കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആരാധകരുടെ ആകാംക്ഷയും ജിജ്ഞ്നാസയും വാനോളമുയര്‍ത്തി നടന്‍ കാര്‍ത്തിക് ആര്യനും കിയാരയും തകര്‍ത്തഭിനയിച്ച ഹൊറര്‍ കോമഡി ഡ്രാമയായ ഭൂല്‍ ഭുലയ്യ 2,മെയ് 20 ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലര്‍ ചൊവ്വാഴ്‌ച പുറത്തിറക്കി. മണിചിത്രത്താഴ് ഹിന്ദി പതിപ്പിന്‍റെ രണ്ടാം ഭാഗമായ ഭൂല്‍ ഭുലയ്യയില്‍ നടൻ കാർത്തിക് ആര്യനും കിയാര അഡ്വാനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.
- " class="align-text-top noRightClick twitterSection" data="">
രഹസ്യങ്ങളും നിഗൂഡതകളും നിറഞ്ഞ സിനിമ അനീസ് ബസ്മിയാണ് സംവിധാനം നിര്‍വ്വഹിച്ചത്. 2020 ല്‍ പുറത്തിറങ്ങിയ ലക്ഷ്മിക്ക് ശേഷമുള്ള കിയാരയുടെ തിരിച്ചു വരവാണിത്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, മുറാദ് ഖേതാനി, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഫർഹാദ് സാംജിയും ആകാശ് കൗശിക്കും ചേര്‍ന്നൊഴുതിയ ഭൂല്‍ഭുലയ്യ 2, അക്ഷയ്കുമാര്‍,ഷൈനി അഹൂജ, വിദ്യാ ബാലന്‍ എന്നിവര്‍ അഭിനയിച്ച 2007 ലെ ഹിറ്റ് ഭൂൽ ഭുലയ്യയുടെ ഒരു ഒറ്റപ്പെട്ട തുടർച്ചയാണ്.