ETV Bharat / elections

കൊല്ലം തിരിച്ചുപിടിക്കാൻ എൽഡിഎഫ്: നിലനിർത്താൻ പ്രേമചന്ദ്രൻ

കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ് നേതൃത്വം. ഇതുവരെ മണ്ഡലം ഒരു മുന്നണിയെയും സ്ഥിരമായി പിന്തുണച്ചിട്ടില്ല എന്നതും ചിട്ടയായ പ്രവർത്തനവും എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. എൽഡിഎഫിന്റെ ശക്തികേന്ദ്രമായ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് പാർട്ടിയുടെ ശ്രമം.

author img

By

Published : Apr 18, 2019, 6:31 PM IST

കൊല്ലം തിരിച്ചുപിടിക്കാൻ എൽഡിഎഫ്

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ തറപറ്റിച്ച് കഴിഞ്ഞതവണ ആർഎസ്പിയിലെ എൻകെ പ്രേമചന്ദ്രൻ പിടിച്ചെടുത്ത കൊല്ലം സീറ്റിൽ ഇക്കുറിയും കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച പാർലമെന്‍റേറിയനായ എൻ കെ പ്രേമചന്ദ്രനെ നേരിടാൻ മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ എൻ ബാലഗോപാലിനെയാണ് ഇത്തവണ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ഇരു സ്ഥാനാർഥികളും മൂന്നാംഘട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ്.

കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി എൽഡിഎഫ് നേതൃത്വം

അതെ സമയം, ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ കെവി സാബുവാണ് മത്സര രംഗത്തുള്ളത്. അണികൾക്ക് പോലും അറിയാത്ത ആളെ ബിജെപി കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് യുഡിഎഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്ന് തുടക്കത്തിൽ തന്നെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ ആരോപിച്ചിരുന്നു. എന്നാൽ മറ്റൊന്നും ആരോപിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ആർഎസ്പിയും യുഡിഎഫും കൊല്ലം, ചവറ മണ്ഡലങ്ങളിൽ അവകാശപ്പെടുന്ന മേൽക്കോയ്മ മറികടക്കാൻ തോട്ടം മേഖല ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ എൽഡിഎഫ് ചിട്ടയായ പ്രവർത്തനത്തിലാണ്. കഴിഞ്ഞതവണ എൻ കെ പ്രേമചന്ദ്രന് എൻഎസ്എസിന്‍റെ പിന്തുണ ലഭിച്ചിരുന്നു. വ്യക്തിപരമായി കെ എൻ ബാലഗോപാലിനും ഇക്കുറി എൻഎസ്എസിന്‍റെ പിന്തുണ ലഭിച്ചേക്കും. എൽഡിഎഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയ്ക്ക് മണ്ഡലത്തിലെ എൻഎസ്എസ് വോട്ടുകളിൽ ഉള്ള സ്വാധീനവും നിർണായകമാവും.

Intro:കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് എൽഡിഎഫ്. മണ്ഡലം ഒരു മുന്നണിയെയും സ്ഥിരമായി പിന്തുണച്ചിട്ടില്ല എന്നതും ചിട്ടയായ പ്രവർത്തനവും എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. എൽഡിഎഫിന്റെ ശക്തികേന്ദ്രമായ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് ശ്രമം.

Body:vo

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ തറപറ്റിച്ച് കഴിഞ്ഞതവണ ആർഎസ്പിയിലെ എൻകെ പ്രേമചന്ദ്രൻ പിടിച്ചെടുത്ത കൊല്ലം സീറ്റിൽ ഇക്കുറിയും കടുത്ത പോരാട്ടം. മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതിയുള്ള എൻ കെ പ്രേമചന്ദ്രനെ നേരിടാൻ മുൻ രാജ്യസഭാംഗവും മികച്ച പാർലമെന്റേറിയനും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ എൻ ബാലഗോപാലിനെ സിപിഎം രംഗത്തിറക്കിയത് രണ്ടും കൽപ്പിച്ചാണ്. ഇരു സ്ഥാനാർത്ഥികളും മൂന്നാംഘട്ട പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു.
ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കെവി സാബു മത്സരിക്കുന്നു. അണികൾക്ക് പോലും അറിയാത്ത ആളെ ബിജെപി കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്ന് തുടക്കത്തിൽതന്നെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ ആരോപിച്ചിരുന്നു.

byte KN balagopal

മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ബന്ധം ആരോപിക്കുന്നത് എന്ന് എൻ കെ പ്രേമചന്ദ്രൻ ഇതിന് മറുപടിയും നൽകിയിരുന്നു.

byte premachandran

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ആർഎസ്പിയും യുഡിഎഫും കൊല്ലം, ചവറ മണ്ഡലങ്ങളിൽ അവകാശപ്പെടുന്ന മേൽക്കോയ്മ മറികടക്കാൻ തോട്ടം മേഖല ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ എൽഡിഎഫ് ചിട്ടയായ പ്രവർത്തനത്തിലാണ്.

byte എസ് ജയമോഹൻ
( സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം,
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ)

Conclusion:കഴിഞ്ഞതവണ എൻ കെ പ്രേമചന്ദ്രന് എൻഎസ്എസിന്റെ പിന്തുണ ലഭിച്ചിരുന്നു. വ്യക്തിപരമായി കെ എൻ ബാലഗോപാലിനും ഇക്കുറി എൻഎസ്എസിന്റെ പിന്തുണ ലഭിച്ചേക്കും. എൽഡിഎഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് ബി ചെയർമാൻ
ആർ ബാലകൃഷ്ണപിള്ളയ്ക്ക് മണ്ഡലത്തിലെ എൻഎസ്എസ് വോട്ടുകളിൽ ഉള്ള സ്വാധീനവും നിർണായകമാവും.

ആർ ബിനോയ് കൃഷ്ണൻ
ഇ ടി വി ഭാരത്
കൊല്ലം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.