ന്യൂഡല്‍ഹി: ബോളിവുഡ് നടൻ സണ്ണി ഡിയോൾ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. ഇന്ന് രാവിലെയാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. മോദിയുമായുള്ള അടുപ്പമാണ് താൻ ബിജെപിയിൽ ചേരാൻ കാരണമെന്ന് ഡിയോൾ പറഞ്ഞു.
സണ്ണി ഡിയോളിൻ്റെ ഭാര്യയും ബോളിവുഡ് താരവുമായ ഹേമ മാലിനി മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. 2004ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സണ്ണിയുടെ പിതാവ് ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിൽ മെയ് 19നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണൽ.