ETV Bharat / elections

കായംകുളത്ത് ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു - Kayamkulam

ആറ് മണിക്ക് ശേഷവും പോളിങ് നടക്കുകയായിരുന്ന കായംകുളം മണ്ഡലത്തിലെ 99ാം നമ്പര്‍ ബൂത്തിലേക്ക്  എത്തിയ ഷാനിമോള്‍ ഉസ്മാനെയാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്

ഷാനിമോൾ ഉസ്മാന്‍
author img

By

Published : Apr 23, 2019, 10:47 PM IST

കായംകുളം: കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു. വൈകിട്ട് 6 മണിക്ക് ശേഷവും വോട്ടിംഗ് നടന്ന കായംകുളം മണ്ഡലത്തിലെ 99ാം നമ്പര്‍ ബൂത്തിലേക്ക് ഷാനിമോൾ ഉസ്മാനെ മാത്രം കടത്തി വിട്ടു എന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടക്കിയത്. തുടര്‍ന്ന് സിപിഎം പ്രവർത്തകർ ഷാനിമോള്‍ ഉസ്മാനെ തടയുകയായിരുന്നു. സിപിഎം പ്രവർത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഷാനിമോൾ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

സ്ഥാനാർഥികൾക്ക് ബൂത്തുകളിൽ പര്യടനം നടത്താം എന്നിരിക്കെ സിപിഎം പ്രവർത്തകർ ചെയ്തത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഷാനിമോൾ പ്രതികരിച്ചു.

Intro:Body:

കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞു

ആലപ്പുഴയിലെ കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. കായംകുളം മണ്ഡലത്തിലെ തൊണ്ണൂറ്റിയൊമ്പതാം നമ്പർ ബൂത്തിൽ ആണ് സംഭവം.  വൈകിട്ട് 6 മണിക്ക് ശേഷവും വലിയ തിരക്ക് അനുഭവപ്പെട്ട കായംകുളം മണ്ഡലത്തിലെ 99 ബൂത്തിൽ പോളിംഗ് അവസാനിക്കാത്തതിനാൽ അവിടെ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാൻ ബൂത്തിൽ കടക്കുകയും വോട്ടർമാരോട് കാര്യം അന്വേഷിക്കുകയും ചെയ്തപ്പോൾ പ്രകോപിതരായ സിപിഎം പ്രവർത്തകർ യു ഡി എഫ് സ്ഥാനാർഥിയെ തടയുകയായിരുന്നു. തുടർന്ന് ഷാനിമോൾ സിപിഎം പ്രവർത്തകരുടെ തടയൽ പ്രതിഷേധിച്ച് ബൂത്തിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു.

സ്ഥാനാർത്ഥികൾക്ക് ബൂത്തുകളിൽ പര്യടനം നടത്താം എന്നിരിക്കെ സിപിഎം പ്രവർത്തകർ ചെയ്തത് ന്യായീകരിക്കാൻ സാധിക്കാത്തത് ആണെന്നും അക്രമസ്വഭാവും സ്ത്രീതത്തോടുള്ള നിന്നയുമാണ് ഇത് കാണിക്കുന്നതെന്നും ഷാനിമോൾ പ്രതികരിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.