ETV Bharat / elections

പെരുമാറ്റ ചട്ടലംഘനം ; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

സുരേഷ്‌ ഗോപിക്ക് തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയ ജില്ലാ കലക്ടർ ടിവി അനുപമയ്ക്കെതിരെ ഫെയ്സ്ബുക്ക് പേജിൽ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ശരണം വിളികളും ആക്ഷേപങ്ങളുമാണ് കമൻ്റുകളിൽ നിറയുന്നത്.

സുരേഷ് ഗോപി (ഫയൽ ചിത്രം)
author img

By

Published : Apr 8, 2019, 1:09 PM IST

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും. ശബരിമലയുടെ പേരിൽ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവർത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് വരണാധികാരിയായ ജില്ലാ കലക്ടർ ടിവി അനുപമ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും.

ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കലക്ടറുടെ നോട്ടീസിന് പാർട്ടി മറുപടി നൽകുമെന്നും ചട്ട ലംഘനം നടത്തിയിട്ടില്ലെന്നുമാണ് തൻ്റെ ഉറപ്പെന്നും സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു.

Intro:Body:

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന്

പരാതിയിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി

സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.

ശബരിമലയുടെ പേരിൽ വോട്ട് ചോദിച്ചില്ലെന്ന

നിലപാട് സുരേഷ് ഗോപി ആവർത്തിക്കാനാണ്

സാധ്യത.

48 മണിക്കൂറിനുള്ളിൽ വിശദീകരണം

നൽകാനാണ് വരണാധികാരിയായ ജില്ലാ

കലക്ടർ ടി.വി അനുപമ നൽകിയ നോട്ടീസിൽ

പറഞ്ഞിരുന്നത്. സമയ പരിധി രാത്രിയോടെ

അവസാനിക്കും.

ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം

സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസിൽ

പറഞ്ഞിരുന്നത്.എന്നാൽ കളക്ടറുടെ നോട്ടീസിന് പാർട്ടി മറുപടി നൽകുമെന്നും ചട്ട ലംഘനം നടത്തിയിട്ടില്ലെന്നുമാണ് തന്റെ ഉറപ്പെന്നും സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം സുരേഷ്‌ ഗോപിക്ക് തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയ ജില്ലാ കളക്ടർ ടിവി അനുപമയ്ക്കെതിരെ ഫേസ്ബുക്ക് പേജിൽ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.ശരണം വിളികളും ആക്ഷേപങ്ങളുമാണ് പേജിൽ കമന്റുകളായി നിറയുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.