ETV Bharat / entertainment

'അമ്മയെ ഞാനിപ്പോഴും എല്ലായിടത്തും തിരയുന്നു'; ശ്രീദേവിയെക്കുറിച്ച് ഹൃദയഭേദക കുറിപ്പുമായി ജാൻവി കപൂർ - ഇൻസ്‌റ്റാഗ്രാം

ബോളിവുഡ് നടി ശ്രീദേവി വിടവാങ്ങിയിട്ട് അഞ്ച് വർഷം. ഇൻസ്‌റ്റഗ്രാമിലിട്ട കുറിപ്പിൽ ആശ്വാസ വചനങ്ങളുമായി ബോളിവുഡ് സെലിബ്രിറ്റികൾ.

Sridevi death anniversary  janhvi kapoor post on sridevi  janhvi kapoor remembers sridevi  janhvi kapoor post on sridevi death anniversary  Sridevi 5th death anniversary  janhvi kapoor instagram  janhvi kapoor latest news  ബോളിവുഡ് നടി ശ്രീദേവി  ജാൻവി കപൂർ  ശ്രീദേവി  ഇൻസ്‌റ്റാഗ്രാം
Janhvi Kapoor wrote heartbreaking note for late mother Sridevi
author img

By

Published : Feb 21, 2023, 12:48 PM IST

Updated : Feb 21, 2023, 3:30 PM IST

ഹൈദരാബാദ്: അമ്മയും സൂപ്പർ താരവുമായ ശ്രീദേവിയെ അനുസ്‌മരിച്ച് ബോളിവുഡ് താരം ജാൻവി കപൂറിന്‍റെ ഹൃദയഭേദകമായ കുറിപ്പ്. 'അമ്മയെ ഞാനിപ്പോഴും എല്ലായിടത്തും തിരയുന്നു, ഞാനിപ്പോഴും അമ്മക്ക് അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് വിശ്വസിക്കട്ടെ, ഞാൻ എന്ത് ചെയ്‌താലും അത് അമ്മയിൽ തുടങ്ങി അമ്മയിൽ അവസാനിക്കുന്നു' എന്ന അടിക്കുറിപ്പോടെ ശ്രീദേവിയുമായി നിൽക്കുന്ന ചിത്രമാണ് ജാൻവി കപൂർ തന്‍റെ ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ മനീഷ് മൽഹോത്ര, ഭൂമി പട്‌നേക്കർ, താഹിറ കശ്യപ്, സഞ്ജയ് കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ ആശ്വാസ വചനങ്ങളുമായി എത്തിയിരുന്നു.

ശ്രീദേവി മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഗോവയിൽ നടന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ ഓഫ് ഇന്ത്യയുടെ 48-ാമത് എഡിഷനിൽ നിന്നുള്ളതാണ് ജാൻവി പങ്കിട്ട അമ്മയ്‌ക്കൊപ്പമുള്ള ചിത്രം. ഫെബ്രുവരി 24ന് ശ്രീദേവിയുടെ വിയോഗത്തിന് അഞ്ച് വർഷം തികയുകയാണ്. ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ വച്ചായിരുന്നു താരത്തിന്‍റെ അന്ത്യം.

ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ശ്രീദേവി മരിച്ചത്. ഈ വർഷാവസാനം ജാൻവിയുടെ സഹോദരി ഖുഷി കപൂർ സോയ അക്തർ ചിത്രമായ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നതാണ് കപൂർ കുടുംബത്തിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. സുഹാന ഖാൻ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പമാണ് ഖുഷി അരങ്ങേറ്റം കുറിക്കുന്നത്.

വരുൺ ധവാനൊപ്പം നായികയായി എത്തുന്ന നിതേഷ് തിവാരിയുടെ 'ബവൽ' ആണ് ജാൻവിയുടെ അടുത്ത സിനിമ. രാജ്‌കുമാർ റാവുവിനൊപ്പമുള്ള മിസ്‌റ്റർ ആൻഡ് മിസിസ് മഹി എന്ന സ്പോർട്‌സ് ഡ്രാമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബവാൽ 2023 ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തുമെങ്കിലും, മിസ്‌റ്റർ ആൻഡ് മിസിസ് മഹിയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Last Updated : Feb 21, 2023, 3:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.