ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ അൻപുമണി രാമദാസിന്‍റെ പട്ടാളി മക്കൾ കക്ഷി 23 സീറ്റുകളിൽ മത്സരിക്കും. എ.ഐ.എ.ഡി.എം.കെയുമായുളള ചർച്ചയിലാണ് തീരൂമാനം ഉണ്ടായത്. എ.ഐ.എ.ഡി.എം.കെ മുന്നണിയിലാണ് പിഎംകെ മത്സരിക്കുന്നത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ നടന്ന ചർച്ചയിൽ എ.ഐ.എ.ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും, ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവവും പങ്കെടുത്തു. പിഎംകെയുടെ ഭാഗത്തുനിന്നും യോഗത്തിൽ അൻപുമണി രാമദാസ്, ജി കെ മണി തുടങ്ങിയവരും പങ്കെടുത്തു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും പിഎംകെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ നേതൃത്വത്തിലുളള സംഖ്യത്തിലാണ് മത്സരിച്ചത്. എന്നാൽ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല