കുട്ടികളെ ലക്ഷ്യമിട്ടുള്ള ഒരു കഥയുമായി 'ആദിയും അമ്മുവും' Aadhiyum Ammuvum നാളെ (ജൂണ്‍ 23) മുതല്‍ തിയേറ്ററുകളില്‍. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രമാണെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വമാണ് ചിത്രപശ്ചാത്തലം.
- " class="align-text-top noRightClick twitterSection" data="">
സയന്‍സ് ഫിക്ഷന്‍ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളെയും അവര്‍ ചെന്ന് പെടുന്ന പ്രശ്‌നങ്ങളും ഒക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു ക്ലീന്‍ എന്‍റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ മനസ്സിലേയ്‌ക്ക് മുതിര്‍ന്നവര്‍ പകര്‍ന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ അവരുടെ സ്വഭാവ രൂപീകരണത്തെയും വ്യക്തിത്വ വികാസത്തെയും ഏറെ സ്വാധീനം ചെലുത്താറുണ്ട്.
മാസ്‌റ്റര്‍ ആദിയും, ബേബി ആവ്‌നിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തില്‍ മൊബൈല്‍ ഫോണിലെ ഫിക്ഷന്‍ കഥാപാത്രങ്ങളെ ഏറെ സ്‌നേഹിക്കുന്ന കുട്ടിയാണ് ആദി. ആദിയോട് ചാത്തന്‍റെയും യക്ഷിയുടെയും കഥകള്‍ പറഞ്ഞു കൊടുക്കുകയാണ് വീട്ടു ജോലിക്കാരനായ കൃഷ്‌ണന്‍. ഇത് ആദി എന്ന ബാലനെ അതീന്ത്രിയ ശക്തികള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയാതെ ആ ബാലന്‍ ആ ലോകത്തിന് പിന്നാലെ പാഞ്ഞു. ഇത്തരത്തിലുള്ള അമാനുഷിക കഥാപാത്രങ്ങളെ തേടിയുള്ള കുട്ടികളുടെ യാത്രകളെയും അവര്‍ ചെന്നു ചാടുന്ന പ്രശ്‌നങ്ങളെയും കുറിച്ചാണ് 'ആദിയും അമ്മയും' ചര്‍ച്ച ചെയ്യുന്നത്.
ജാഫര്‍ ഇടുക്കി, ദേവനന്ദ, മധുപാല്‍, ബാലാജി ശര്‍മ, ശിവജി ഗുരുവായൂര്‍, അജിത്കുമാര്‍, സജി സുരേന്ദ്രന്‍, അഞ്ജലി നായര്‍, ഗീതാഞ്ജലി, ഷൈനി കെ അമ്പാടി, അഞ്ജലി നായര്‍, ബിന്ദു തോമസ് എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സ്‌കൂളിലെ 200 ഓളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ ചിത്രത്തില്‍ വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്.
വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ ഫിലിംസിന്‍റെ ബാനറില്‍ സജി മംഗലത്താണ് സിനിമയുടെ നിര്‍മാണം. വില്‍സണ്‍ തോമസ് ആണ് സിനിമയ്‌ക്ക് വേണ്ടി കഥയും തിരക്കഥയും ഒരുക്കയിരിക്കുന്നത്. സിനിമയുടെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും വില്‍സണ്‍ തോമസ് ആണ്.
അരുണ്‍ ഗോപിനാഥ് ഛായാഗ്രഹണവും, മുകേഷ് ജി.മുരളി എഡിറ്റിംഗും നിര്‍വഹിക്കും. ആന്‍റോഫ്രാന്‍സിസ് ആണ് സംഗീതം. ജാസി ഗിഫ്‌റ്റ്, കെകെ നിഷാദ്, എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. വിശ്വജിത്ത് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
അസോസിയേറ്റ് ഡയറക്‌ടര്‍ - എസ്.പി മഹേഷ്, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ചന്തു കല്യാണി, അനീഷ് കല്ലേലി; പ്രൊഡക്ഷന്‍ ഡിസൈനര്‍ - അജിത്കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രതീഷ് ഓച്ചിറ, ഋഷിസൂര്യന്‍ പോറ്റി; കല - ജീമോന്‍ മൂലമറ്റം, ചമയം - ഇര്‍ഫാന്‍, കൊറിയോഗ്രാഫി - വിനു മാസ്‌റ്റര്‍, കോസ്‌റ്റ്യൂം - തമ്പി ആര്യനാട്, ക്രിയേറ്റീവ് ഹെഡ് - സുരേഷ് സിദ്ധാര്‍ഥ, വിഷ്വല്‍ എഫക്‌ട് - മഹേഷ് കേശവ്, സ്‌റ്റില്‍സ് - സുനില്‍ കളര്‍ലാന്‍റ്, ഫിനാന്‍സ് മാനേജര്‍ - ബിജു തോമസ്, പിആര്‍ഒ - അജയ് തുണ്ടത്തില്‍
Also Read: ഒളിച്ചോടാന്‍ തീരുമാനിച്ച സേതുവിന്‍റെയും മേഘയുടെയും പ്രണയകഥ ; ത്രിശങ്കു ഇനി ഒടിടിയില്‍