രാഹുൽ ഗാന്ധി അടുത്ത തെരഞ്ഞെടുപ്പിൽ അയൽരാജ്യത്ത് നിന്ന് മത്സരിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വയനാട്, അമേഠി മണ്ഡലങ്ങളിൽ രാഹുൽ പരാജയപ്പെടും. വയനാട്ടിൽ സിപിഐ സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്തിനെതിരെ സംസാരിക്കാനുള്ള ധൈര്യം രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
അമേഠിയിൽ സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തും എന്ന് മനസിലായതിനാലാണ് വയനാട്ടിൽ അദ്ദേഹം മത്സരിക്കുന്നത്. വയനാട്ടിലെ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നു, എന്നാൽ അവരെ വിമർശിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു, ഒരു നേതാവിന് എതിരാളികൾക്കെതിരെ സംസാരിക്കാനുള്ള ധൈര്യം ഇല്ലെങ്കിൽ അയാൾക്ക് എങ്ങനെ രാജ്യത്തെ സേവിക്കാൻ കഴിയിമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.