ETV Bharat / elections

ഇഞ്ചോടിഞ്ച് പോരാട്ടം: കണ്ണൂര്‍ പ്രവചനാതീതം - k sudhakaran

നിലവിലെ എംപി പി കെ ശ്രീമതിയും  മുന്‍ എംപി കെ സുധാകരനും നേർക്കുനേർ. മണ്ഡലം ആർക്കൊപ്പം നിൽക്കും? കണ്ണൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക്

കണ്ണൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
author img

By

Published : Apr 19, 2019, 2:49 PM IST

എൽഡിഎഫിനേയും യുഡിഎഫിനെയും മാറി മാറി വരിച്ച കണ്ണൂരിൽ ഇത്തവണയും ഇഞ്ചോടിഞ്ചാണ് പോരാട്ടം. ചുവപ്പ്കോട്ടയെന്നാണ് വിശേഷണമെങ്കിലും തെരഞ്ഞെടുപ്പുകളില്‍ വലത്തേക്ക് ചായുന്ന ചരിത്രമാണ് കണ്ണൂരിന്‍റേത്. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലും ശക്തിയൊട്ടും ചോരാതെ മുന്നേറുകയാണ് സ്ഥാനാര്‍ഥികൾ. നിലവിലെ എംപി പി കെ ശ്രീമതിയും മുന്‍ എംപി കെ സുധാകരനും വീണ്ടും നേർക്കുനേർ വരുമ്പോൾ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. ബിജെപിയിലെ മുതിര്‍ന്ന നേതാവ് സികെ പത്മനാഭനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.

ഇടത്-വലത് ചേരികള്‍ ജയത്തിനായി കച്ചമുറുക്കുമ്പോള്‍ വോട്ടുശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബദല്‍ രാഷ്ട്രീയത്തിനാണ് സികെ പത്മനാഭന്‍ വോട്ടഭ്യര്‍ഥിക്കുന്നത്. ശബരിമല വിഷയത്തില്‍ കെ സുധാകരന്‍റെ നിലപാട് വോട്ടായി പരിണമിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പ്. പുറത്തുവന്ന എല്ലാ സര്‍വ്വേകളും സുധാകരന് അനുകൂലമായതും യുഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. അതെ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 1,02,176 വോട്ട് കൂടുതലുണ്ടെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും പ്രചരണത്തില്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇടത് ക്യാമ്പ് മുന്നേറുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കില്ലെന്ന വാദവും എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ വീഡിയോ സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ കേസെടുത്തത് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന വാദവും ഉയരുന്നുണ്ട്.

തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ഇരിക്കൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കണ്ണൂർ ലോക്സഭ മണ്ഡലം. 12,12,678 വോട്ടർമാരുള്ള മണ്ഡലത്തില്‍ 49, 561 പേര്‍ കന്നി വോട്ടര്‍മാരാണ്. 570043 പുരുഷന്മാരും 642633 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും പോളിങ് ബൂത്തിലെത്തും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ എന്നീ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിൽ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കെ സുധാകരനെതിരെ 6,566 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്രീമതി വിജയിച്ചത്. ശ്രീമതി 4, 27, 622 വോട്ട് നേടിയപ്പോള്‍ കെ. സുധാകരന് 4, 21, 056 വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ പിസി മോഹനൻ മാസ്റ്റർക്ക് 51,636 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 7026 വോട്ടും ലഭിച്ചു. 2009 ൽ കെ സുധാകരന് 43,151 വോട്ടിന്‍റെ ഭൂരിപക്ഷം നല്‍കിയാണ് മണ്ഡലം യുഡിഎഫിനൊപ്പം നിന്നത്.

ഇടത്-വലത് പക്ഷങ്ങളെ മാറി പരീക്ഷിക്കുന്ന ചരിത്രമുള്ള കണ്ണൂരില്‍ നിന്ന് 1952ൽ ആദ്യമായി കമ്മ്യൂണിസ്റ്റ് നേതാവ് എകെജി ലോക്സഭയിൽ എത്തി. ശക്തമായ സിപിഐ-സിപിഎം പോരാട്ടം കൂടി നടന്ന മണ്ഡലം കൂടിയാണിത്. മണ്ഡലം പുന:സംഘടിപ്പിക്കപ്പെട്ട ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയിലെ സികെ ചന്ദ്രപ്പൻ കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിന്‍റെ ഒ ഭരതനെ തോല്‍പ്പിച്ച് കണ്ണൂരിന്‍റെ എംപിയായി. പിന്നീട് ആറു തവണ കോണ്‍ഗ്രസ് പ്രതിനിധികള്‍ പാര്‍ലമെന്‍റിലെത്തിയപ്പോള്‍ മൂന്നു തവണ സിപിഎം വിജയിച്ചു. പിന്നീട് 1980 ൽ കെ കുഞ്ഞമ്പു ഇടത് പിന്തുണയോടെ വിജയിച്ചു. 1984 മുതൽ 98 വരെ തുടർച്ചയായ അഞ്ച് തവണ കോൺഗ്രസിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വിജയപരമ്പര തീർത്തു. 1999ൽ എപി അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 2004ലും വിജയം ആവർത്തിച്ചു. വികസന വിഷയങ്ങളും ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവും എല്ലാം ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിന്‍റെ ഫലം.

Intro:Body:

എൽഡിഎഫിനേയും യുഡിഎഫിനെയും മാറി മാറി വരിച്ച കണ്ണൂരിൽ ഇത്തവണയും ഇഞ്ചോടിഞ്ചാണ് പോരാട്ടം. നിലവിലെ എംപിയും തൊട്ട് മുമ്പത്തെ എംപിയും വീണ്ടും നേർക്കുനേർ വരുമ്പോൾ മണ്ഡലം ആർക്കൊപ്പം നിൽക്കും എന്നത് പ്രവചനാതീതമാണ്. പ്രചാരണത്തിന്റെ അന്ത്യ ഘട്ടത്തിലും ശക്തമായി മുന്നേറുകയാണ് സ്ഥാനാർത്ഥികൾ.

...

തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ഇരിക്കൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ചേർന്നതാണ് കണ്ണൂർ ലോകസഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെഞ്ഞെടുപ്പിൽ തളിപ്പറമ്പ്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിൽ യുഡിഎഫാണ് വിജയിച്ചത്. 2014ലെ ലോകസഭ തെരഞ്ഞെടുപ്പിൽ 6,566 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതി വിജയിച്ചത്. ശ്രീമതി 4, 27, 622 വോട്ട് കരസ്ഥമാക്കിയപ്പോൾ യുഡിഎഫിലെ കെ. സുധാകരൻ 4, 21, 056 വോട്ട് നേടി. 51, 636 വോട്ടാണ് ബിജെപിയിലെ പിസി മോഹനൻ മാസ്റ്റർക്ക് കിട്ടിയത്. 2009 ൽ യുഡിഎഫ് വിജയിച്ചപ്പോൾ കെ. സുധാകരന്റെ ഭൂരിപക്ഷം 43, 151 വോട്ടായിരുന്നു. 12, 62, 239 വോട്ടർമാരാണ് കണ്ണൂർ ലോകസഭ മണ്ഡലത്തിലുള്ളത്. 49, 561 വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത്. 1951 ൽ കണ്ണൂരിൽ നിന്ന് ആദ്യമായി ലോകസഭയിൽ എത്തിയത് കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപലാണ്. മണ്ഡലം പുന:സംഘടിപ്പിക്കപ്പെട്ട ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയിലെ സികെ ചന്ദ്രപ്പൻ കോൺഗ്രസ് പിന്തുണയോടെ കണ്ണൂരിന്റെ എംപിയായി. 80 ൽ കെ. കുഞ്ഞമ്പു ഇടത് പിന്തുണയോടെ വിജയിച്ചു. 1984 മുതൽ 98 വരെ തുടർച്ചയായ അഞ്ച് തവണ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വിജയപരമ്പര തീർത്തു. 1999ൽ എപി അബ്ദുള്ളക്കുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ച് പിടിച്ചു. 2004ലും അബ്ദുള്ളക്കുട്ടി വിജയം ആവർത്തിച്ചു. തുടർന്ന് 2009ൽ വിജയക്കൊടി പാറിച്ച കെ.സുധാകരനും കഴിഞ്ഞ തവണ സുധാകരനെ വീഴ്ത്തിയ പി കെ ശ്രീമതിയും വീണ്ടും നേർക്കുനേർ വരുമ്പോൾ കച്ചമുറുക്കുകയാണ് ഇരുമുന്നണികളും. ബിജെപിയിലെ കരുത്തനായ സികെ പത്മനാഭനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. വോട്ട് ശതമാനം വർധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സ്ഥാനാർത്ഥി തുടരുമ്പോഴും ആ വോട്ടിൽ കണ്ണിട്ടാണ് കെ. സുധാകരന്റെ പ്രവർത്തനം. ശബരിമല വിഷയത്തിൽ സുധാകരൻ കൈക്കൊണ്ട അനുകൂല നിലപാട് യുഡിഎഫിന് സഹായകമാകുമെന്ന് മുന്നണിയും പ്രതീക്ഷിക്കുന്നു. അതെ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 1,02,176 വോട്ട് കൂടുതലുണ്ടെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. കണക്കുകളും വികസനവും കാഴ്ചപ്പാടുകളും എല്ലാം  സ്ഥാനാർത്ഥികൾ നിരത്തുമ്പോഴും ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പൊതുവായി എങ്ങിനെ ചിന്തിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിന്റെ ഫലവും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.