ഒളിക്യാമറ വിവാദത്തില്‍ പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എം കെ രാഘവനെ അയോഗ്യനാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ എം കെ രാഘവന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. എം കെ രാഘവന്റെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും മുഹമ്മദ് റിയാസിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവന്‍ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം നടക്കുകയാണ്. ഒളിക്യാമറ വിവാദത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
ഒളിക്യാമറ വിവാദം; എം കെ രാഘവനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി - Sting operation
എം കെ രാഘവന്റെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും അയോഗ്യനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്.
ഒളിക്യാമറ വിവാദത്തില്‍ പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എം കെ രാഘവനെ അയോഗ്യനാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ എം കെ രാഘവന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. എം കെ രാഘവന്റെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും മുഹമ്മദ് റിയാസിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവന്‍ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം നടക്കുകയാണ്. ഒളിക്യാമറ വിവാദത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
ഒളിക്യാമറയില്‍ പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എം.കെ. രാഘവനെ അയോഗ്യനാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന സൂഷ്മ പരിശോധനയില്‍ എം.കെ രാഘവന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയെത്തിയത്. നിലവില്‍ ഒളിക്യാമറ വിവാദത്തില്‍ എം.കെ. രാഘവന്‍ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പരാതിയുമായി ഡിവൈഎഫ്‌ഐ നേതാവായ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുന്നത്.
എം.കെ. രാഘവന്റെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും പരാതിയില്‍ മുഹമ്മദ് റിയാസ് ആവശ്യപ്പെടുന്നു. ഒളിക്യാമറ വിവാദത്തിന് പിന്നില്‍ സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
Conclusion: