വാഷിങ്‌ടണ്‍: നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ടൈറ്റാനിക് താരം ലിയോനാര്‍ഡോ ഡികാപ്രിയോയും കമീലിയ മൊറോണും വേര്‍പിരിയുന്നു. അമേരിക്കന്‍ വാരാന്ത്യ പതിപ്പായ 'പീപ്പിള്‍ മാഗസിനാണ്' ഇരുവരും വേര്‍പിരിയുന്ന വിവരം പുറത്തുവിട്ടത്. 2020ലെ അക്കാദമി അവാര്‍ഡ്‌സിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയ വിവരം വെളിപ്പെടുത്തിയത്.
തങ്ങളുടെ പ്രായവ്യത്യാസത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന് 2019ല്‍ ലോസ് എഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമീലിയ മൊറോണ്‍ പറഞ്ഞിരുന്നു. 'ഹോളിവുഡിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പ്രണയ ബന്ധങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും നീണ്ട പ്രായ വ്യത്യാസമുണ്ട്. അവരവര്‍ ആഗ്രഹിക്കുന്ന ആളുകളുടെ കൂടെ ഡെയ്‌റ്റ് ചെയ്യുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോയുമായുള്ള ബന്ധത്തിന്‍റെ തുടക്കത്തില്‍, തന്നെ ഏറ്റവുമധികം അലട്ടിയത് പ്രായവ്യത്യാസമായിരുന്നുവെന്ന്' കമീലിയ പറഞ്ഞു.
ഇരുവരുടെയും പുതിയ ചിത്രങ്ങള്‍: 2017 മുതലാണ് ഇരുവരും ഡെയ്‌റ്റ് ചെയ്യാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 2020 കൊവിഡ് ലോക്‌ഡൗണ്‍ കാലഘട്ടത്തില്‍ ഇരുവരും 24 മണിക്കൂറും ഒരുമിച്ചായിരുന്നുവെന്നും പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2014ല്‍ ജെയിംസ് ഫ്രാങ്കോ സംവിധാനം ചെയ്‌ത "ബുക്കോവ്‌സ്‌കി" എന്ന ചിത്രത്തിലൂടെയാണ് മോറോൺ തന്‍റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടെയ്‌ലർ ജെങ്കിൻസ് റീഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലായ "ഡെയ്‌സി ജോൺസ് ആന്‍റ് ദി സിക്‌സ്" ടെലിവിഷന്‍ പരമ്പരയായി മാറുമ്പോള്‍ അതിലെ ഡെയ്‌സി ജോൺസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമീലിയയാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പേര്‍ട്ട് ചെയ്യുന്നു.
അതേസമയം, അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന മാർട്ടിൻ സ്‌കോർസെസി സംവിധാനം ചെയ്യുന്ന "കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണി''ന്‍റെ ചിത്രീകരണ തിരക്കിലാണ് ലിയോനാര്‍ഡോ ഡികാര്‍പ്രിയോ