- " class="align-text-top noRightClick twitterSection" data="">
മലയാളിയായ വിനിൽ മാത്യു തപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ഹസീൻ ദിൽറുബയിലെ വീഡിയോ ഗാനം പുറത്ത്. ലക്കീരൻ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ വിക്രാന്ത് മാസ്, ഹർഷവർധൻ റാണെ എന്നിവരാണ് നായകന്മാരായെത്തുന്നത്.
അമിത് ത്രിവേദി സംഗീത നൽകിയ ഗാനം അസീസ് കൗർ, ദേവേന്ദർ പാൽ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിദ്ധാന്ത് മാഗോയുടേതാണ് വരികൾ. പ്രണയവും സംഘർഷവും കോർത്തിണക്കിയതാണ് സിനിമയിലെ വീഡിയോ ഗാനവും നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും.
Also Read: ശിവന്‍റെ ജീവിതം വെള്ളിത്തിരയിൽ; ഡോക്യുമെന്‍ററി 'ശിവനയന'ത്തിന്‍റെ ട്രെയിലർ പുറത്ത്
മിസ്റ്ററി ത്രില്ലർ കാറ്റഗറിയിൽ വരുന്ന സിനിമ ടി സീരീസ്, കളർ യെല്ലോ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സിനിമ ജൂലൈ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ഹസീന്‍ ദില്‍റുബ. പിന്നീട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റിലീസ് നീട്ടുകയായിരുന്നു.