീവിത'ത്തിന്‍റെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് (Prithviraj Sukumaran - Blessy Movie Aadujeevitham/The Goat Life).

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി ബന്ധപ്പെട്ടാണ് അണിയറ പ്രവർത്തകരുടെ അറിയിപ്പ്. ബെന്യാമിന്‍റെ അവാർഡ്‌ വിന്നിംഗ് നോവലായ 'ആടുജീവിത'ത്തിന് ബ്ലെസി ഒരുക്കുന്ന ചലച്ചിത്ര ഭാഷ്യത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് 5 മണിക്ക് പുറത്തുവരും. തെലുഗു സൂപ്പർ സ്റ്റാർ പ്രഭാസിന്‍റെ ഒഫിഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുക (Aadujeevitham/The Goat Life first look poster release).

മലയാളികൾക്ക് ഏറെ പരിചിതമായ ഒരു അതിജീവന കഥ, ബിഗ് സ്‌ക്രീനില്‍ കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ കുറച്ചൊന്നുമല്ല. ബ്ലെസി എന്ന ചലച്ചിത്രകാരന്‍റെയും പൃഥ്വിരാജ് എന്ന നടന്‍റെയും വര്‍ഷങ്ങളുടെ കഠിനാധ്വാനം കൂടിയാണ് ഈ സിനിമ. ഏപ്രിൽ 10നാണ് നിലവിൽ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'.

ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ ഈ സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്കെത്തും. ജോര്‍ദാൻ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. 2023 ജൂലൈ 14നാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

ചിത്രത്തിലെ 'നജീബ്' എന്ന കേന്ദ്ര കഥാപാത്രമായി മാറാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങളും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. അമല പോളാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. കഴിഞ്ഞ വർഷം സിനിമയുടെ ട്രെയ്‌ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്‌മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ആ വീഡിയോ. എന്നാൽ അത് ട്രെയിലർ അല്ലെന്നും വേൾഡ്‍ വൈഡ് റിലീസിന് മുന്നോടിയായി ഇന്‍റർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്നും സംവിധായകൻ ബ്ലെസി പിന്നീട് വ്യക്തമാക്കി.

വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് ഈ ബിഗ് ബജറ്റ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഓസ്‌കർ ജേതാക്കളായ എ ആർ റഹ്മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും 'ആടുജീവിത'ത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്.

മാജിക് ഫ്രെയിംസാണ് 'ആടുജീവിതം' വിതരണത്തിനെത്തിക്കുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീകർ പ്രസാദാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പി ആർ ഒ : ആതിര ദിൽജിത്ത്.

ALSO READ: മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.