Vikram movie cuts: തെന്നിന്ത്യന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. റിലീസിനോടടുക്കുന്ന സിനിമയുടെ സെന്‍സര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 'വിക്രം' സിനിമയ്‌ക്ക് 13 സെന്‍സര്‍ കട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vikram censored with UA certificate: ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ക്കാണ് കൂടുതലും സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ മോശം പറയുന്നതും അശ്ലീല പദങ്ങള്‍ ഉപയോഗിക്കുന്നതും ചിത്രത്തില്‍ മ്യൂട്ട് ചെയ്‌തിട്ടുണ്ട്. 'വിക്ര'ത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ഇതോടെ സിനിമയുടെ ദൈര്‍ഘ്യവും കുറഞ്ഞിട്ടുണ്ട്. മോശം പദപ്രയോഗങ്ങളും വയലന്‍സ് രംഗങ്ങളും എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ അനുയോജ്യമല്ല എന്നാരോപിച്ചാണ് സിനിമയ്‌ക്ക് ഇത്രമാത്രം കട്ടുകള്‍ നടത്തിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ ഈ നടപടി കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
Vikram stars: കമല്‍ഹാസന്‍റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലുളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ സിനിമയില്‍ കമല്‍ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും സുപ്രധാന വേഷത്തിലെത്തും. ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, ശിവാനി, സ്വാദിഷ്‌ട കൃഷ്‌ണന്‍, സന്താന ഭാരതി തുടങ്ങിയവരും അണിനിരക്കും.
Vikram release: ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ബിഗ് ബഡ്‌ജറ്റ് ചിത്രമാണിത്. 110 ദിവസങ്ങള്‍ നീണ്ട ചിത്രീകരണമായിരുന്നു 'വിക്രം' സിനിമയുടെതായി നടന്നത്. നിലവില്‍ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് കമല്‍ഹാസന്‍ ഉള്‍പ്പെടെയുളള 'വിക്രം' ടീം.
Vikram OTT rights: തിയേറ്ററുകളില്‍ എത്തും മുമ്പ് തന്നെ 'വിക്രം' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. വിക്രം സിനിമയുടെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം ഹോട്ട്‌സ്‌റ്റാറിനാണ്.
Vikram audio rights: സോണി മ്യൂസിക്കാണ് 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സോണി മ്യൂസിക് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജ് ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ അന്‍പറിവാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്.
Also Read: കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് കമല്‍ ; 'വിക്ര'ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്