ETV Bharat / elections

കോട്ടയം സ്വന്തം കോട്ടയാക്കി തോമസ് ചാഴികാടൻ - എൽഡിഎഫ്

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് ഗുണം ചെയ്തതാണ് എൽഡിഎഫ് പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്

തോമസ് ചാഴിക്കാടന്
author img

By

Published : May 24, 2019, 2:08 AM IST

Updated : May 24, 2019, 7:55 AM IST

കോട്ടയം: വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരിക്കൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി വിഎൻ വാസവന് യുഡിഎഫിന്‍റെ തോമസ് ചാഴിക്കാടന് മുന്നിലെത്താനായത്. ലീഡ് തിരിച്ചുപിടിച്ച ചാഴിക്കാടൻ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ലയെന്നതാണ് വാസ്തവം. വൈക്കം മണ്ഡലത്തിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ എല്ലാം വ്യക്തമായ അധിപത്യം സ്ഥാപിച്ചാണ് തോമസ് ചാഴിക്കാടന്‍റെ വിജയം.

കോട്ടയത്ത് യുഡിഎഫിന് ആട്ടിമറി വിജയം

പിറവം, കടത്തുരുത്തി, പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിൽ 2014നെ അപേക്ഷിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം വർധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ച വൈക്കത്ത് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി വിഎൻ വാസവന് ഒമ്പതിനായിരം വോട്ടിന്‍റെ ലീഡ് നേടാൻ കഴിഞ്ഞു. എന്നാൽ കോട്ടയത്തും ഏറ്റുമാനൂരിലും വോട്ട് കുറഞ്ഞു. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തി രണ്ട് വോട്ടുകളുടെ ലീഡ് നേടിയാണ് കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ ജയം.

എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പ് അപേക്ഷിച്ച് രണ്ട് ശതമാനം വോട്ട് കുറവുണ്ടായി. അഞ്ച് ശതമാനത്തിൽ നിന്ന് 16 ശതമാനത്തിലേക്ക് മെച്ചപ്പെട്ട നിലയ്ക്കായിരുന്നു എൻഡിഎയുടെ പ്രകടനം. എൻഡിഎ സ്ഥാനാർഥി പിസി തോമസ് ഒന്നര ലക്ഷം വോട്ട് നേടി. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് ഗുണം ചെയ്തതാണ് എൽഡിഎഫ് പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Intro:Body:

വാര്‍ത്താകുറിപ്പ്

മുഖ്യമന്ത്രിയുടെ ഓഫീസ്

23-05-2019

------------------

*മുഖ്യമന്ത്രിയുടെ പ്രസ്താവന*

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കും.

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്‍റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്‍റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്‍റെ ഈ രാഷ്ട്രീയ നിലപാടുകളാണ്. ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത്. ഇതിന്‍റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും. ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിന്‍റെ കാരണങ്ങളെക്കുറിച്ചും വിശദമായി വിലയിരുത്തും.

Conclusion:
Last Updated : May 24, 2019, 7:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.