ETV Bharat / entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; സൂര്യയും ബിജു മേനോനും അപര്‍ണയും സാധ്യത പട്ടികയില്‍ - സൂര്യയും ബിജുവും അപര്‍ണയും സാധ്യത പട്ടികയില്‍

National Awards: മികച്ച സിനിമ, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അപര്‍ണ ബാലമുരളി, സൂര്യ, ബിജു മേനോന്‍ എന്നിവര്‍ മികച്ച നടിയായും, നടനായും, സഹനടനായും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.

68th National Film Awards  പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങള്‍  സൂര്യയും ബിജുവും അപര്‍ണയും സാധ്യത പട്ടികയില്‍  National Awards
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; സൂര്യയും ബിജു മേനോനും അപര്‍ണയും സാധ്യത പട്ടികയില്‍
author img

By

Published : Jul 22, 2022, 1:15 PM IST

68th National Film Awards: അറുപത്തി എട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന്(22.07.2022) പ്രഖ്യാപിക്കും. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനത്തില്‍ വൈകിട്ട് നാല്‌ മണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. 'സൂരറൈ പോട്ര്‌', 'അയ്യപ്പനും കോശിയും', 'മാലിക്‌' എന്നീ സിനിമകള്‍ വിവിധ വിഭാഗങ്ങളിലേക്ക് മത്സര രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച സിനിമ, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. സൂര്യ, ബിജു മേനോന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ മികച്ച നടന്‍, സഹനടന്‍, നടി വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ്‌ സൂചന. 'സൂരറൈ പോട്രി'ലെ മികവുറ്റ പ്രകടനത്തിനാണ് സൂര്യയെയും അപര്‍ണ ബാലമുരളിയെയും പുരസ്‌കാരങ്ങള്‍ക്കായി പരിഗണനയിലുളളത്

'അയ്യപ്പനും കോശിയും' സിനിമയിലെ പ്രകടനത്തിനാണ് ബിജു മേനോന്‍ മികച്ച സഹനടനുള്ള സാധ്യത പട്ടികയിലുളളത്. ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജും, 'വെള്ളം', 'സണ്ണി' എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയും മത്സരരംഗത്തുണ്ട്. മികച്ച നടന്‍മാരുടെ പട്ടികയില്‍ ബോളിവുഡ്‌ താരം അജയ്‌ ദേവ്‌ഗണുമുണ്ട്. ബോളിവുഡ്‌ ചിത്രം 'തന്‍ഹാജി'യിലെ പ്രകടനത്തിലൂടെയാണ് അജയ്‌ ദേവ്‌ഗണ്‍ സാധ്യത പട്ടികയില്‍ ഇടംപിടിച്ചത്.

മികച്ച ശബ്‌ദ ലേഖനത്തിനുള്ള പുരസ്‌കാരത്തിന് മലയാള ചിത്രം 'മാലിക്' പരിഗണനയിലുണ്ട്‌. 'അയ്യപ്പനും കോശിയും', 'മാലിക്', 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍', 'തിങ്കളാഴ്‌ച നിശ്ചയം' തുടങ്ങി മുപ്പതോളം ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും മത്സരത്തിനുള്ളത്. സംവിധായകരായ വിജി തമ്പി, വിഷ്‌ണു മോഹന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. 2020ലെ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷമായിരുന്നു. 11 പുരസ്‌കാരങ്ങളായിരുന്നു മലയാള സിനിമയ്‌ക്ക് പോയ വര്‍ഷം ലഭിച്ചത്. മോഹന്‍ലാലിന്‍റെ 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള അവാര്‍ഡും, സ്‌പെഷ്യല്‍ എഫക്‌ട്‌സിനുള്ള പുരസ്‌കാരവും മരക്കാറിന് ലഭിച്ചു.

മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‌ത 'കള്ള നോട്ട'ത്തിനായിരുന്നു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം 'ഹെലന്‍' എന്ന സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചു. 'ഹെലന്' രണ്ട് അവാര്‍ഡുകളായിരുന്നു ലഭിച്ചത്. മികച്ച നവാഗത സംവിധായകന്‍, മികച്ച ചമയം എന്നീ വിഭാഗങ്ങളിലാണ് 'ഹെലന്‍' പുരസ്‌കാരങ്ങള്‍ നേടിയത്.

മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിരുന്നു. 'ജെല്ലിക്കട്ട്' സിനിമയുടെ ഛായാഗ്രാഹകന്‍ ഗിരീഷ്‌ ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും ലഭിച്ചു. പ്രഭാ വര്‍മ്മയ്‌ക്കാണ് മികച്ച ഗാന രചനയ്‌ക്കുള്ള (കോളാമ്പി) പുരസ്‌കാരം ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.